1 GBP = 98.40INR                       

BREAKING NEWS

ലിവര്‍പൂളിലും മാഞ്ചസ്റ്ററിലും വെയില്‍സിലും സ്ഥിതി ഗുരുതരം; ഒട്ടേറെ മലയാളികള്‍ക്ക് വീണ്ടും കോവിഡ്; കടകളില്‍ പോകാന്‍ പോലും മടിച്ചു ജനം; ട്രിപ്പിള്‍ ലോക്ക്ഡൗണിലും മരണം കൂടുന്നു; ലോക്ക്ഡൗണ്‍ നിയന്ത്രണം ഇല്ലാഞ്ഞിട്ടും ടെസ്റ്റ് ആന്റ് ട്രേസ് ലംഘനം നടത്തിയ കെന്റിലെ രണ്ടു മലയാളി കുടുംബങ്ങള്‍ക്ക് ലഭിച്ചത് വന്‍തുക പിഴ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയിലെ മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന പല പട്ടണങ്ങളും ട്രിപ്പിള്‍ ലെയര്‍ ലോക്ക് ഡൗണിലേക്കു നീങ്ങുമ്പോള്‍ ഒട്ടേറെ മലയാളികള്‍ക്കും രണ്ടാം വട്ടവും കോവിഡ് പിടിപെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പലര്‍ക്കും ആദ്യ ഘട്ടത്തില്‍ അനുഭവപ്പെട്ട അതേ ശാരീരിരിക പ്രയാസങ്ങള്‍ തന്നെയാണ് രണ്ടാം വട്ടവും എന്നതും പ്രത്യേകതയാണ്. കോവിഡ് ആദ്യ ഘട്ടത്തില്‍ മുതിര്‍ന്നവരെയും പ്രായം ചെന്നവരെയുമാണ് പിടികൂടിയിരുന്നതെങ്കില്‍ രണ്ടാം വരവില്‍ ടീനേജുകാര്‍ ഉള്‍പ്പെടെയുള്ളവരെയും വെറുതെ വിടുന്നില്ല.

കുട്ടികള്‍ക്ക് ഇത്തവണയും വേഗത്തില്‍ സുഖപ്രാപ്തി ലഭിക്കുന്നുവെന്നും കോവിഡിനൊപ്പം കഴിച്ചു കൂട്ടുന്നവര്‍ പറയുന്നു. മുന്‍പ് ബെഡ്‌ഫോര്‍ഡ്, ബോള്‍ട്ടന്‍, ഓള്‍ഡാം തുടങ്ങിയ നഗരങ്ങളില്‍ ചീറിയടിച്ച കോവിഡ് ഇപ്പോള്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, വെയില്‍സ് തുടങ്ങിയ മലയാളി സാന്നിധ്യം ശക്തമായ നഗരങ്ങളിലാണ് തീവ്രത കാട്ടുന്നത്. ഇതില്‍ തന്നെ വെയില്‍സില്‍ കടുത്ത നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഈ ആഴ്ച മുതല്‍ വെയില്‍സില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സമാനമായ കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഏഴിലും എട്ടിലും പഠിക്കുന്നവര്‍ക്കും മിഡ് ടെം അവധി കഴിഞ്ഞു ക്ലാസുകള്‍ വീണ്ടും ആരംഭിക്കും. എന്നാല്‍ മുതിര്‍ന്ന ക്ലാസില്‍ പഠിക്കുന്നവരും കോളേജ്, യൂണി. വിദ്യാര്‍ത്ഥികളും വീട്ടില്‍ ഇരുന്നു പഠനം തുടരേണ്ടി വരും. ആരാധനാലയങ്ങള്‍, റസ്റ്റോറന്റുകള്‍, പബുകള്‍ ഒക്കെ അടഞ്ഞു തന്നെ കിടക്കും. അത്യാവശ്യം ഇല്ലാത്ത യാത്രകള്‍ നിശ്ചയമായും തടയുവാന്‍ പൊലീസിന് നിര്‍ദേശമുണ്ട്. 

അതിനിടെ കര്‍ശന നിയന്ത്രണം ഇല്ലാത്ത കെന്റില്‍ കഴിഞ്ഞ ആഴ്ച രണ്ടു മലയാളി കുടുംബങ്ങള്‍ക്ക് കനത്ത പിഴ ശിക്ഷ ലഭിച്ചതായി സൂചനയുണ്ട്. ഇവര്‍ എന്തു തരം നിയന്ത്രണമാണ് ലംഘിച്ചതെന്ന് അടുത്ത സുഹൃത്തുകള്‍ക്ക് പോലും നിശ്ചയമില്ല. എന്നാല്‍ കോവിഡ് ടെസ്റ്റിനെ തുടര്‍ന്നുള്ള ടെസ്റ്റ് ആന്‍ഡ് ട്രേസ് നിയമം ലംഘിക്കുന്നവര്‍ക്കു പിഴ നല്‍കുന്നതിനാല്‍ അത്തരത്തില്‍ ലഭിച്ച ഫൈന്‍ ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഐസൊലേഷനില്‍ കഴിയേണ്ട കുടുംബ അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ട്രേസ് ചെയ്യാന്‍ സൗകര്യം ഉള്ളതിനാല്‍ മലയാളികള്‍ കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി വീട്ടിലിരിക്കേണ്ടി വരും.

