1 GBP = 98.80INR                       

BREAKING NEWS

കേരളത്തെ കാര്‍ഷിക വിപ്ലവത്തിലേക്ക് നയിക്കാനും വേണ്ടത് അന്താരാഷ്ട്ര ഏജന്‍സി; 2520 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന കാര്‍ഷിക പശ്ചാത്തല വികസന നിധി മുന്നില്‍ കണ്ട് ആഗോള ടെന്‍ഡര്‍ വിളിക്കല്‍; വിളവെടുപ്പിനും വിപണനത്തിനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും പുതിയ മോഡല്‍; 25 കോടിക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള ഏജന്‍സിക്ക് ടെന്‍ഡറില്‍ മുന്‍ഗണന നല്‍കുന്നത് കള്ളക്കളിക്കോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തെ കാര്‍ഷിക വിപ്ലവത്തിലേക്ക് നയിക്കാന്‍ ഇനി പുതു മോഡല്‍. സംസ്ഥാനത്ത് കര്‍ഷക സംരംഭകരുടെ കൂട്ടായ്മകള്‍ ഉണ്ടാക്കി വളര്‍ത്തിയെടുക്കുന്ന ചുമതല ഏജന്‍സികളെ ഏല്‍പ്പിക്കും. ആഗോള ടെന്‍ഡറിലൂടെയാണ് ഏജന്‍സിയെ കണ്ടെത്തുക. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ആവശ്യത്തിന് കാര്‍ഷിക വിദഗ്ധരുണ്ടായിരിക്കെ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കേരളത്തിന്റെ കാര്‍ഷിക ഉത്പാദന മേഖലയില്‍ നേരിട്ട് ഇടപെടാന്‍ വഴിയൊരുക്കാനുള്ള തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് വ്യാപക വിമര്‍ശനത്തിനും വഴി വയ്ക്കും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ ചര്‍ച്ച നടക്കുമ്പോഴാണ് കേരളവും മറ്റൊരു വഴിയിലൂടെ കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നത്.

കാര്‍ഷിക പശ്ചാത്തല വികസനത്തിന് കഴിഞ്ഞ മെയ് 15-ന് കേന്ദ്രം പ്രഖ്യാപിച്ച ഒരുലക്ഷം കോടി രൂപയുടെ പദ്ധതിയില്‍ കേരളത്തിന് കിട്ടുന്നത് 2520 കോടി രൂപയാണ്. മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും പശ്ചാത്തലസൗകര്യം ഒരുക്കാനുമാണ് ഈ തുക. മൂന്നുവര്‍ഷം കൊണ്ടാണ് ഈ തുക നല്‍കുക. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കുറഞ്ഞ പലിശയ്ക്ക് രണ്ടുകോടിവരെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. നബാര്‍ഡ് മുഖേനയാണ് നടപ്പാക്കുന്നത്. വിവിധ ബാങ്കുകളാണ് പണം അനുവദിക്കുക. കേരളത്തില്‍ ചെറുകിട ഇടത്തരം കര്‍ഷകരുടെ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ രൂപം കൊടുത്ത സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസനസ് കണ്‍സോര്‍ഷ്യത്തെ (എസ്.എഫ്.എ.സി.) ഇതിന്റെ നോഡല്‍ ഏജന്‍സിയായി നിയമിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.

ആഗോള ടെന്‍ഡര്‍ ക്ഷണിച്ച സര്‍ക്കാര്‍ സുതാര്യമായി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന കൃഷിവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസനസ് കണ്‍സോര്‍ഷ്യമാണ് (എസ്.എഫ്.എ.സി.) ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. നവംബര്‍ പത്തുവരെ അപേക്ഷിക്കാം. അന്താരാഷ്ട്ര തലത്തില്‍ മികവു തെളിയിച്ച കാര്‍ഷിക സംരംഭക പ്രോത്സാഹന ഏജന്‍സികള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. കര്‍ഷക സംരംഭങ്ങള്‍ക്ക് കാര്‍ഷിക വിദഗ്ധരെയും ഉപദേശകരെയും സാങ്കേതിക വിദഗ്ധരെയുമെല്ലാം നല്‍കേണ്ടത് ഈ ഏജന്‍സിയായിരിക്കും. ഇപ്പോള്‍ ഇതെല്ലാം കൃഷിവകുപ്പ് നേരിട്ടാണ് നല്‍കുന്നത്.

വിളവെടുപ്പിനും വിപണനത്തിനും ഇവര്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കണം. 21 ലക്ഷം രൂപയാണ് ഒരു ഗ്രൂപ്പിനെ വളര്‍ത്തിയെടുക്കാന്‍ അനുവദിക്കുക. ഇങ്ങനെ വിവിധ ജില്ലകളിലായി 50 കൂട്ടായ്മകളെങ്കിലും ഉണ്ടാക്കുകയാണ് ലക്ഷ്യം. മൂന്നുവര്‍ഷംകൊണ്ട് ആകെ പത്തുകോടി അറുപത്തിമൂന്നു ലക്ഷം രൂപയാണ് ഏജന്‍സിക്കുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത്. ആദ്യം താഴേത്തട്ടില്‍ 10-20 പേരടങ്ങുന്ന കര്‍ഷകതാത്പര്യ കൂട്ടായ്മ ഉണ്ടാക്കും. ഇത്തരം കൂട്ടായ്മകളുടെ ഫെഡറേഷന്‍ ആണ് കാര്‍ഷികോത്പാദക സംഘടന (എഫ്.പി.ഒ.). ഇങ്ങനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. 25 കോടിക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള ഏജന്‍സിക്ക് ടെന്‍ഡറില്‍ മുന്‍ഗണന കിട്ടുന്ന തരത്തിലാണ് വ്യവസ്ഥകള്‍. അതുകൊണ്ട് തന്നെ കുത്തക കമ്പനികള്‍ക്ക് മാത്രമേ ആഗോള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ പോലും കഴിയൂ.

