1 GBP = 98.10INR                       

BREAKING NEWS

നാസയുടെ ഓസിറിസ്-ആര്‍ ഇ എക്സ് ബഹിരാകാശ പേടകം ഇതാദ്യമായി ഒരു ഛിന്നഗ്രഹത്തില്‍ ഇറങ്ങി; സെക്കന്റുകള്‍ക്കുള്ളില്‍, പാറയുടെയും മണ്ണിന്റെയും സാമ്പിളുകള്‍ ശേഖരിച്ച പേടകം വീണ്ടും ബഹിരാകാശത്ത്; ഭൂമിയില്‍ ജീവന്റെ ഉല്‍പത്തിയെ കുറിച്ചു വരെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഈ സാമ്പിളുകള്‍ക്ക് ആയേക്കുമെന്ന് ശാസ്ത്രജ്ഞര്‍; ബഹിരാകാശ ശാസ്ത്രത്തില്‍ നാസ സമാനതകളില്ലാത്ത നേട്ടം കൈവരിക്കുമ്പോള്‍

Britishmalayali
kz´wteJI³

താദ്യമായി നാസയുടെ ബഹിരാകാശ പേടകം ഒരു ഛിന്നഗ്രഹത്തില്‍ ഇറങ്ങിയിരിക്കുന്നു. ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയുമായി പൊരുത്തപ്പെടാന്‍ ഏകദേശം 4.5 മണിക്കൂര്‍ സമയം എടുത്തതിനു ശേഷമാണ് ഇത് വിജയകരമായി ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ ഇറങ്ങിയത്. അമേരിക്കന്‍ സമയം ഇന്നലെ വൈകിട്ട് 6:12 നാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. ഏതാനും സെക്കന്റുകള്‍ മാത്രം ബെന്നുവിന്റെ ഉപരിതലത്തില്‍ ചെലവഴിച്ച ഓസിറിസിന്റെ 11 അടി നീളമുള്ള റോബോട്ടിക് കൈയ്യുകള്‍ ഉടനടി ഉപരിതലത്തിലെ പൊടിയുടെയും പാറയുടെയും മറ്റും സാമ്പിളുകള്‍ ശേഖരിച്ചു.

വൈകിട്ട് 5:38 ന് ബഹിരാകാശ പേടകം അതിന്റെ റോബോട്ടിക് കൈയ്യുകളും കാമറകളും ബെന്നു എന്ന ഛിന്നഗ്രഹത്തിന് നേരേ നീട്ടിയതോടെയാണ് ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ ആരംഭിച്ചത്. 6 മണിയോടെ ബെന്നുവിന്റെ സഞ്ചാരപാതയുമായി പൊരുത്തപ്പെട്ട് അതിന്റെ കേന്ദ്രബിന്ദുവിന് അടുത്തെത്തിയതോടെ ലാന്‍ഡിംഗിനുള്ള ശ്രമം ആരംഭിച്ചു. ഡെന്‍വറിന് അടുത്തുള്ള ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനില്‍ നിന്നായിരുന്നു ഈ ബഹിരാകാശ പേടകത്തെ നിയന്ത്രിച്ചിരുന്നത്. പേടകത്തിന്റെ യഥാര്‍ത്ഥ ഭ്രമണ പഥത്തില്‍ നിന്നും 200 മില്ല്യണ്‍ മൈലുകള്‍ അകലെയാണ് ബെന്നു.

ചോവ്വാ ഗ്രഹത്തിനും വ്യാഴത്തിനും ഇടയിലായി കണ്ടുവരുന്നഗ്രഹസമാനമായ, എന്നാല്‍ വലിപ്പം കുറഞ്ഞ വസ്തുക്കളേയാണ് ഛിന്നഗ്രഹങ്ങള്‍ എന്ന് വിളിക്കുന്നത്. ഇവയ്ക്ക് ഉല്‍ക്കകളെക്കാള്‍ വലിപ്പം ഉണ്ടായിരിക്കും. സൗരയൂഥത്തിന്റെ ആദ്യ നാളുകളില്‍ തന്നെ രൂപം കൊണ്ട ഇവയില്‍ നിന്നുള്ള പദാര്‍ത്ഥങ്ങളുടെ വിശദമായ പഠനം നടത്തിയാല്‍ ഭൂമിയില്‍ ജീവന്റെ ഉല്പത്തിയിലേക്ക് വരെ കൂടുതല്‍ വെളിച്ചം വീശിയേക്കാം എന്നാണ് കരുതപ്പെടുന്നത്. ഈ സംരംഭത്തിന്റെ മുഴുവന്‍ ചിത്രങ്ങളും ഓസിറിസ് കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ അവ ഭൂമിയില്‍ ലഭ്യമാകുമെന്നും നാളെ അവ പ്രസിദ്ധീകരിക്കുമെന്നും നാസ അറിയിച്ചു.

തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ബഹിരാകാശ പേടകം പൂര്‍ണ്ണമായും നിറവേറ്റി എന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുമ്പോഴും എത്രമാത്രം പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനായി എന്ന വിവരം അറിവായിട്ടില്ല. ബെന്നുവിന് ചുറ്റുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി തിരിയുകയാണ് നാസയുടെ ഈ ബഹിരാകാശ പേടകം. മണിക്കൂറില്‍ 63,000 മൈല്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്.ഈ ഛിന്നഗ്രഹത്തിന്റെ ഉത്തരധൃവത്തിനടുത്തുള്ള, ഇപ്പോള്‍ നൈറ്റിംഗേല്‍ എന്ന് നാമകരണം ചെയ്ത സ്ഥലത്തായിരുന്നു പേടകം ഇറങ്ങിയത്.

ഏകദേശം 510 മീറ്റര്‍ മാത്രം വ്യാസമുള്ള ഛിന്നഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ ബലവും തീരെ കുറവാണ്. ഗ്രഹോപരിതലത്തിലെ ഏറ്റവും വിസ്തൃതിയേറിയ പരന്ന പ്രദേശം എന്നനിലയിലാണ് നൈറ്റിംഗേല്‍ പ്രദേശം തന്നെ പേടകമിറക്കാന്‍ തിരഞ്ഞെടുത്തത്. ഇതിനു ചുറ്റും ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടുകളായിരുന്നു പേടകമിറക്കാനുള്ള ഏറ്റവും വലിയ വെല്ലുവിളി. അവിടെനിന്നും ശേഖരിച്ച സാമ്പിളുകളുമായി 2023 ലായിരിക്കും ഈ പേടകം ഭൂമിയില്‍ എത്തുക. ഭൂമിയോട് വളരെ അടുത്തു കിടക്കുന്ന ബെന്നു, അടുത്ത നൂറ്റാണ്ടില്‍ ഭൂമിയോട് അപകടകരമാം വിധം അടുത്തുവരുവാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ഭൂമിയുമായി കൂട്ടിമുട്ടുവാനുള്ള സാധ്യത 2,700 ല്‍ ഒന്നു മാത്രമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category