1 GBP = 98.80INR                       

BREAKING NEWS

കുടുംബാംഗങ്ങളെല്ലാം കൂട്ടുകാരെ പോലെ; വീട്ടില്‍ സന്തോഷം മാത്രം നിറഞ്ഞ ദിനങ്ങള്‍; രാത്രി കിടക്കാന്‍ പോയത് വീട്ടുകാരുമായി സന്തോഷം പങ്കിട്ട്; നേരം വെളുത്തപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ടിക് ടോക് താരത്തെ; മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ ഡാറ്റ നഷ്ടമാകുമെന്നും സംശയം; ആത്മഹത്യയിലേക്ക് അമല്‍ ജയരാജിനെ നയിച്ചത് എന്തെന്നത് അജ്ഞാതം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

പാല: കുടംബാംഗങ്ങളെല്ലാം കൂട്ടുകാരെപോലെ. വീട്ടില്‍ സന്തോഷം മാത്രം നിറഞ്ഞിരുന്ന ദിനങ്ങള്‍.രാത്രി കിടക്കാന്‍ നേരവും മുറിയിലേയ്ക്ക് പോയത് വീട്ടുകാരുമായി സന്തോഷം പങ്കിട്ടെന്നും വെളിപ്പെടുത്തല്‍. നേരം വെളുത്തപ്പോള്‍ മുറിയില്‍ കണ്ടത് തൂങ്ങിമരിച്ച നിലയില്‍. ടിക് ടോക് താരം അമല്‍ ജയരാജിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ ഉറ്റവരും സുഹൃത്തുക്കളും.

രാമപുരം പാലവേലി നാഗത്തിങ്കല്‍ ജയരാജിന്റെ മകനായ അമലിനെ (19) ക്കുറിച്ച് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നല്ലതു മാത്രമെ പറയാനുള്ളു. ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന അമലിനെയാണ് ഇവരെല്ലാം കണ്ടിട്ടുള്ളത്. പിതാവ് ജയരാജിന് സ്വര്‍ണ്ണപ്പണിയാണ് ജോലി. ഒരു സഹോദനുണ്ട്. മാതാപിതാക്കളും മക്കളും വീട്ടില്‍ കൂട്ടുകാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും ഇവര്‍ തമ്മില്‍ എന്തെങ്കിലും വിഷയത്തില്‍ കലഹിച്ചതായി വിവരമില്ലന്നുമാണ് അയല്‍വാസികളില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.

ഇന്നലെ രാവിലെ 7 മണിയോടെ പിതാവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ മകന്റെ ജഡം ആദ്യം കാണുന്നത്. ഡയറിയില്‍ എന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ല രേഖപ്പെടുത്തിയ ശേഷമാണ് അമല്‍ ആത്മഹത്യ ചെയ്തത്. പാല പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൊബൈലില്‍ നിന്നും എന്തെങ്കിലും വിവരം കിട്ടുമോന്നാണ് പൊലീസ് പരിശോധിക്കുന്നത്.

നിലവില്‍ ഫോണ്‍ ലോക്കാണ്. അണ്‍ലോക്കാക്കിയാല്‍ രേഖകള്‍ നശിക്കാനിടയുണ്ടെന്നാണ് ടെക്‌നീഷ്യന്മാരില്‍ ചിലര്‍ സൂചിപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഈ രംഗത്തെ വിദഗ്ധരുടെ സേവനം തേടാനും പൊലീസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category