ഒരിക്കല്‍ ടെസ്റ്റ് ചെയ്താല്‍ അഡ്രസും പോസ്റ്റ് കോഡും ഫോണ്‍ നമ്പറും സിസ്റ്റത്തില്‍ ലഭ്യമാണ് എന്നതിനാല്‍ ഇത്തരം ട്രേസിങ് നടത്തുക എളുപ്പവുമാണ്. മൊബൈല്‍ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഓരോ പ്രദേശത്തെയും കോവിഡ് നില അതാതു ദിവസം അറിയുവാനും സൗകര്യമുണ്ട്. കോവിഡ് രോഗികള്‍ കൂടുതല്‍ ഉള്ള പോസ്റ്റ് കോഡിലെ വീടുകളില്‍ സുഹൃത്തുക്കളും മറ്റും കൂടുതലായി എത്തിയാല്‍ സമീപ വാസികള്‍ അധികൃതരെ വിളിച്ചു പറഞ്ഞാലും ഫൈന്‍ ലഭിക്കാന്‍ സാധ്യത ഏറെയാണ്. നൈബര്‍ ഹുഡ് വാച്ചു അടക്കമുള്ള പ്രാദേശിക നിരീക്ഷണ സംവിധാനങ്ങള്‍ പോലീസ് അടക്കമുള്ള സംവിധാനങ്ങളോട് കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ വീടുകളില്‍ അതിഥികള്‍ വരുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലതെന്നു കെന്റ് മലയാളികളുടെ അനുഭവം തെളിയിക്കുന്നു. 

കോവിഡിന്റെ രണ്ടാം വരവില്‍ ശൈത്യം കൂടി കടന്നുവരുന്നതോടെ ശ്വാസകോശ രോഗങ്ങള്‍ ഉള്ളവരും പ്രമേഹ രോഗികളും ഒക്കെ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു എന്നത് ആശ്വാസകരമാണ്. കടയില്‍ പോകാന്‍ പോലും മടി തോന്നുകയാണെന്നും ഒരു തരം ഭീതി തന്നെയാണെന്ന് പറയാന്‍ മടിയില്ലെന്നും പ്രദേശത്തെ മലയാളി സംഘടനകളില്‍ സജീവമായിരുന്ന വ്യക്തി വെളിപ്പെടുത്തുന്നു.

''ഈസ്റ്ററും വിഷുവും ഓണവും കോവിഡില്‍ ഇല്ലാതായപ്പോള്‍ ഏക പ്രതീക്ഷ ക്രിസ്മസിലും ന്യു ഇയര്‍ ആഘോഷങ്ങളിലുമാണ്. ഇപ്പോള്‍ അതും നമ്മോടൊപ്പം ഉണ്ടാകില്ല എന്നുറപ്പായിരിക്കുന്നു. അടുത്ത പരിചയമുള്ള മലയാളികളെ പോലും കണ്ടുമുട്ടിയിട്ട് എട്ടു മാസത്തോളമായി. ഇനിയെന്ന് കാണുമെന്നും ഉറപ്പില്ല '' കോവിഡില്‍ രണ്ടാം വരവില്‍ അനുഭവിക്കുന്ന പ്രയാസം അദ്ദേഹം മറച്ചു വയ്ക്കുന്നില്ല. 

അതിനിടെ ലിവര്‍പൂളില്‍ ഒട്ടേറെ മലയാളികള്‍ ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നതിനാല്‍ അത്തരത്തില്‍ കോവിഡ് പിടികൂടും എന്ന ആശങ്കയും ചെറുതല്ല. ഇതിനു സ്ഥിരീകരണം നല്‍കി ലിവര്‍പൂള്‍, വിരാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ടാക്‌സി ഓടിക്കുന്നവരില്‍ പലരും ഓട്ടം കുറച്ചിരിക്കുകയാണ്. ജീവിക്കാന്‍ വേണ്ടി മാത്രം ഏതാനും മണിക്കൂര്‍ ജോലി ചെയ്യുക എന്ന നിലയിലേക്ക് പലരും മാറിത്തുടങ്ങി. തണുപ്പ് കാലത്തേക്ക് അധിക ശ്രദ്ധ നല്‍കുക എന്നതാണ് ഇപ്പോള്‍ ചെയ്യാനാവുക എന്നും ടാക്‌സി ഡ്രൈവര്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു. ലിവര്‍പൂളില്‍ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞതിനാല്‍ ആശുപത്രിയിലേക്ക് വരുന്ന ഓട്ടം എടുക്കാന്‍ ഭയം തോന്നുകയാണ് എന്നും ഇവര്‍ സൂചിപ്പിക്കുന്നു. 

ഒട്ടും വ്യത്യസ്ഥമല്ല മാഞ്ചസ്റ്ററിലെ സ്ഥിതി. ഇവിടെ മോസ്‌കുകളും മറ്റും തുറന്നു പ്രാര്‍ത്ഥനകള്‍ സജീവമായതോടെ കോവിഡ് വ്യാപനവും ശക്തമാകുകയാണ് എന്ന് മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്‌സിറ്റികള്‍ തുറന്നപ്പോള്‍ ശ്രദ്ധ ഇല്ലാതെ ചെറുപ്പക്കാര്‍ പബ്ബിലും റെസ്റ്റോറന്റിലും എത്തിയതും മാഞ്ചസ്റ്റര്‍ പോലെയുള്ള യൂണിവേഴ്സിറ്റി നഗരങ്ങള്‍ക്ക് പാരയായി മാറിയിരിക്കാമെന്നാണ് അനുമാനം. മാഞ്ചസ്റ്ററിലെ വിവിധ ആശുപത്രികളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. പൊതുവെ വടക്കന്‍ നഗരങ്ങളില്‍ തണുപ്പു കൂടുതലായതിനാല്‍ കോവിഡ് രോഗികള്‍ കൂടുതല്‍ പ്രയാസം അനുഭവിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category