1 GBP = 98.80INR                       

BREAKING NEWS

ചെന്നിത്തലയ്ക്കും ശിവകുമാറിനും ബാബുവിനുമെതിരെ വിജിലന്‍സില്‍ പരാതി എത്തും; കിട്ടിയാല്‍ ഉടന്‍ ക്വിക്ക് വെരിഫിക്കേഷന് ഉത്തരവ് ഇടാന്‍ ഒരുങ്ങി പിണറായി; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണിയെ വെള്ളം കുടുപ്പിച്ച ബാര്‍ കോഴക്കേസ് ഇക്കുറി കോണ്‍ഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിക്കും; സ്വര്‍ണ്ണ കടത്ത് കേസില്‍ നിന്നും ശ്രദ്ധമാറ്റാന്‍ അവസരം കാത്തിരുന്ന സിപിഎമ്മിന് കച്ചി തുരുമ്പായി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണ കടത്തിലെ പ്രതിസന്ധി മറികടക്കാന്‍ ഇനി ബാര്‍ കോഴ. ബാര്‍ കോഴയില്‍ കെഎം മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുകയും തെളിവില്ലാ എന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചതുമാണ്. ഈ കേസ് വീണ്ടും സജീവമാക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയാകും ബാര്‍ കോഴയിലെ കുരുക്ക് എത്തുക. ബാര്‍ മുതലാളി ബിജു രമേശിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കാന്‍ സിപിഎം പ്രയോഗിക്കുക. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ വിജിലന്‍സ് കേസിനുള്ള സാഹചര്യമാകും സിപിഎം ഒരുക്കുക. സ്വര്‍ണ്ണ കടത്തിലെ അന്വേഷണ ചര്‍ച്ചകള്‍ സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്.

ചെന്നിത്തലയ്ക്കും ശിവകുമാറിനും ബാബുവിനുമെതിരെ വിജിലന്‍സില്‍ ഉടന്‍ പരാതി എത്തും. ഇത് കിട്ടിയാല്‍ ഉടന്‍ ക്വിക്ക് വെരിഫിക്കേഷന് ഉത്തരവ് ഇടും. ഇതിനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനും എടുത്തു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണിയെ വെള്ളം കുടുപ്പിച്ച ബാര്‍ കോഴക്കേസ് ഇക്കുറി കോണ്‍ഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിക്കാനാണ് സിപിഎം നീക്കം. ഇതിന് വേണ്ടി കൂടിയാണ് വിജിലന്‍സിന് പരാതി കൊടുക്കുന്നത്. ഈ അന്വേഷണം അതിശക്തമായി തന്നെ വിജിലന്‍സ് കൊണ്ടു പോകും. കൈക്കൂലി കൊടുത്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസിനെ തളയ്ക്കാനാണ് നീക്കം. സ്വര്‍ണ്ണ കടത്ത് കേസില്‍ നിന്നും ശ്രദ്ധമാറ്റാന്‍ അവസരം കാത്തിരുന്ന സിപിഎമ്മിന് കച്ചി തുരുമ്പായി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇത് പരമാവധി ഉപയോഗിക്കാനാണ് തീരുമാനം.

ബാര്‍ കോഴയില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. വീണ്ടും ആരോപണമെത്തിയാലും മാണിക്ക് ഒന്നും സംഭവിക്കില്ല. മരിച്ചു പോയ നേതാവിനെതിരെ കേസെടുക്കാനും കഴിയില്ല. അതുകൊണ്ട് ഇടതു പക്ഷത്തേക്ക് എത്തിയ കേരളാ കോണ്‍ഗ്രസിലെ ജോസ് കെ മാണിയും കൂട്ടര്‍ക്കും ഈ നീക്കത്തില്‍ എതിര്‍പ്പുമില്ല. ഈ തന്ത്രത്തിന്റെ ഭാഗമായാണ് ബാര്‍ കോഴയിലെ കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതെന്നും സൂചനയുണ്ട്. ഉടന്‍ ബിജു രമേശ് വീണ്ടും പ്രതികരണവുമായെത്തി. ഇതും സിപിഎം കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും പണം കൊടുത്തുവെന്ന് വീണ്ടും ആവര്‍ത്തിച്ചത് രാഷ്ട്രീയ നേട്ടം മാത്രം പ്രതീക്ഷിക്കുന്ന സിപിഎമ്മിന് പുതിയൊരു ആയുധമാകുകയായിരുന്നു.

