1 GBP = 98.10INR                       

BREAKING NEWS

രാജ്യത്തിന്റെ നിയമം അനുസരിക്കാന്‍ മേയര്‍ കൂടുതല്‍ കാശു ചോദിച്ചു; തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്ററിനെ ലോക്ക്ഡൗണ്‍ ചെയ്ത് ബോറിസ് ജോണ്‍സണ്‍; കൂടുതല്‍ നഗരങ്ങള്‍ ടയര്‍ 3 യിലേക്ക്

Britishmalayali
kz´wteJI³

കൊറോണയുടെ താണ്ഡവത്തിനിടയിലും തുടര്‍ന്ന് രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ 3 ടയര്‍ ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു. ബ്രിട്ടീഷ് സര്‍ക്കാരും മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും തമ്മിലുള്ള തര്‍ക്കം അത് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ ഏകപക്ഷീയമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗവ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നായിരുന്നു ബോറിസ് പറഞ്ഞത്. ഇതോടെ വ്യഴാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ മാഞ്ചസ്റ്ററില്‍ ടയര്‍ 3 നിയന്ത്രണങ്ങള്‍ നിലവില്‍ വരും.

ടയര്‍ 3 നിയന്ത്രണങ്ങള്‍ നിലവില്‍ വരുമ്പോള്‍, ഭക്ഷണം വിതരണം ചെയ്യാത്ത പബ്ബുകള്‍ എല്ലാം അടച്ചിടേണ്ടി വരും. പബ്ബുകളില്‍ പോലും ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തണം. ബെറ്റിംഗ് ഷോപ്പുകള്‍, കാസിനോകള്‍, ബിംഗോ ഹോളുകള്‍, ഗെയിമിംഗ് സെന്ററുകള്‍, സോഫ്റ്റ് പ്ലേ ഏരിയകള്‍ എന്നിവയും അടച്ചിടേണ്ടതായി വരും. ഇതുമൂലം പ്രതിസന്ധിയില്‍ ആകുന്ന ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കായി 65 മില്ല്യണ്‍ പൗണ്ടിന്റെ ധനസഹായമാണ് താന്‍ ചോദിച്ചതെന്ന് മേയര്‍ ബേണ്‍ഹാം പറഞ്ഞു. ആദ്യം 90 മില്ല്യണ്‍ പൗണ്ടാണ് ചോദിച്ചിരുന്നതെങ്കിലും പിന്നീട് അത് 65 മില്ല്യണ്‍ ആക്കി കുറച്ചു. എന്നാല്‍ സര്‍ക്കാര്‍, അവര്‍ നേരത്തേ നല്‍കിയ 60 മില്ല്യണ്‍ ഡോളര്‍ എന്നതില്‍ നിന്നും ഒരു പൗണ്ട് പോലും കൂട്ടാന്‍ തയ്യാറായില്ല.

മറ്റൊരു 5 മില്ല്യണ്‍ പൗണ്ടുകൂടി നല്‍കാതെ ഒഴിഞ്ഞു മാറിയ ബോറിസ് ജോണ്‍സണെ മേയര്‍ ഒരു പത്രസമ്മേളനത്തില്‍ അതിനിശിതമായി വിമര്‍ശിച്ചു. അതേസമയം, പൊതുജനങ്ങളുടെ സുരക്ഷക്കായി എടുക്കുന്ന തീരുമാനങ്ങള്‍ തടസ്സപ്പെടുത്തുന്നതില്‍ ബേണ്‍ഹാമിനെ സര്‍ക്കാര്‍ വൃത്തങ്ങളും കഠിനമായി വിമര്‍ശിച്ചു. ആദ്യം ഇരുകക്ഷികളും 55 മില്ല്യണ്‍ പൗണ്ട് എന്ന തുകയില്‍ സമ്മതത്തില്‍ എത്തിയെന്നും എന്നാല്‍, സ്ഥിരീകരണത്തിനായി അവസാന കോള്‍ വിളിച്ചപ്പോള്‍ മേയര്‍ അത് 65 മില്ല്യണ്‍ പൗണ്ട് എന്നാക്കുകയുമായിരുന്നു എന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ അറിയിച്ചത്. മാത്രമല്ല, ഇപ്പോള്‍ തന്നെ ടയര്‍ 3 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ലങ്കാഷയറിനേക്കാളും മേഴ്സിസൈഡിനേക്കാളും കൂടുതല്‍ ധനസഹായം തനിക്ക് നല്‍കണമെന്ന് മേയര്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിലായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന 55 മില്യണ്‍ പൗണ്ടില്‍ നിന്നും തുക വര്‍ദ്ധിപ്പിച്ച് 60 മില്ല്യണ്‍ പൗണ്ട് ആക്കിയത്. ടയര്‍ 3 നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ ഏകദേശം 1,800 ഓളം പബ്ബുകളും 140 വൈന്‍ ബാറുകള്‍, 277 ബെറ്റിംഗ് ഷോപ്പുകള്‍, 12 കാസിനോകള്‍ എന്നിവ അടച്ചിടേണ്ടതായി വരും. ഏകദേശം 2.8 ദശലക്ഷത്തോളം വരുന്ന നഗരവാസികള്‍ക്ക് മറ്റുള്ള കുടുംബങ്ങളിലെ അംഗങ്ങളുമായി വീടുകള്‍ക്കുള്ളിലോ അടച്ചിട്ട മറ്റിടങ്ങളിലോ കൂടിച്ചേരാനും കഴിയില്ല.

മരണാനന്തര ചടങ്ങുകളില്‍ പത്തുപേരില്‍ കൂടുതലും വിവാഹാഘോഷങ്ങളില്‍ 25 പേരില്‍ കൂടുതലും പങ്കെടുക്കരുത് എന്നും നിയന്ത്രണങ്ങളില്‍ പറയുന്നു. ആളുകള്‍ കഴിയുന്നത്ര വീടുകളില്‍ തന്നെ കഴിയണമെന്നും, പരമാവധി 5 കിലോമീറ്ററിനുള്ളില്‍ സഞ്ചാരം ഒതുക്കണമെന്നും പറയുന്നു. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇതിനിടയില്‍ മാഞ്ചസ്റ്ററിലെ ടെസ്റ്റ് ആന്‍ഡ് ട്രേയ്സ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനും മറ്റ് അടിയന്തര നടപടികള്‍ക്കുമായി 22 മില്ല്യണ്‍ പൗണ്ടിന്റെ അടിയന്തര ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category