1 GBP = 98.50 INR                       

BREAKING NEWS

പോസ്റ്റ് സ്റ്റഡി വിസ പുനരാരംഭിച്ചതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകിയെ ത്തി; ഓണ്‍ലൈനും ഓഫ് ലൈനുമായി യൂണിവേഴ്സി റ്റികള്‍ തുടങ്ങിയപ്പോള്‍ എത്തിയത് 50,000 ത്തോളം ഇന്ത്യാക്കാര്‍

Britishmalayali
kz´wteJI³

പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചതോടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ബ്രിട്ടനിലേക്ക് എത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇവിടെയെത്തിയ വിദ്യാര്‍ത്ഥികള്‍ വിവിധ യൂണിവേഴ്സിറ്റികള്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈന്‍ ആയും നടത്തുന്ന ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ക്ലാസ്സ് റൂം ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസ്സുകളും ഇടകലര്‍ത്തിയാണ് മിക്ക യൂണിവേഴ്സിറ്റികളും നല്‍കുന്നത്. ഈ പുതിയ രീതിയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തേ പ്രതീക്ഷിച്ചതിലും വളരെയധികം വിദേശ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ ഈ വര്‍ഷം എത്തിയിട്ടുണ്ടെന്നാണ് ബ്രിട്ടനിലെ 139 യൂണിവേഴ്സിറ്റികളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റീസ് യു കെ പറയുന്നത്. ഇന്ത്യയില്‍ നിന്നുള്‍പ്പടെ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും മറ്റ് സഹായങ്ങളും യൂണിവേഴ്സിറ്റികള്‍ ഒരുക്കിയിട്ടുണ്ട്.

ബ്രിട്ടനിലേക്കുള്ള യാത്രയും തുടര്‍നടപടികളുമൊക്കെ പ്രശനങ്ങള്‍ ഇല്ലാതെ നടക്കുന്നു എന്നാണ് ഇവിടെയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും ആഴ്ന്നുള്ള പഠനം നടത്തുന്ന നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സ് ആന്‍ഡ് അലുമിനി യൂണിയന്‍ പറഞ്ഞത് ഇതുവരെ അവര്‍ ബന്ധപ്പെട്ടവരില്‍ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണ തൃപ്തരാണെന്നാണ്. രണ്ടു വിധത്തിലുള്ള ക്ലാസ്സുകള്‍ സമന്വയിപ്പിച്ചുള്ള പുതിയരീതി അവര്‍ക്ക് പിന്തുടരാന്‍ കഴിയുന്നുണ്ടെന്നും യൂണിയന്‍ വക്താക്കള്‍ വ്യക്തമാക്കി. എന്നാല്‍, ഏകദേശം ഇത്രയും തന്നെ വിദ്യാര്‍ത്ഥികള്‍ ഈ പുതിയ പഠന രീതിയില്‍ അതൃപ്തി രേഖപ്പെടുത്തി. സാധാരണ രീതിയിലുള്ള പഠനം ഉടന്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

അതേസമയം, യുകെയിലെ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചും നിയമങ്ങളെകുറിച്ചും തികഞ്ഞ അവബോധമുള്ളവരായതിനാല്‍ ആരും തന്നെ അത്തരം നിയന്ത്രണങ്ങളാല്‍ വലഞ്ഞിട്ടില്ലെന്നും സെല്‍ഫ് ഐസൊലേഷന്‍ ഉള്‍പ്പടെയുള്ള സമയങ്ങളില്‍ യാതോരു ബുദ്ധിമുട്ടും അഭിമുഖീകരിച്ചിട്ടില്ലെന്നും യൂണിയന്‍ വക്താക്കള്‍ വ്യക്തമാക്കി. ഫീസില്‍ ഇളവുകള്‍ നല്‍കണമെന്ന കാര്യത്തില്‍ പക്ഷെ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല.

യൂണിവേഴ്സിറ്റികളില്‍ കോവിഡ് വ്യാപനം ശക്തമാക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വിവിധ നടപടികള്‍ യൂണിവേഴ്സിറ്റികള്‍ കൈക്കൊണ്ടിട്ടുണ്ട്. മാത്രമല്ല, സെല്‍ഫ് ഐസൊലേഷന് പോകേണ്ട സാഹചര്യമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ ആവശ്യമായ സഹായങ്ങളും യൂണിവേഴ്സിറ്റികള്‍ നല്‍കുന്നുണ്ട്. ഉയര്‍ന്ന ഗുണമേന്മയുള്ള പഠനാനുഭവം ഉറപ്പാക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണവും യൂണിവേഴ്സിറ്റികളുടെ പരിഗണനാ ലിസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തു തന്നെയുണ്ടെന്ന് യൂണിവേഴ്സിറ്റീസ് യു കെ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വിവിയന്‍ സ്റ്റേണ്‍ പറഞ്ഞു.

ബ്രിട്ടനില്‍ പഠനത്തിനു പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിവിധ ആശങ്കകള്‍ പരിഗണിക്കുന്നതിന് ഇന്ത്യയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികളുമായി നിരന്തരം സംവേദിക്കുന്നുണ്ട്. ഇതിനോടൊപ്പം ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ സ്റ്റുഡന്റ് റൂട്ട് വിസ ആവിഷ്‌കരിക്കുകയും ഗ്രാജുവേറ്റ് റൂട്ടില്‍ പുതിയ രണ്ട് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. പഠനം പൂര്‍ത്തിയായതിനു ശേഷം ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രക്രിയകളെ ഇത് എളുപ്പമുള്ളതാക്കുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ഒരു വിദേശ രാജ്യത്ത് പഠനത്തിന് പോവുക എന്നത് തീര്‍ച്ചയായും വിഷമകരമായ കാര്യമാണ് എന്നാലും വിദേശ വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമായി മുന്നോട്ട് പോകാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വിവിധ യൂണിവേഴ്സിറ്റികളുടെ പ്രതിനിധികള്‍ അറിയിച്ചു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം വിദേശ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്. 2020 മാര്‍ച്ചില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ വില ലഭിച്ച 2,99,023 വിദേശ വിദ്യാര്‍ത്ഥികളില്‍ 17% ഇന്ത്യാക്കാരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category