1 GBP = 98.40INR                       

BREAKING NEWS

കമ്മ്യൂണിസത്തിന്റെ ഭീകരമുഖം: രണ്ടാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

റഷ്യന്‍ കമ്മ്യൂണിസത്തിന്റെ ഭീകരമുഖം

റഷ്യന്‍ കമ്മ്യൂണിസത്തിന്റെ വിശ്വരൂപം ആണ് അതിഭയാനകം കമ്മ്യൂണിസം സ്ഥാപിക്കുവാന്‍ വേണ്ടി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഏകദേശം മൂന്നുകോടി റഷ്യക്കാരെയാണ് സ്റ്റാലിന്‍ കൊന്നൊടുക്കിയത്. റഷ്യന്‍ മാദ്ധ്യമങ്ങള്‍ തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

സൈബീരിയായിലെ മഞ്ഞുമലകളിലേയ്ക്ക് ദശലക്ഷങ്ങളെ നാടുകടത്തി 970 വരെയുള്ള പൊള്ളുന്ന മഞ്ഞിലേയ്ക്ക,് തുപ്പല്‍ പലും നിലത്തു വീഴും മുമ്പേ ഉറഞ്ഞുപോകുന്ന പ്രദേശം 1937-38 കളില്‍ 80 ലക്ഷം ജനങ്ങളെ സ്റ്റാലിന്റെ ഭീകര ഭരണകൂടം അറസ്റ്റു ചെയ്തു. അതില്‍ 10 ലക്ഷം  പേര്‍ ഉടന്‍ വധിക്കപ്പെട്ടു. 20 ലക്ഷം പേര്‍ തടവറകളില്‍ ഭീകരമര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി കൊല്ലപ്പെട്ടു.

സെന്‍ട്രല്‍ സ്റ്റാറ്റ്റ്റിക്‌സ് ബ്യൂറോ ഓഫ് സോവിയറ്റ് യൂണിയന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1938 -ല്‍ തന്നെ ഒന്നരക്കോടി നിരപരാധികള്‍ വധിക്കപ്പെട്ടെന്നാണ് റഷ്യന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യയില്‍ കടുത്ത രണ്ടു ക്ഷാമങ്ങളുണ്ടായി. അതിലൊന്ന് സ്റ്റാലിന്‍ കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു. 1921-22 വരെ ആയിരുന്നു ആദ്യത്തെ ക്ഷാമം. 50 ലക്ഷം പേര്‍ പട്ടിണിമൂലം മരിക്കുകയോ രോഗശയ്യയിലാകുകയോ ചെയ്തു. ഈ കാലയളവില്‍ കര്‍ഷകരുടെ ധാന്യങ്ങള്‍ സൈന്യത്തെ ഉപയോഗിച്ച് ജപ്തി ചെയ്യിക്കയുണ്ടായി.
'രണ്ടാമത്തെ ക്ഷാമം 1932 -33 വരെ ആയിരുന്നു. കുലാക്കുകളെ (ഒരു കര്‍ഷകവിഭാഗം) വംശ വിഛേദം ചെയ്യുവാനുള്ള സ്റ്റാലിന്റെ കുതന്ത്രത്തിന്റെ അനന്തരഫലം ആയിരുന്നു ഈ കൊടിയ ക്ഷാമം.

'ഉക്രനിയന്‍' ജനത ഇതിനെ holodomor എന്നാണ് വിളിക്കുന്നത്. അതായത് starvation genocide (പട്ടിണിയിട്ടുള്ള കൂട്ടക്കൊല) അങ്ങനെ സ്റ്റാലിന്റെ ഭീകരഭരണകൂടം ഉക്രനിയന്‍ ജനത്തേയും പട്ടിക്കിട്ടുകൊന്നു. 22 ലക്ഷം ജനങ്ങള്‍ ഇവിടെ വിശന്നു മരിച്ചു.

റോബര്‍ട്ട് ഭുവര്‍ (Robter hoover) ന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സഹായം ഇല്ലായിരുന്നുവെങ്കില്‍ മരണസംഖ്യ ഇതിലും വര്‍ദ്ധിക്കുമായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അതിനുശേഷം ഈ സഹായം റഷ്യന്‍ ഗവണ്മെന്റിന്റെ സഹായമാണെന്നു പ്രഘോഷിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ അമേരിക്കയോടും സഹകരിച്ചവരെ ജയിലിലടയ്ക്കുകയും അവരുടെ ജീവിതം അവിടെ അവസാനിക്കുകയും ചെയ്തു. ഇത് അമേരിക്കന്‍ സഹായമാണെന്നറിഞ്ഞതാണ് അവര്‍ ചെയ്ത കുറ്റം.!

 വിശന്നു മരിക്കുന്ന കുട്ടികള്‍, അവരുടെ മൃതശരീരത്തില്‍ കെട്ടിപ്പുണര്‍ന്ന് വിശപ്പുകൊണ്ടു കരയുവാന്‍ പോലും ത്രാണിയില്ലാത്ത അമ്മമാര്‍, പാതയോരങ്ങളില്‍ മൃതശരീരങ്ങള്‍ കുമിഞ്ഞുകൂടി. പട്ടാളവണ്ടികള്‍ തടിക്കഷണങ്ങള്‍ പോലെ മൃതശരീരങ്ങള്‍ വലിച്ചുകൂട്ടി കൂട്ടത്തോടെ കുഴിച്ചുമൂടി. മതത്തിനെതിരെയുള്ള യുദ്ധത്തിലും അനേകലക്ഷങ്ങളെ തുടച്ചുമാറ്റി.

