1 GBP = 98.80INR                       

BREAKING NEWS

ബാറ്റിങ് ആദ്യം തിരഞ്ഞെടുത്തപ്പോഴേ ധോണിക്ക് പിഴച്ചു; ഐപിഎല്‍ പതിമൂന്നാം സീസണിലെ ഏറ്റവും ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ രാജസ്ഥാന് ചെന്നൈക്കെതിരെ ഏഴ് വിക്കറ്റ് ജയം; ജോസ് ബട്ലറുടെ അര്‍ദ്ധസെഞ്ചുറി മികവില്‍ അനായാസം വിജയം പിടിച്ചെടുത്ത് റോയല്‍സ് താരങ്ങള്‍; രാജസ്ഥാന്‍ ആറാം സ്ഥാനത്ത്; ചെന്നൈ അവസാന റാങ്കുകാരും

Britishmalayali
kz´wteJI³

അബുദാബി: ഐപിഎല്ലിന്റെ ഈ സീസണിലെ 37 ാം മത്സരം ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനും നിര്‍ണായകമായിരുന്നു. പോയിന്റ് പട്ടികയില്‍ ഏഴും എട്ടും സ്ഥാനങ്ങളിലുള്ള രണ്ടുടീമുകള്‍. എന്നാല്‍, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ തന്നെ ചെന്നൈക്ക് പിഴച്ചു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് മാത്രം. 17.3 ഓവറില്‍ മൂന്നു വിക്കറ്റ നഷ്ടത്തില്‍ 126 റണ്‍സെടുത്ത് രാജസ്ഥാന്‍ വിജയലക്ഷ്യം അനായാസം മറികടന്നു. 7 വിക്കറ്റ് ജയം.

78 പന്തില്‍ 98 റണ്‍സ് ചേര്‍ത്ത് ജോസ് ബട്ലറും സ്റ്റീവ് സ്മിത്തും രാജസ്ഥാനെ ജയത്തിലേക്ക് നയിച്ചു. ബട്ലര്‍ 40 പന്തില്‍ 70 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നായകന്‍ സ്മിത്ത് 34 പന്തില്‍ 26 റണ്‍സെടുത്തു. ബെന്‍ സ്റ്റോക്സ് (19), റോബിന്‍ ഉത്തപ്പ (1), സഞ്ജു വി. സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്.

ടോസ് ജയിച്ച സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ്. ധോണി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ സാം കരണും (22) ഫാഫ് ഡുപ്ലെസിയും (10) ശ്രദ്ധയോടെ തുടങ്ങിയെങ്കിലും മൂന്നാം ഓവറിന്റെ അവസാന പന്തില്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. സൂപ്പര്‍ കിങ്സിനായി ഈ സീസണില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ഡുപ്ലെസി, ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ പുറത്തായി. തുടര്‍ന്ന് വാട്സണ്‍ (എട്ട്), അന്പാപാട്ടി റായുഡു (13) എന്നിവരെയും 10 ഓവറിനുള്ളില്‍ നഷ്ടമായി.

28 പന്തില്‍ 28 റണ്‍സ് എടുത്ത എം.എസ്. ധോണി 18-ാം ഓവറില്‍ റണ്ണൗട്ടായപ്പോള്‍ ചെന്നൈ 107ല്‍ എത്തി. 30 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെനിന്ന രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍.

രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 10 കളികളില്‍നിന്ന് രാജസ്ഥാന് എട്ടു പോയിന്റുണ്ട്. ഏഴു മത്സരങ്ങള്‍ തോറ്റ ചെന്നൈ സൂപ്പര്‍ കിങ്സ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category