1 GBP = 98.80INR                       

BREAKING NEWS

റംസാന്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചത് മന്ത്രി ജലീല്‍; കടകംപള്ളിയും സന്ദര്‍ശകന്‍; കോണ്‍സുലേറ്റ് ജനറലുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയ കാന്തപുരവും മകനും; അച്ഛന്‍ മരിച്ചപ്പോള്‍ ശിവശങ്കറിന്റെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച മുഖ്യമന്ത്രി; ഇഡിക്ക് സ്വപ്നാ സുരേഷ് നല്‍കിയ മൊഴിയില്‍ കൂടുതല്‍ വിഐപികള്‍; ജലീലിന് കുരുക്ക് മുറുകും

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്നാണ് മൊഴിയില്‍ സ്വപ്ന വിശദീകരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളത്. മന്ത്രി കെ ടി ജലീലിനെ കുടുക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങള്‍. റംസാന്‍ കിറ്റിന് മന്ത്രി ജലീല്‍ ഇങ്ങോട്ട വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും പറയുന്നു.

കേരള സന്ദര്‍ശനത്തിനത്തിനായി ഷാര്‍ജാ ഭരണാധികാരി വന്നപ്പോള്‍ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശങ്കറിന്റെ ഫോണില്‍ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന സുരേഷ് ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ജലീലും മന്ത്രി കടകംപള്ളി സുരേന്ദ്രനും പലതവണ കോണ്‍സുലേറ്റില്‍ എത്തിയെന്നും മൊഴിയിലുണ്ട്.

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരും മകനും രണ്ടുതവണയിലധികം കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു. കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മതപരമായ ഒത്തുചേരലുകള്‍ക്ക് ധനസഹായവും യുഎഇ സര്‍ക്കാരിന്റെ പിന്തുണയും ഇവര്‍ തേടിയെന്നാണ് വിവരം, പിന്നീട് ഇവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയോയെന്ന് അറിയില്ലെന്നും സ്വപ്ന പറയുന്നു. ജലീലിനെതിരെയാണ് കൂടുതല്‍ പരാമര്‍ശങ്ങളുള്ളത്. സ്വപ്നയുമായി വ്യക്തിബന്ധമില്ലെന്ന പിണറായിയുടെ വെളിപ്പെടുത്തലിനേയും അച്ഛന്‍ മരിച്ചപ്പോള്‍ വിളിച്ചെന്ന മൊഴി പ്രതിസന്ധിയിലാക്കും.

റംസാന്‍ കാലത്ത് കിറ്റ് വിതരണം ചെയ്യാന്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഇങ്ങോട്ട് വിളി വന്നുവെന്നാണ് മന്ത്രി ജലീല്‍ പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെ അല്ല ജലീല്‍ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി. കോണ്‍സുലേറ്റിലെ ജോലിക്കാര്യത്തിനുള്ള ശുപാര്‍ശയ്ക്കും ജലീല്‍ വിളിച്ചുവെന്ന് സ്വപ്ന പറയുന്നു. കാന്തപുരത്തിന് വിനയാകുന്നത് അടച്ചിട്ട മുറിയിലെ ചര്‍ച്ചയാണ്. സ്വപ്നയുമായി ബന്ധമുള്ള രണ്ടാം മന്ത്രി കടകംപള്ളിയാണെന്ന ചര്‍ച്ചകള്‍ക്കിടെയാണ് കോണ്‍സുലേറ്റ് സന്ദര്‍ശനത്തിലെ മൊഴി. ഇത് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് ജലീലിനെയാണ്.

കാരണം നയതന്ത്ര ചട്ടങ്ങളുടെ ലംഘനമായി ഇതിനെ വിലയിരുത്തും. ജലീലിന് അത് വലിയ കരുക്കായി മാറുകയും ചെയ്യും. സ്വപ്ന സുരേഷ് എന്‍ഫോഴ്സ്‌മെന്റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍. മുഖ്യമന്ത്രിയുമായാേ അദ്ദേഹത്തിന്റെ കുടുംബവുമായോ അടുപ്പമില്ലെന്നാണ് സ്വപ്ന പറയുന്നത്. 'അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളത് ഔദ്യോഗിക കാര്യങ്ങള്‍ക്കായി മാത്രമാണ്. ഒരിക്കല്‍ ഷാര്‍ജാ ഭരണാധികാരി കേരളത്തില്‍ എത്തിയപ്പോള്‍ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞു കൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അച്ഛന്‍ മരിച്ചപ്പോള്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി വിളിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണില്‍ നിന്നാണ് അദ്ദേഹം വിളിച്ചിരുന്നത്.-മൊഴിയില്‍ സ്വപ്ന പറയുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരും മകനും രണ്ടുതവണയില്‍ കൂടുതല്‍ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നും കോണ്‍സല്‍ ജനറലുമായി അടച്ചിട്ടമുറിയില്‍ ചര്‍ച്ചനടത്തിയെന്നും മതപരമായ ആവശ്യങ്ങള്‍ക്ക് ധനസഹായവും യു എ ഇ സര്‍ക്കാരിന്റെ പിന്തുണയും ഇവര്‍ തേടിയെന്നാണ് വിവരമെന്നും സ്വപ്ന മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ പിന്നീട് ഇവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം കിട്ടിയോ എന്ന് അറിയില്ലെന്നും സ്വപ്ന പറയുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category