സ്വര്‍ണ്ണ കടത്തിലും ലൈഫ് മിഷനിലും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയാണ് പ്രതിപക്ഷം ആരോപണവുമായി നിറഞ്ഞത്. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും സര്‍ക്കാരിന് തിരിച്ചടിയായി. അങ്ങനെ പ്രതിപക്ഷം നേടിയ മുന്‍തൂക്കം തകര്‍ക്കാനാണ് നീക്കം. കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പണം നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ പരാതി കിട്ടിയാല്‍ ഉടന്‍ തന്നെ നടപടികള്‍ തുടങ്ങും. ആദ്യം ബിജു രമേശിന്റെ മൊഴി എടുക്കും. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞത് വീണ്ടും ബിജു ആവര്‍ത്തിക്കേണ്ട അവസ്ഥയും വരും. താന്‍ നേരിട്ടു പണം കൊടുത്തതായും ബിജു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കേസ് നിലനില്‍ക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അധികാരത്തില്‍ തിരിച്ചെത്താന്‍ വെമ്പുന്ന സിപിഎമ്മിന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ പുതിയ തലത്തിലെത്തിക്കാനും ഇതിലൂടെ കഴിയും.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ചെന്നിത്തലയുടെ യാത്ര. ബാര്‍ കോഴയില്‍ കുരുക്കുവീഴുമ്പോള്‍ എ വിഭാഗം അവസരം മുതലെടുക്കാന്‍ എത്തും. ഇതും രാഷ്ട്രീയ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. ഐ ഗ്രൂപ്പിന്റെ സൃഷ്ടിയാണ് ബാര്‍ കോഴയെന്നും ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാനുള്ള ചെന്നിത്തല ബുദ്ധിയായിരുന്നു അതെന്നും കേരളാ കോണ്‍ഗ്രസ് റിപ്പോര്‍ട്ടിലെ ചര്‍ച്ചകളില്‍ നിറയുന്നതും സിപിഎം പ്രതീക്ഷയോടെയാണ് കാണുന്നത്. ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും തെറ്റിച്ചാല്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കാമെന്നും വിലയിരുത്തുന്നു. ബിജു രമേശിനെ കൂടെ നിര്‍ത്തി അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനും ശ്രമിക്കും.

ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപ മന്ത്രി കെ.ബാബു ആവശ്യപ്പെട്ടതായി ബിജു രമേശ് ആരോപിക്കുന്നു. രമേശ് ചെന്നിത്തലയുടെ അറിവോടെയാണ് കെപിസിസി ഓഫീസില്‍ ഒരു കോടിരൂപ നല്‍കിയതെന്നും 'ബാര്‍ കോഴയില്‍ പുതിയ ട്വിസ്റ്റ്' എന്ന തരത്തില്‍ അവതരിപ്പിക്കുകയായിരുന്നു ബിജു രമേശ്. ബാര്‍കോഴ ആരോപണം കെട്ടിചമച്ചതാണെന്ന കേരളാ കോണ്‍ഗ്രസ് റിപ്പോര്‍ട്ടും ബിജു രമേശ് തള്ളി. ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത്‌കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ആരോപിച്ചു. എന്നാല്‍ ഇതില്‍ ജോസ് കെ മാണിയെ കുടുക്കാനും കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഇതിനുള്ള തെളിവ് ബിജു രമേശിന്റെ കൈയില്‍ ഇല്ലെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ അന്വേഷണം കോണ്‍ഗ്രസിനെതിരെ മാത്രമാകും.