ഒരു എഫ്.പി.ഒ.യില്‍ 500 മുതല്‍ 1000 വരെ കര്‍ഷകരാണ് ഉണ്ടാകുക. ഇത്തരം എഫ്.പി.ഒ.കളെ ഉണ്ടാക്കിയെടുക്കലാണ് ഏജന്‍സിയുടെ ചുമതല. കര്‍ഷകര്‍ക്ക് വായ്പ, കൃഷിയിറക്കാന്‍ വിത്തുള്‍പ്പടെയുള്ള സാമഗ്രികള്‍ തുടങ്ങിയവ എഫ്.പി.ഒ.നല്‍കും. വിളവെടുപ്പിനും വില്‍പ്പനയ്ക്കുമുള്ള സഹായവും നല്‍കും. മൂന്നുവര്‍ഷത്തേക്കാണ് ഒരു ഏജന്‍സിയുടെ കാലാവധി. കേരളത്തെ അഞ്ചുമേഖലകളായി തിരിക്കും. ഒരു മേഖലയില്‍ ഒരു ഏജന്‍സി എന്ന തോതിലാണ് ഉദ്ദേശിക്കുന്നത്. പ്രൊഫഷണല്‍ ഏജന്‍സിയെ കൊണ്ടുവന്ന് മികച്ച രീതിയില്‍ കാര്‍ഷിക സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

കൃഷി, പക്ഷി-മൃഗ പരിപാലനം, മത്സ്യക്കൃഷി, ക്ഷീരോല്‍പ്പാദനം, ഭക്ഷ്യോല്‍പ്പന്ന സംസ്‌കരണം എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നേട്ടമുണ്ടാക്കാനാണ് നീക്കം. കോവിഡ് പ്രതിസന്ധിയിലും തളരാതെ വളര്‍ച്ച തുടരുന്ന അപൂര്‍വം മേഖലകളിലൊന്നാണ് കാര്‍ഷികരംഗം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് പുതിയ ഇടപെടല്‍. കാര്‍ഷിക പശ്ചാത്തല വികസന നിധി എന്ന പേരിലാണ് ഈ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വരിക. കേരളത്തില്‍ കാര്‍ഷികോത്പാദക സംഘടനകള്‍ (എഫ്.പി.ഒ.) മുഖേന പണം ലഭ്യമാക്കാനാണ് പരിപാടിയെന്ന് ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചിരുന്നു. എട്ടുശതമാനം പലിശയാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതെങ്കിലും മൂന്നുശതമാനം സബ്‌സിഡിയുണ്ട്. പദ്ധതിയെ മറ്റ് ഏതെങ്കിലും സബ്‌സിഡിയുള്ള പദ്ധതിയുമായി ബന്ധിപ്പിച്ചാല്‍ ബാക്കി പലിശയും ഒഴിവായിക്കിട്ടും. ഫലത്തില്‍ പലിശരഹിതമായി പണം ലഭ്യമാക്കാനാകുമെന്നാണ്് പ്രതീക്ഷ.

കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ഷകര്‍ കൃഷിയിലേക്കും അനുബന്ധ സംരംഭങ്ങളിലേക്കും തിരിഞ്ഞ സാഹചര്യത്തില്‍ പുതിയൊരു സാധ്യതയാണ് ഇത് തുറന്നുതരുന്നത്. കേരളത്തില്‍ നിലവിലുള്ള 50 കാര്‍ഷികോത്പാദന സംഘടനകളെ ശക്തിപ്പെടുത്താനും പുതിയതായി 50 എണ്ണം തുടങ്ങാനും പദ്ധതി തയ്യാറായിട്ടുണ്ട്. ചുരുങ്ങിയത് നൂറുകര്‍ഷകരാണ് ഒരു സംഘടനയില്‍ ഉണ്ടാകുക. ക്രമേണ ഇത് 500 മുതല്‍ 1000 വരെ ആക്കണമെന്ന് സംസ്ഥാന കൃഷിവകുപ്പിന്റെ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഇത്തരം 10,000 സംഘനടകള്‍ മൂന്നുവര്‍ഷം കൊണ്ട് രാജ്യത്ത് രൂപവത്കരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍നയത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. താഴെത്തട്ടില്‍ 10 മുതല്‍ 20 വരെ പേരടങ്ങുന്ന കര്‍ഷക ഗ്രൂപ്പുകള്‍ വേണമെന്നും ഇത്തരം പത്തുമുതല്‍ 50 വരെ ഗ്രൂപ്പുകള്‍ ചേരുന്നതാകണം ഒരു എഫ്.പി.ഒ. എന്നും മാര്‍ഗരേഖ പറയുന്നു.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാലുവീതവും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മൂന്നുവീതവും ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ രണ്ടുവീതവും തൃശ്ശൂര്‍ ജില്ലയില്‍ ആറും എഫ്.പി.ഒ.കള്‍ രൂപവത്കരിക്കണം. ഓരോ ജില്ലയിലും ഏതൊക്കെ കാര്‍ഷികോത്പന്നം അടിസ്ഥാനപ്പെടുത്തിയ എഫ്.പി.ഒ.കള്‍ ആകാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മേല്‍നോട്ടത്തിനാണ് ആഗോള ഏജന്‍സിയെ കണ്ടെത്താനുള്ള നീക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category