1 GBP = 98.80INR                       

BREAKING NEWS

റമദാന്‍ കിറ്റിന് ഇങ്ങോട്ട് വിളിച്ചത് മന്ത്രി ജലീല്‍; അലാവുദ്ദീന് ജോലി ഉറപ്പിക്കാന്‍ ശുപാര്‍ശ; യുഎഇയില്‍ കേസില്‍ പെട്ടയാളെ ഡിപോര്‍ട്ട് ചെയ്യാന്‍ വ്യക്തിപരമായ അപേക്ഷയും നല്‍കി; ഫോണ്‍ നമ്പര്‍ കാണിച്ചപ്പോഴേ അത് ജലീലിന്റേതാണെന്ന് മൊഴി നല്‍കിയ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ; സ്വപ്നാ സുരേഷിന്റെ മൊഴി കൂടുതല്‍ കുരുക്കാകുക മന്ത്രി ജലീലിന്; ഗണ്‍മാന്റെ ഫോണ്‍ പരിശോധന നിര്‍ണ്ണായകമാകും

Britishmalayali
kz´wteJI³

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റില്‍ പരിചയക്കാരന് ജോലി തരപ്പെടുത്താനായി മന്ത്രി കെ.ടി ജലീല്‍ ശുപാര്‍ശയുമായി തന്നെ വിളിച്ചിരുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റ മൊഴി മന്ത്രിക്ക് കുരുക്കാകും. ആയിരം ഭക്ഷ്യ കിറ്റ് മന്ത്രി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരായ ജലീലും കടകംപള്ളി സുരേന്ദ്രനും കോണ്‍സുലേറ്റില്‍ എത്തിയിരുന്നുവെന്നും സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.

കെ.ടി ജലീലിന്റെ ഫോണ്‍ നമ്പര്‍ കാണിച്ച് ആരുടേതാണെന്ന് അറിയുമോയെന്ന് ഇ.ഡി ചോദിച്ചപ്പോള്‍ ഇത് ജലീലിന്റേതാണെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്. പല തവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നും റമദാന്‍ കിറ്റിനായി ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കി. അലാവുദ്ദീന്‍ എന്നയാളുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ് പിന്നെ വിളിച്ചത്. യു.എ.ഇയില്‍ കേസില്‍ പെട്ട ഒരാളെ ഇങ്ങോട്ട് ഡീപോര്‍ട്ട് ചെയ്യാനായി വ്യക്തിപരമായി അപേക്ഷ നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇതെല്ലാം നയതന്ത്ര ചട്ടലംഘനമാണ്. ഇത്തരത്തില്‍ കത്ത് നല്‍കുന്നതും സംഭാവനകള്‍ ആവശ്യപ്പെടുന്നത് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് മന്ത്രിക്ക് കുരുക്കായി മാറും.

മുഖ്യമന്ത്രിയുമായി വ്യക്തിപരമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് ബന്ധപ്പെട്ടിരുന്നതെന്നും കോണ്‍സുല്‍ ജനറലിന്റെ ഒപ്പമല്ലാതെ ഒരുതവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയുടെ കുടുംബവുമായിട്ടും തനിക്ക് അടുപ്പമില്ലെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

അതിനിടെ മന്ത്രിമാരായ കെ.ടി ജലീലും കടകംപള്ളി സുരേന്ദ്രനും പലവട്ടം കോണ്‍സുലേറ്റില്‍ വന്നിരുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയും പുറത്തു വന്നു. മകന്റെ യു.എ.ഇയിലെ ജോലിക്കാര്യം ശരിയാക്കാന്‍ കോണ്‍സുലേറ്റ് ജനറലിനെ കാണാനാണ് കടകംപള്ളി സുരേന്ദ്രന്‍ വന്നിരുന്നത്.സ്വപ്നയ്ക്ക് സ്‌പേസ്പാര്‍ക്കില്‍ ജോലി ലഭിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശയിലാണെന്നും കള്ളക്കടത്തിനെ കുറിച്ച് കോണ്‍സലിന് അറിവുണ്ടായിരുന്നില്ലെന്നുമുള്ള നിര്‍ണായക മൊഴിയാണ് സരിത്ത് നല്‍കിയിരിക്കുന്നത്.

