1 GBP = 98.80INR                       

BREAKING NEWS

പൗരത്വ നിയമം പാര്‍ലമെന്റില്‍ പാസായതാണ്, നിങ്ങള്‍ക്കെല്ലാവര്‍ക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും; കോവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്; ഇപ്പോള്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുണ്ട്; നിയമം ഉടന്‍ നടപ്പിലാക്കും: കൊറോണാ വ്യാപന വീഴ്ച മറയ്ക്കാന്‍ വീണ്ടും പൗരത്വ നിയമ ഭേദഗതി ചര്‍ച്ച; ബിജെപി ദേശീയ അധ്യക്ഷന്‍ വീണ്ടും പഴയ അജണ്ട ചര്‍ച്ചയാക്കുമ്പോള്‍

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: വീണ്ടും രാഷ്ട്രീയ നേട്ടത്തിന് പൗരത്വ നിയമ ഭേദഗതി ചര്‍ച്ചകളിലേക്ക് കേന്ദ്ര സര്‍ക്കാരും ബിജെപിയും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയതെന്ന് ബിജെപി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനത്തിലൂടെ ഉണ്ടായ നഷ്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനാണ് തീവ്ര ഹിന്ദുത്വത്തില്‍ അടിസ്ഥാനമാക്കിയ തന്ത്രത്തിലേക്ക് ബിജെപി തിരിച്ചു പോകാന്‍ ഒരുങ്ങുന്നത്.

അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണവും പൗരത്വ ബില്ലും കാശ്മീരിലെ പ്രത്യേക പദവി ഇടുത്തു മാറ്റലുമെല്ലാം ഇനി ചര്‍ച്ചയാക്കും. പൗരത്വനിയമം പാര്‍ലമെന്റില്‍ പാസായതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതിനായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കോവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ പതിയെ മെച്ചപ്പെടുന്നുണ്ട്. നിയമം ഉടന്‍ നടപ്പിലാക്കും- നഡ്ഡ പറഞ്ഞു. ബംഗാളില്‍ ബിജെപി അധ്യക്ഷന്‍ ഹിന്ദുത്വത്തെ മുറകെ പിടിക്കാനാണ് ശ്രമിച്ചത്. ബംഗാളിലെ മമതാ സര്‍ക്കാരിനെതിര നിശ്ശിത വിമര്‍ശനങ്ങളാണ് നഡ്ഡ യോഗത്തില്‍ ഉയര്‍ത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളില്‍ പിന്തുടരുന്നത്. ഇവിടത്തെ ഹിന്ദു സമുദായത്തെ മമത വേദനിപ്പിച്ചു. എന്നാല്‍ അധികാരക്കസേര നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെ വോട്ടുബാങ്കിന് വേണ്ടി ഹിന്ദുക്കള്‍ക്ക് വേണ്ടി നില്‍ക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ ലക്ഷ്യം, ജനങ്ങളെ സേവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ് വിഭജനത്തിലും ഭരണത്തിലും വിശ്വസിക്കുമ്പോള്‍ ബിജെപി. സാഹോദര്യത്തിലും വികസനത്തിലുമാണ് വിശ്വസിക്കുന്നത് എന്നും നഡ്ഡ പറഞ്ഞു.

1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതായിരുന്നു പുതിയ നിയമ നിര്‍മ്മാണം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. എന്നാല്‍, പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങള്‍ക്ക് ഈ പരിഗണനയില്ല. 2014, ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. നേരത്തെ, 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചാലേ പൗരത്വത്തിന് അര്‍ഹതയുണ്ടാകൂ. പുതിയ നിയമ ഭേദഗതിയില്‍ അത് അഞ്ച് വര്‍ഷം വരെ എന്നാക്കി കുറച്ചു. ആര്‍ക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും.

കേന്ദ്ര സര്‍ക്കാര്‍ അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ പൗരന്മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കിയത്. ബംഗാളില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഹിന്ദുക്കള്‍ക്കും പൗരത്വം കിട്ടാത്ത അവസ്ഥ വരുമായിരുന്നു. ബംഗാളില്‍ ഇത് രാഷ്ട്രീയപരമായി ബിജെപിക്ക് വന്‍ തിരിച്ചടി ആയിരുന്നു. എന്നാല്‍, പൗരത്വ (ഭേദഗതി) ബില്‍ വരുമ്പോള്‍ ഒരു ബംഗാളി ഹിന്ദുവിന് പോലും പുറത്തു പോകേണ്ടി വരില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഈ ചര്‍ച്ചകള്‍ക്കാണ് വീണ്ടും ബംഗാളില്‍ തുടക്കമിടുന്നത്.

പൗരത്വത്തിനുള്ള ആവശ്യകതകള്‍ സ്വാഭാവികവല്‍ക്കരണത്തിലൂടെ ഇളവ് ചെയ്തിട്ടുണ്ട്. അനധികൃത ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ ആറ് മതങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യയില്‍ താമസിക്കേണ്ട കാലാവധി ആറ് വര്‍ഷമായി കുറച്ചിട്ടുണ്ട്. പൗരത്വനിയമം ലംഘിച്ചാല്‍ വിദേശിയരായ ഇന്ത്യന്‍ പൗരന്മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് തികച്ചും മനുഷ്യത്വപരമാണെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ ഇത് സഹായിക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നുണ്ട്. ഈ ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ നിയമ നിര്‍മ്മാണവുമായി കേന്ദ്ര സര്‍ക്കാര്‍ മുമ്പോട്ട് പോവുകയും ചെയ്തു.

ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category