1 GBP = 98.80INR                       

BREAKING NEWS

ലൈഫ് മിഷനില്‍ സര്‍ക്കാരിനെതിരായ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ തുടരും; വിലക്ക് നീക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളും; എതിര്‍ സത്യവാങ്മൂലം പോലുമില്ലാതെ കേസുമായി എത്തിയതിന് സിബിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം; കേന്ദ്ര ഏജന്‍സിയുടെ ശ്രമം ചീഫ് പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് സംസ്ഥാന സര്‍ക്കാര്‍; സത്യവാങ്മൂലവുമായി എത്തി പുതിയ ഹര്‍ജി നല്‍കാമെന്നും ഹൈക്കോടതി; സര്‍ക്കാരിന് വീണ്ടും ആശ്വാസം

Britishmalayali
kz´wteJI³

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാരിനെതിരായ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ നീക്കണമെന്ന സിബിഐയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ട്കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എതിര്‍ സത്യവാങ്മൂലം പോലുമില്ലാതെയാണ് സിബിഐ എത്തിയത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കേസ് തള്ളിയത്.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ആണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസ് പരിഗണിച്ചത്. ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ഇതാണ് ചോദ്യം ചെയ്യുന്നത്. ഈ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ഇന്ന് അടിയന്തര വാദം കേള്‍ക്കാന്‍ തയ്യാറുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ എതിര്‍ സത്യവാങ്മൂലം സിബിഐ ഡയറക്ടറുടെ പരിഗണനയിലാണെന്നും അതുകൊണ്ട് കഴിയില്ലെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെ സത്യവാങ്മൂലം പോലും കൊടുക്കാതെ എങ്ങനെ ഹര്‍ജി പരിഗണിക്കുമെന്ന ചോദ്യമെത്തി. അതുകൊണ്ട് ഈ ഹര്‍ജി തള്ളുകയാണെന്നും അറിയിച്ചു.

എതിര്‍ സത്യവാങ്മൂലം തയ്യാറാക്കിയ ശേഷം വീണ്ടും കോടതിയെ സിബിഐയ്ക്ക് സമീപിക്കും. ഇതിനും അനുമതി കൊടുത്തു. സിബിഐയുടേത് വെറും പബ്ലിക് സ്റ്റണ്ടാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിശ്വനാഥനും വാദിച്ചു. ഇതിലും വാദ പ്രതിവാദം നടന്നു. അടുത്ത തവണ സിബിഐ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകും. ഏതായാലും സര്‍ക്കാരിന് താല്‍കാലിക ആശ്വാസമാണെന്നതാണ് വസ്തുത. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിച്ചതിനുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് സിപിഎം പ്രതികരിച്ചു കഴിഞ്ഞു.

വിദേശസംഭാവനാ നിയന്ത്രണച്ചട്ടം (എഫ്.സി.ആര്‍.എ) ലംഘിച്ചെന്ന സിബിഐ. കേസിലാണ് സര്‍ക്കാരിന് വീണ്ടും ഭാഗിക ആശ്വാസം കിട്ടുന്നത്. ലൈഫ് മിഷന്‍ സിഇഒ: യു.വി. ജോസിനെതിരേ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എഫ്.സി.ആര്‍.എ. ലംഘിച്ചതിനു സിബിഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ലൈഫ് മിഷന്‍ സിഇഒയുടെ വാദം. ഇതു പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് അന്വേഷണം രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തത്. ഇതിനെതിരേയായിരുന്നു സിബിഐ അപ്പീല്‍. ഈ അപ്പീല്‍ തുറന്ന കോടതിയില്‍ കേള്‍ക്കാനായിരുന്നു തീരുമാനിച്ചത്.

വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമുള്ള ബെഞ്ചിലേക്കു കേസ് മാറ്റണമെന്നാവശ്യപ്പെട്ടാണു ലൈഫ് മിഷന്‍ സിഇഒ ജോസ് പ്രത്യേക അപേക്ഷ നല്‍കിയത്. അഭിഭാഷകന്‍ ഡല്‍ഹിയിലായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകാന്‍ സൗകര്യമുള്ള മറ്റൊരു ബെഞ്ചിലേക്കു കേസ് മാറ്റണമെന്നാണാവശ്യം. അങ്ങനെയാണ് ജസ്റ്റീസ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചില്‍ കേസെടുത്തത്. കോടതി ലൈഫ് മിഷനെ ഒഴിവാക്കിയാല്‍, യൂണിടാക്, സെയിന്‍ വെഞ്ചേഴ്‌സ് എന്നീ നിര്‍മ്മാണക്കമ്പനികളില്‍ മാത്രമായി അന്വേഷണം ഒതുങ്ങും. അത് ഒഴിവാക്കാനാണു റെഡ്‌ക്രെസന്റുമായി ധാരണാപത്രം ഒപ്പിട്ടതും അന്വേഷിക്കണമെന്ന് എഫ്.ഐ.ആറില്‍ സിബിഐ. ആവശ്യപ്പെട്ടത്.

ലൈഫ് മിഷന്‍ ഇടപാടിനു പിന്നില്‍ പ്രവര്‍ത്തിച്ചതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണെന്നാണു പ്രതികളുടെ മൊഴി. ഹൈക്കോടതി അപ്പീല്‍ തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണു സിബിഐ. നീക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category