പക്ഷെ കോണ്‍സല്‍ ജനറലിന്റെ പേരിലും കള്ളക്കടത്ത് കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ട്. അറ്റാഷെയ്ക്ക് കള്ളക്കടത്തില്‍ 1500 ഡോളര്‍ വീതം കമ്മീഷന്‍ നല്‍കിയെന്നും സരിത്ത് മൊഴി നല്‍കി.കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരും മകന്‍ അബ്ദുള്‍ ഹക്കീമും പലവട്ടം കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു. സംഭാവനകള്‍ സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങള്‍ വാങ്ങാനുമാണ് ഇവര്‍ വന്നതെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതും ചട്ടലംഘനമാകാന്‍ സാധ്യതയുണ്ട്. ഇതും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും.

മന്ത്രി കെ.ടി.ജലീലിനെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്റെ നിര്‍ണ്ണായക നീക്കം നേരത്തെ തന്നെ നടന്നിരുന്നു. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ സിഡാക്കില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.കെ.ടി ജലീല്‍ ഈ ഫോണ്‍ വഴി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ബന്ധപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സരിത്തിന്റേയും സ്വപ്നയുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്.

ചോദ്യം ചെയ്യലിനിടെ മന്ത്രി കെ.ടി ജലീല്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചപ്പോഴും മൊഴികളിലും വൈരുദ്ധ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയുടെ ഗണ്‍മാന്റെ ഫോണിന് പുറമെ ഗണ്‍മാന്റെ രണ്ട് സുഹൃത്തുക്കളുടെ ഫോണും കെ.ടി.ജലീല്‍ ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. കോണ്‍സുലേറ്റ് വഴിയുള്ള പല കാര്യങ്ങള്‍ക്കും ഔദ്യോഗിക ഫോണ്‍ ഉപയോഗിക്കാതെ ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ ഉപയോഗിക്കുകയും ഇതില്‍ നിന്നും വാട്സ് ആപ്പ്, എസ്.എം.എസ് സന്ദേശങ്ങള്‍ അയച്ചതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തത്.

ജലീലിന്റെ നടപടികളില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധങ്ങളെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി എന്നിവര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയതാണ് വിവരം. ജലീലിന്റെ മൊഴികള്‍ നേരത്തെ എന്‍.ഐ.എ ഡല്‍ഹിയിലേയും ഹൈദരാബാദിലെയും ഓഫീസുകള്‍ക്കു കൈമാറിയിരുന്നു.

ഈത്തപ്പഴം, മതഗ്രന്ഥം എന്നിവ വിതരണ ചെയ്ത കേസില്‍ മന്ത്രിയെ പ്രതിയായേക്കുമെന്നാണ് കസ്റ്റംസില്‍ നിന്നും ലഭിക്കുന്ന സൂചന. മതഗ്രന്ഥം എത്തിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യേണ്ടെന്ന് നിര്‍ദ്ദേശിച്ചത് ജലീലിന് കാര്യങ്ങള്‍ അറിയാമായിരുന്നു എന്നതിനു തെളിവായിട്ടാണ് കസ്റ്റംസ് വിലയിരുത്തിയത്. കൂടാതെ ജലീലിന്റെ സ്വത്ത് വിവരങ്ങള്‍ വിദേശയാത്രകള്‍ എന്നിവയെ കുറിച്ച് നല്‍കിയ മൊഴികളില്‍ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സ്വപ്ന വിദേശ യാത്ര നടത്തിയ സമയത്ത് മന്ത്രിയും വിദേശത്ത് പോയിട്ടുണ്ടോ, യു.എ.ഇ കോണ്‍സുലേറ്റ് അധികൃതരുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category