പുരോഹിതന്മാരെ ഒന്നടങ്കം കൊന്നൊടുക്കി. പള്ളികളെല്ലാം തകര്‍ത്തു. ആശ്രമങ്ങളും സെമിനാരികളും അടച്ചുപൂട്ടി. ഭീകരമര്‍ദ്ദനങ്ങളും കൂട്ടകൊലകളും ചരിത്രപരമായ ആവശ്യമാണെന്നും കമ്മ്യൂണിസം കരുതി. കമ്മ്യൂണിസം പറയുന്നു; ആവശ്യമില്ലാത്തവരെ ഇല്ലാതാക്കുക വര്‍ഗ്ഗശത്രുക്കളെ നശിപ്പിക്കുക. Elimanation of undesirable : Class enemise should be eliminated (quoted from Hell on earth) ¿ LUDWIKOWSKI A Former Stalinsti.

ഭീകരമര്‍ദ്ദനം സഹിക്കാതെ വരുമ്പോള്‍ ഭാര്യയോ ഭര്‍ത്താവോ പറയും എന്റെ പങ്കാളി സ്റ്റേറ്റിന്റെ ശത്രുവാണെന്ന് ഉടന്‍തന്നെ പങ്കാളി അറസ്റ്റിലാകും. അപ്പോള്‍ പാര്‍ട്ടിക്കാര്‍ പറയും ഒരാള്‍ തന്റെ ഭാര്യയെക്കാളുപരി, ഭര്‍ത്താവിനക്കാളുപരി കമ്മ്യൂണിസത്തെ സ്‌നേഹിക്കുന്നു എന്ന്.

ഗര്‍ബച്ചോവിന്റെ കാലത്ത് സ്റ്റാലിന്‍ ഭീകരതയിലെ ചില രേഖകള്‍ പുറത്തുകൊണ്ടുവന്നു. അതായത് കൂട്ടക്കൊലയുടെ ചിലവു കുറയ്ക്കുവാന്‍ വേണ്ടി വെടിയുണ്ടകള്‍ റീ സൈക്കിള്‍ ചെയ്‌തെടുക്കുകയുണ്ടായി. (Bulltse were recycled to lower the csto of killing Hell on earth.)
കൃത്രിമക്ഷാമം, കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍, ക്രൂരപീഡനങ്ങള്‍, നിര്‍ബന്ധിത ജോലികള്‍, സൈബീരിയന്‍ മലകളിലേയ്ക്കുള്ള ഡെത് മാര്‍ച്ച് അങ്ങനെ നീണ്ടു പോകുന്ന ഭീകരതകള്‍.

K.G.B യുടെ ഒരു സ്റ്റേറ്റ്‌മെന്റില്‍ 712000 ആളുകളെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വെടിവച്ചു മാത്രം കൊലപ്പെടുത്തി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ആധുനിക ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകള്‍ ഉക്രയിനില്‍ മാത്രം 22 ലക്ഷം ജനങ്ങള്‍ ക്ഷാമം മൂലം വിശന്നുമരിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. ചരിത്രകാരന്മാര്‍ ഇത് 30-35 ലക്ഷമായും മാദ്ധ്യമങ്ങളും, രാഷ്ട്രീയക്കാരും മരണസംഖ്യ അതില്‍ കൂടുതലായും കണക്കാക്കുന്നു. ibid page 118

രാഷ്ട്രീയ തടവുകാരെ നഗ്‌നരാക്കി മരത്തില്‍ കെട്ടിത്തൂക്കി കൊതുകുകള്‍ക്ക് ഭക്ഷണമായി നല്കി ഇഞ്ചിഞ്ചായി കൊല ചെയ്തു. സ്റ്റാലിന്റെ കാലത്ത് കൂട്ടക്കൊല ചെയ്ത നിരപരാധികള്‍ക്കുവേണ്ടി റഷ്യയിലെ മഗദന്‍ എന്ന സ്ഥലത്ത് ഒരു വിലാപ സ്തംഭം ജനങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്.

രക്ഷപെട്ട ഒരുതടവുകാരന്‍ രഹസ്യമായി എഴുതിയ വിവരങ്ങളില്‍ നിന്ന് 1953 മാര്‍ച്ച് 6ന് അറുനൂറ് രാഷ്ട്രീയ തടവുകാരെ വടക്കുദേശത്തുള്ള ഖനിപ്രദേശത്തേയ്ക്ക് നടത്തികൊണ്ടുപോയി. 370 മൈലുകള്‍ കൊടും മഞ്ഞിലൂടെയുള്ള യാത്ര. രാത്രി കാലങ്ങളില്‍ മഞ്ഞുപാളികളാല്‍ നിര്‍മ്മിതമായ കൂടാരങ്ങളില്‍ പാര്‍ത്തു. യാത്രാമദ്ധ്യേ മരവിച്ചു മരിച്ചവരെ ഹിമഗര്‍ത്തങ്ങളിലേയ്ക്ക് വലിച്ചെറിഞ്ഞു. അവരെ ശരിയായി സംസ്‌കരിക്കാന്‍ പോലും അനുവദിച്ചില്ല. പിന്‍നിരകളില്‍ അവശരായും മൃതപ്രായരായും നടന്നവരെ വെടിവെച്ചു വീഴ്ത്തി. ഇത്തരത്തിലുള്ള ഡെത് മാര്‍ച്ചുകളില്‍ അനേകായിരങ്ങള്‍ മരിച്ചു വീണു.

കമ്പോടിയായില്‍ കമ്മ്യൂണിസം കൊല ചെയ്ത ലക്ഷക്കണക്കിന് മനുഷ്യരുടെ തലയോട്ടികള്‍ ഇന്നും കൂട്ടിയിട്ടിരിക്കുന്നു.

തുടരും അടുത്തലക്കം പ്രേതകപ്പലുകള്‍........

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam