1 GBP = 98.80INR                       

BREAKING NEWS

ഹൃദയവിശാലത കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കി ഫ്രഞ്ചുകാര്‍; ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ ഒരുങ്ങി മുന്നോട്ട്; അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ തലവെട്ടിയ സംഭവത്തില്‍ രാജ്യവ്യാപക റെയ്ഡ്; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 50തോളം പേര്‍ കസ്റ്റഡിയില്‍; 'ഞാനാണ് സാമുവല്‍' കത്തിപ്പടരുന്നു

Britishmalayali
kz´wteJI³

പാരീസ്: അഭയാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കായി വാതില്‍ തുറന്ന് സ്വയം അപകടത്തിലായ രാജ്യമായി മാറിയിരിക്കയാണ് ഫ്രാന്‍സ്. ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ച്ച ഫ്രഞ്ചുകാരെ ശരിക്കും കരയിച്ചു തുടങ്ങിയിരിക്കുന്നു. ഇത്രയും കാലം രാജ്യം പിന്തുടര്‍ന്നു പോന്ന ഹൃദയവിശാലത കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയതോടെ കടുത്ത നിലപാടിലേക്ക് കടക്കുകയാണ് രാജ്യം. ഫ്രാന്‍സില്‍ അദ്ധ്യാപകന്റെ കഴുത്തറുത്തു കൊന്ന സംഭവത്തിലെ പ്രതിഷേധം ആളിക്കത്തുമ്പോഴാണ് സര്‍ക്കാര്‍ തലത്തിലും നടപടികള്‍ ശക്തമാക്കുന്നത്.

സംഭവത്തില്‍ ഫ്രാന്‍സില്‍ വ്യാപകമായ റെയ്ഡ് നടന്നു. ആക്രമണത്തിന് കാരണമായ ഇസ്ലാമിക തീവ്രവാദ ശൃംഖലയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയിഡുകള്‍ എന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 40 സ്ഥലങ്ങളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ഇതില്‍ 50 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേ സമയം ക്ലാസില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെക്കൂടി പ്രതി ചേര്‍ത്തു എന്നാണ് വിവരം. അദ്ധ്യാപകനെതിരെ ഫത്വ ഇറക്കിയ രണ്ടുപേരെയാണ് അന്വേഷണ സംഘം പ്രതിചേര്‍ത്തത്. ഇവര്‍ ആക്രമണത്തിന് കാരണക്കാരായോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. ഇവര്‍ കൊലപാതകത്തിന് കാരണക്കാരാണെന്ന് നേരത്തെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞിരുന്നു.

അതേ സമയം സാമുല്‍ പാറ്റി പഠിപ്പിച്ച സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ അടക്കം 15 പേര്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ കൊലപാതകി സ്‌കൂളില്‍ അദ്ധ്യാപകനെ ആക്രമിക്കാന്‍ എത്തിയപ്പോള്‍ അദ്ധ്യാപകനെ കാണിച്ചു കൊടുത്തവരാണ് എന്നാണ് ചില നിയമ വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം സാമുവല്‍ പാറ്റിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പതിനായിരങ്ങള്‍ ഒത്തുചേര്‍ന്ന പ്രതിഷേധങ്ങള്‍ ഫ്രാന്‍സില്‍ നടക്കുകയാണ്. 'ഞാനാണ് സാമുവല്‍' എന്ന പേരിലുള്ള ഈ കൂടിച്ചേരലുകള്‍ സോഷ്യല്‍ മീഡിയ ആഹ്വാനങ്ങളിലൂടെയാണ് ഉണ്ടാകുന്നത്. അതേ സമയം ഫ്രാന്‍സിനെതിരെയുള്ള ഒരു നീക്കവും ഒരു നിമിഷം പോലും ക്ഷമിക്കാന്‍ സാധിക്കില്ലെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

മൂന്ന് ദിവസം മുന്‍പാണ് ഫ്രഞ്ച് തലസ്ഥാനം പരീസില്‍ നിന്നും 25 മൈല്‍ ആകലെ സെയ്ന്റി ഹോണറോയിന്‍ ചരിത്ര അദ്ധ്യാപകനെ തലയറുത്തുകൊലപ്പെടുത്തിയത്. ലോകമെങ്ങും ഞെട്ടലോടെയാണ് ഈ വാര്‍ത്ത അറിഞ്ഞത്. അബ്ദുള്ളാഹ് അന്‍സ്റോവ് എന്ന മോസ്‌കോയില്‍ ജനിച്ച ചെചെയ്നിയന്‍ വംശജനാണ് കൊലപാതകി ഇയാള്‍ക്ക് 18 വയസാണ്. ഇയാളെ സംഭവ സ്ഥലത്ത് പൊലീസ് വെടിവച്ചു കൊലപ്പെടുത്തി.

പാരിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂളിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച്ച സംഭവം അരങ്ങേറിയത്. അബുലാഖ് അന്‍സോറോവ് എന്ന 18 കാരനാണ്, 47 കാരനായ ചരിത്രാദ്ധ്യാപകന്റെ തലയറത്തുകൊന്നത്. പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കയില്‍ ഫ്രഞ്ച് പ്രധാനമന്ത്രി, ജീന്‍ കാസ്ടെക്സ്ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകളാണ് ''ഞാന്‍ സാമുവല്‍'' എന്ന മുദ്രാവാക്യവുമായി തെരുവില്‍ അണിനിരന്നത്. 2015-ല്‍ ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ചാര്‍ലി ഹെബ്ഡോയ്ക്കെതിരെ നടന്ന ആക്രമണത്തെ അനുസ്മരിപ്പിച്ച് '' ഞാന്‍ ചാര്‍ലി'' എന്ന പ്ലക്കാര്‍ഡുകളും ചിലര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. . പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനായിരുന്നു അന്ന് ഈ പത്രസ്ഥാപനം ആക്രമിക്കപ്പെട്ടത്.

മരിച്ച അദ്ധ്യാപകനായ സാമുവല്‍ പാറ്റിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു മിനിറ്റ് നേരം മൗനം പൂണ്ട ജനക്കൂട്ടം പിന്നീട് കരഘോഷം മുഴക്കുകയും ഫ്രഞ്ച് ദേശീയഗാനം പാടുകയും ചെയ്തു. ഇതിനൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യം, പഠിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ ഉരുവിടുകയും ചെയ്തിരുന്നു. പാരീസിനു പുറമേ ല്യോണ്‍, ടൊളൂസ്, സ്റ്റാര്‍സ്ബോര്‍ഗ്, നാന്റെസ്, മാഴ്സില്ലെ, ലില്ലെ, ബോര്‍ഡോക്സ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ നടന്നു.

അദ്ധ്യാപകന്റെ തലയറത്തു കൊല്ലുന്നത് ഈ ഇസ്ലാമിക തീവ്രവാദി സെല്‍ഫോണ്‍ കാമറയില്‍ പകര്‍ത്തിയിരുന്നതായാണ് വിശ്വസിക്കുന്നത്. അതിനു ശേഷം അറത്തെടുത്തു മാറ്റിയ തലയുടെ ചിത്രം തന്റെ ഐ എസ് ഐ എസ് സഹപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തതായും പറയുന്നു. റഷ്യയില്‍ ജനിച്ച, ചെന്‍ചിനിയന്‍ വംശജനായ ഈ ഭീകരന്റെ അര്‍ദ്ധ സഹോദരി ഐസിസില്‍ ചേരുവാനായി 2014-ല്‍ സിറിയയിലേക്ക് പോയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇവര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം അനുസരിച്ച് അന്വേഷണവും നടക്കുന്നുണ്ട്.

ക്ലാസ്സില്‍ കാര്‍ട്ടൂണ്‍ കാണിച്ച സംഭവം പുറത്തേക്ക് ചോര്‍ത്തിക്കൊടുത്ത, ക്ലാസ്സിലെ വിദ്യാര്‍ത്ഥിനിയുടെ പിതാവ് ബ്രാഹിം ക്നിനയ്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. പാറ്റിയെ ഒരു തെമ്മാടി എന്ന് വിശേഷിപ്പിച്ച ഇയാള്‍ കഴിഞ്ഞയാഴ്ച്ച ട്വിറ്ററിലൂടെ ഈ അദ്ധ്യാപകന്റെ പെരുമാറ്റത്തിനെതിരെ പരാതി നല്‍കുവാന്‍ സമുദായാംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷമാണ് കൊലപാതകിക്ക് കൊല നടത്താനുള്ള പ്രചോദനം ലഭിച്ച ത് എന്നാണ് വിശ്വസിക്കുന്നത്.

കൊലപാതകത്തിനു ശേഷം, അവിശ്വാസികളുടെ നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ അദ്ധ്യാപകന്റെ മുറിച്ചുമാറ്റിയ തലയുടെ വീഡിയോ ഇയാള്‍ ചെഞ്ചെന്‍ ഐസിസ് ടെലഗ്രാം ചാനലുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഈ കൊലപാതകിക്ക് കഴിഞ്ഞ മാര്‍ച്ചില്‍ 10 വര്‍ഷത്തേക്ക് അഭയാര്‍ത്ഥി എന്ന നിലയില്‍ ഫ്രാന്‍സില്‍ താമസിക്കുവാന്‍ അനുമതി ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെത്തി, സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് തന്നെയാണ് അയാള്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അദ്ധ്യാപകനെ കാണിച്ചു തരാന്‍ ആവശ്യപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category