കെപിസിസി ഓഫീസില്‍ ഒരു കോടി രൂപ നല്‍കിയത് രമേശ് ചെന്നിത്തലയുടെ അറിവോടെയാണ്. ഒരു കോടി രൂപ കെപിസിസി ഓഫീസില്‍ കൊണ്ടുപോയി കൊടുത്തത് സന്തോഷ് എന്ന് പറയുന്ന ഓഫീസ് സെക്രട്ടറിയും ജനറല്‍ മാനേജരായിരിക്കുന്ന രാധാകൃഷ്ണനും കൂടിചേര്‍ന്നാണ്. ആ സമയത്ത് രമേശ് ചെന്നിത്തലയുണ്ടായിരുന്നു. രമേശ് ചെന്നിത്തല അകത്തെ മുറിയില്‍ ബാഗ് വയ്ക്കാന്‍ പറഞ്ഞു. ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപയാണ് ആകെ ആവശ്യപ്പെട്ടത്. അതനുസരിച്ച് ആവശ്യപ്പെട്ട 10 കോടി രൂപ കൊടുക്കാന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഇതില്‍ രണ്ടു കോടി രൂപ കെപിസിസി ഓഫീസില്‍ എത്തിക്കണമെന്നും പറഞ്ഞുവെന്നാണ് വെളിപ്പെടുത്തല്‍.

മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ നിന്നും പിന്മാറാന്‍ തനിക്ക് 10 കോടി രൂപ ജോസ് കെ മാണി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ പുതിയതല്ല എന്നാണ് വസ്തുത. 2015 ഫെബ്രുവരി 11 ലക്കം ഇന്ത്യാ ടുഡേയുടെ കവര്‍ സ്റ്റോറി ഈ വെളിപ്പെടുത്തലായിരുന്നു. ബാറുകാരുടെ അസോസിയേഷന്‍ പിരിച്ചെടുത്ത് നല്‍കിയ തുക തിരികെ നല്‍കാമെന്നും ജോസ് ബിജു രമേശിന് വാഗ്ദാനം നല്‍കിയിരുന്നുവെന്ന് ബിജു രമേശ് അഭിമുഖത്തില്‍ പറയുന്നന്നുണ്ടായിരുന്നു. അന്നും തെളിവൊന്നും ഹാജരാക്കാന്‍ ബിജുവിന് കഴിഞ്ഞിരുന്നില്ല. മാണിക്കെതിരെ ഇനി അന്വേഷണവും ഉണ്ടാകില്ല.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതിശക്തമായ അന്വേഷണം നടത്തും. താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നേയും കുടുംബത്തേയും വേട്ടയാടി. ആരോപണമുന്നയിച്ചതിന്റെ പേരില്‍ കോടികള്‍ തനിക്ക് നഷ്ടമായെന്നും ബിജു രമേശ് പറഞ്ഞിട്ടുണ്ട്. പഴയ സര്‍ക്കാര്‍ ഒരു കറവപശുവിനെ പോലെയാണ് ബിസിനസുകാരേയും മറ്റുമെല്ലാം കണ്ടിരുന്നത്. കിട്ടുന്നതെല്ലാം പിടിച്ച് വാങ്ങി. എന്നാല്‍ ഈ സര്‍ക്കാര്‍ വന്ന ശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇനി ജോസ് കെ.മാണിയൊക്കെ മുന്നണിയിലേക്ക് വരുമ്പോള്‍ പഴയ രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടിയിരുന്നു. കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം പലര്‍ക്കും പണം വീതം വെച്ച് നല്‍കി. 50 ലക്ഷം രൂപ കെ.ബാബുവിന്റെ ഓഫീസില്‍ കൊണ്ടു നല്‍കി. ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസില്‍ നല്‍കി. 25 ലക്ഷം രൂപ വി എസ് ശിവകുമാറിന്റെ വീട്ടിലെത്തിച്ചുവെന്നും ബിജു രമേശ് ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category