1 GBP = 98.20INR                       

BREAKING NEWS

ടൗണ്‍ സഹകരണ ബാങ്ക് മുന്‍ മാനേജര്‍; പ്രശസ്തനായ അമ്മന്നൂര്‍ മാധവച്ചാക്യാരുടെ ശിഷ്യന്‍; അന്തരിച്ച ജ്യോതിഷ പണ്ഡിതനും പാഠകം അവതാരകനുമായ നന്ദകുമാര്‍ രാജയ്ക്ക് ആദരാഞ്ജലികളുമായി അനേകര്‍

Britishmalayali
kz´wteJI³

തൃശൂര്‍: അന്തരിച്ച ജ്യോതിഷ പണ്ഡിതനും പാഠകം അവതാരകനുമായ കൊടുങ്ങല്ലൂര്‍ പുത്തന്‍ കോവിലകത്ത് നന്ദകുമാര്‍ രാജ (70)യ്ക്ക് ആദരാഞ്ജലികളുമായി അനേകര്‍. മാവലശ്ശേരി നാരായണന്‍ നമ്പൂതിരിയുടെയും കൊടുങ്ങല്ലൂര്‍ പുത്തന്‍ കോവിലകത്ത് കുഞ്ചി കുട്ടി തമ്പുരാട്ടിയുടെയും മകനാണ്. ടൗണ്‍ സഹകരണ ബാങ്ക് മുന്‍ മാനേജരായിരുന്നു. ശൃംഗപുരം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം എന്നിവിടങ്ങളില്‍ പാഠകം അവതരണം പതിവായിരുന്നു. പ്രശസ്തനായ അമ്മന്നൂര്‍ മാധവച്ചാക്യാരുടെ ശിഷ്യനാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ശാരീരിക പ്രയാസങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു. ഭാര്യ: പന്തളം കോവിലകത്തെ സുജാത തമ്പുരാട്ടി, മകന്‍: ഗോപീകൃഷ്ണന്‍, മരുമകള്‍: ദീപശ്രീ (എസ്സിഎംഎസ് എന്‍ജിനീയറിങ് കോളജ് കറുകുറ്റി).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category