1 GBP = 98.80INR                       

BREAKING NEWS

800 സിനിമയില്‍ നിന്നും വിജയ് സേതുപതി പിന്മാറിയിട്ടും വിവാദങ്ങള്‍ തീരുന്നില്ല; സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി; മുത്തയ്യ മുരളീധരനാകാന്‍ ഇറങ്ങിയ താരത്തിനെതിരായ 'ബോയ്കോട്ട് വിജയ് സേതുപതി' ഷാഷ്ടാഗുകള്‍ ട്രെന്‍ഡിങ്; തെരഞ്ഞെടുപ്പു കാലമായതിനാല്‍ രംഗം കൊഴുപ്പിച്ചു തീവ്ര തമിഴ് സംഘടനകള്‍

Britishmalayali
kz´wteJI³

ചെന്നൈ: ശ്രീലങ്കന്‍ സ്പിന്നിങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതകഥ സിനിമയാക്കാന്‍ ഇറങ്ങിയ തമിഴ്നടന്‍ വിജയ് സേതുപതികക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ തുടരുന്നു. മുത്തയ്യയുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് ചിത്രത്തില്‍ നിന്നും വിജയ് പിന്മാറിയെങ്കിലും പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 800 എന്ന ചിത്രത്തില്‍നിന്ന് വിജയ് സേതുപതി പിന്മാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരേ ട്വിറ്ററില്‍ ബലാത്സംഗ ഭീഷണിയുമായി ഒരാള്‍ രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്.

റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരേ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ ഈ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡിഎംകെ എംപി സെന്തില്‍ കുമാര്‍, ഗായിക ചിന്മയി തുടങ്ങി നിരവധി പേര്‍ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി.

മരളീധരന്റെ ജീവചരിത്ര സിനിമയില്‍ സേതുപതി നായകനായെത്തുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് ചിത്രത്തില്‍നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ച് മുരളീധരന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് താരം പിന്മാറിയത്. 800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്‌കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിനുകള്‍ സജീവമായി. 'ഷെയിം ഓണ്‍ യൂ', 'ബോയ്കോട്ട് വിജയ് സേതുപതി' തുടങ്ങിയ ഹാഷ്ഗാടുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. തീവ്ര നിലപാടുകാരായ തമിഴ് സംഘടനകളായിരുന്നു ഇതിനെല്ലാം പിന്നില്‍.

വിജയ് സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയില്‍ ഒരു തമിഴ്നാട്ടുകാരന്‍ വേഷമിടുന്നത് അപമാനമാണെന്നും സൈബര്‍ ലോകത്തെ വിര്‍ശകന്‍ ആരോപിച്ചു. 30 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ പ്രധാന പങ്ക് വഹിച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയെ പിന്തുണയ്ക്കുന്ന വ്യക്തിയായാണ് മുത്തയ്യ മുരളീധരനെ കണക്കാക്കുന്നത്.

വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി മുത്തയ്യ മുരളീധരന്‍ രംഗത്ത് വരികയും ചെയ്തു. ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ എന്റെ ജീവിതത്തെകുറിച്ച് അറിയാത്തവര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി എന്നെ തമിഴ് സമൂഹത്തിനെതിരേ പ്രവര്‍ത്തിക്കുന്ന വ്യക്തയായി മുദ്ര കുത്തുന്നു. അതെന്നെ വേദനിപ്പിക്കുന്നു. എന്റെ കാരണങ്ങള്‍ എന്റെ എതിരാളികളെ സമാധാനിപ്പിക്കില്ലെങ്കിലും മറുവശത്ത്, എന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു- എന്നായിരുന്നു മുത്തയ്യ മുരളീധരന്റെ പ്രതികരണം.

''എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോള്‍ ഞാന്‍ ആദ്യം മടിച്ചു. പക്ഷേ, പിന്നീട്, എന്റെ വിജയത്തില്‍ എന്റെ മാതാപിതാക്കള്‍, അദ്ധ്യാപകര്‍, പരിശീലകര്‍, സഹകളിക്കാര്‍ എന്നിവരുടെ സംഭാവനകളെ അംഗീകരിക്കാനുള്ള ശരിയായ അവസരമാണിതെന്ന് ഞാന്‍ കരുതി. എന്റെ കഥ യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നും ഞാന്‍ വിചാരിച്ചു. എന്നാല്‍ എന്റെ പേരില്‍ ഒരു നടനും കഷ്ടപ്പെടരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ നിന്ന് പിന്മാറണമെന്ന് ഞാന്‍ വിജയ് സേതുപതിയോട് അപേക്ഷിക്കുകയാണ്''- മുത്തയ്യ മുരളീധരന്‍ കുറിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category