1 GBP = 98.80INR                       

BREAKING NEWS

ഒരു ലക്ഷം രൂപ തീര്‍ത്ഥയ്ക്ക് മാറിടം വയ്ക്കുവാനുള്ള ശസ്ത്രക്രിയക്ക് നല്‍കും എന്ന് പറഞ്ഞത് കബളിപ്പിച്ചെന്നായി; സുശാന്ത് നിലമ്പൂരിനെ നാണം കെടുത്തുമെന്ന് പറഞ്ഞതും വിവാദമാക്കി; ആത്മഹത്യാ ശ്രമത്തിന് കാരണം ട്രാന്‍സ്ജെന്‍ഡര്‍ വുമണുമായുള്ള ഫോണ്‍ സംഭാഷണം; സജ്നാ ഷാജി കടുംകൈ ചെയ്തത് സൈബര്‍ അറ്റാക്കില്‍ മനംനൊന്ത്; വിടാതെ പിന്തുടര്‍ന്ന് എയിന്‍ ഹണി ആരോഹിയും; വിവാദം ആളിക്കത്തുമ്പോള്‍

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: സജ്നാ ഷാജിയുടെ ആത്മഹത്യാശ്രമത്തിന് പിന്നില്‍ സൈബര്‍ ആക്രമണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ രണ്ടു ദിവസമായി ചിലര്‍ വ്യാപകമായി മാനസികമായി പീഡിപ്പിച്ചിരുന്നു. സജ്നയ്ക്കൊപ്പമുണ്ടായിരുന്ന തീര്‍ത്ഥ എന്ന ട്രാന്‍സ്ജെന്‍ഡര്‍ വുമണുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചായിരുന്നു സൈബര്‍ അറ്റാക്ക്. ആ സംഭാഷണത്തില്‍ സജ്നയ്ക്ക് ലഭിക്കുന്ന സഹായത്തില്‍ നിന്നും ഒരു ലക്ഷം രൂപ തീര്‍ത്ഥയ്ക്ക് മാറിടം വയ്ക്കുവാനുള്ള ശസ്ത്രക്രിയക്ക് നല്‍കും എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇത് വളച്ചൊടിച്ച് സജ്ന ജനങ്ങളെ കബളിപ്പിച്ചു എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു എന്നാണ് സജ്നയുടെ മാതാവ് രഞ്ചു മറുനാടനോട് പറഞ്ഞത്.

രണ്ടു ദിവസം മുന്‍പ് എയിന്‍ ഹണി ആരോഹി എന്ന ട്രാന്‍സ് ജന്‍ഡറാണ് സജ്നയ്ക്കെതിരെ രംഗത്ത് വന്നത്. ബിരിയാണി വില്‍പ്പനയ്ക്കിടെയുണ്ടായ സംഭവ വികാസങ്ങള്‍ സജ്നയുടെ തിരക്കഥയാണെന്നായിരുന്നു അവരുടെ ആരോപണം. ഇത് സംബന്ധിച്ച് ഫെയ്സ് ബുക്കില്‍ ചില പോസ്റ്റുകള്‍ ഇടുകയും ചെയ്തു. പോസ്റ്റുകളില്‍ ഒന്നിലാണ് സജ്നയും തീര്‍ത്ഥയും തമ്മിലുള്ള ഫോണ്‍ സംഭാഷണമുള്ളത്. അതില്‍ സുശാന്ത് നിലമ്പൂര്‍ എന്ന ചാരിറ്റി പ്രവര്‍ത്തകന്‍ സജ്നക്ക് വീടിനു വേണ്ടി വീഡിയോ ചെയ്തെന്നും പിന്നിട് അത് പോസ്റ്റ് ചെയ്യില്ല എന്ന് പറഞ്ഞതായും സജ്ന പറയുന്നുണ്ട്.

വീഡിയോ സുശാന്ത് ഷെയര്‍ ചെയ്തില്ലാ എങ്കില്‍ തന്റെ ഫെയ്സ് ബുക്കില്‍ ഇയാള്‍ക്കെതിരെ വിഡിയോ ചെയ്ത് നാണം കെടുത്തുമെന്നും സജ്ന പറയുന്നു. ഈ ഓഡിയോ സന്ദേശത്തില്‍ തന്നെയാണ് തീര്‍ത്ഥയ്ക്ക് തനിക്ക് ലഭിക്കുന്ന പണത്തില്‍ നിന്നും ഒരു ലക്ഷം നല്‍കാമെന്ന് പറയുന്നത്. ഓഡിയോ സന്ദേശം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സജ്നയ്ക്കെതിരെ പിന്‍തുണച്ചവര്‍ ഒന്നാകെ തിരിഞ്ഞത്. ഇതോടെയാണ് സജ്ന ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ അത്താണിയിലെ വാടക വീട്ടില്‍ വച്ചാണ് സജ്ന ഫെയ്സ് ബുക്ക് ലൈവിലെത്തി ആത്മഹത്യക്ക് ശ്രമിച്ചത്.കയ്യില്‍ കരുതിയിരുന്ന ഉറക്കഗുളികകള്‍ ഒന്നാകെ വിഴുങ്ങുകയായിരുന്നു. അവശ നിലയിലായ സജ്ന യെ ഒപ്പം താമസിക്കുന്ന ജോലിക്കാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഉച്ചയോടു കൂടിയേ അരോഗ്യ നിലയെപ്പറ്റിയുള്ള വിവരം പറയാനാകൂ എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സജ്നയുടെ ആത്മഹത്യക്ക് ശേഷവും ആരോപണവുമായി എയിന്‍ ഹണി ആരോഹി രംഗത്ത് വന്നിട്ടുണ്ട്.

എയിന്‍ ഹണി ആരോഹിയുടെ പുതിയ പോസ്റ്റ്
നെറ്റ്വര്‍ക്ക് ഇഷ്യൂ കാരണം ആണ് വീഡിയോ ഫുള്‍ ഇടാന്‍ സാധിക്കാതെ പോകുനത്
ഇതൊക്ക പുറത്തു കൊണ്ട് വന്നതുകൊണ്ട് എന്നെ കുറ്റം പറയുന്നവര്‍ പറഞ്ഞോളു സത്യം പുറം ലോകം അറിയണം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല മരിക്കാനും പോകുന്നില്ല മരിക്കണം എങ്കില്‍ ഇതിലും വലിയ പ്രശ്നം ഉണ്ടായപ്പോള്‍ ചെയ്യുമായിരുന്നു

സത്യം ജയികും
ഇപ്പോള്‍ അവര്‍ പറയുന്നത് പബ്ലിക് കേള്‍ക്കുന്നില്ല എല്ലാരും അവര്‍ക്കെതിരെ തിരിഞ്ഞു എന്ന് കണ്ടപ്പോള്‍ അവര്‍ ഒരു പുതിയ നാടകം ഇറക്കി സുസൈഡ് നാടകം
നാളെ അതും എനിക്ക് എതിരെ ഉള്ള കേസ് ആകും അതാണ് അവരുടെ പ്ലാന്‍ നോക്കിക്കോ
അപ്പോള്‍ പബ്ലിക് നെ പറ്റിച്ചതിനും മറ്റുള്ളവരെ പറഞ്ഞു പറ്റിച്ചു വീഡിയോ ഇറക്കിയതിനു ഒന്നും ഒരു കേസ് ഉം ഉണ്ടാകില്ല അല്ലോ

ഇവര്‍ പറയുന്നു വോയിസ് ഫേക്ക് ആണ് എന്ന് അവര്‍ തന്നെ അത് അവരുടെ വോയിസ് ആണ് എന്നും പറയുന്നതും ഉണ്ട്
അങ്ങനെ എങ്കില്‍ അവര്‍ ആ വോയിസ് പബ്ലിക്കില്‍ കൊണ്ട് വരൂ ആ വോയിസ് ന്റെ ഫുള്‍ വോയിസ്

ആത്മഹത്യാ ശ്രമത്തിനും കേസെടുക്കണമെന്ന് എയിന്‍ ഹണി ആരോഹി
ഞാന്‍ ചെയ്ത തെറ്റ് ഒന്ന് പറയാമോ ഈ ലോക ജനതയെ പറ്റിക്കാന്‍ കൂട്ട് നില്കാതെ ഇതൊക്കെ പബ്ലിക് ആയി വന്നു പറഞ്ഞതോ അതോ സ്വന്തം കമ്മ്യൂണിറ്റി ആയിട്ട് പോലും പുറം ലോകം അറിയണം എന്ന് കരുതിയതോ ??

അപ്പൊ ആന്മഹത്യ ചെയ്യാന്‍ ശ്രേമിച്ചാല്‍ കേസ് ഒന്നും ഇല്ലേ
ഇങ്ങനെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോ മരിക്കാന്‍ ശ്രേമം നടത്തിയാല്‍ രക്ഷപെടാന്‍ പറ്റും എന്നും മരിക്കാന്‍ ശ്രമിക്കാന്‍ കാരണം ഞാന്‍ ആണ് എന്നും വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമം എല്ലാം ഇപ്പോള്‍ പൊളിഞ്ഞു ഇനി ഇതല്ലേ രെക്ഷ

ഇന്ന് രാവിലെ കണ്ടോ അവരുടെ ഉദ്ദേശം പുറത്ത് വരും ??????നമിച്ചു മോളെ ഐഡിയ നിന്റെ ബുദ്ധി റോക്കറ്റ് ആണ് ??????????

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category