1 GBP = 98.10INR                       

BREAKING NEWS

241 മരണങ്ങളും 21,331 പുതിയ രോഗികളുമായി ബ്രിട്ടന്‍ കോവിഡില്‍ അസാധാരണമായ കുതിപ്പില്‍; സ്ഥിതി വഷളാക്കിയത് സ്‌കൂളുകളും കോളേജുകളും; കൊറോണയെ നിയന്ത്രിക്കാനാകാതെ ഭയന്ന് ബ്രിട്ടന്‍

Britishmalayali
kz´wteJI³

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ തകര്‍ക്കാതെ കൊറോണയെ നേരിടാന്‍ ബ്രിട്ടന്‍ ഒരു നൂലില്‍ കൂടിയാണ് നടക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ ഓര്‍മ്മിപ്പിച്ചു. ഇന്നലെ പുതിയതായി 21,331 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹം ഇതു പറഞ്ഞത്. ഇന്നലെ ബ്രിട്ടനില്‍241 പേരാണ് കോവിഡിനു കീഴടങ്ങി ജീവന്‍ വെടിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴയെ അപേക്ഷിച്ച് 68.5 ശതമാനത്തിന്റെ വര്‍ദ്ധനയാണ് മരണനിരക്കില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം പ്രതിദിനം പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 23.8 ശതമാനത്തിന്റെ വര്‍ദ്ധനയും.

പൊതുവില്‍ രോഗവ്യാപന തോത് വര്‍ദ്ധിച്ചു വരുന്നെങ്കിലും ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും രോഗവ്യാപന തോത് കുറയുന്നതായും സൂചനകളുണ്ട്. കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ ഈ ആഴ്ച്ച ഇല്ലാതെയായേക്കാം എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. 10 നും 19 നും ഇടയിലും 20 നും 29 നും ഇടയിലും പ്രായമുള്ളവരുടെ ഇടയില്‍ രോഗവ്യാപനം കുറഞ്ഞു വരുന്നുണ്ട്. എന്നാല്‍, കൂടുതല്‍ പ്രായമുള്ളവരില്‍ വ്യാപനം കൂടുകയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉണ്ടായത്ര വ്യാപകമായ തോതില്‍ രോഗബാധ ഉണ്ടാകുന്നില്ല. മാത്രമല്ല, ഇംഗ്ലണ്ടിന്റെ തെക്കന്‍ മേഖലയില്‍ രോഗവ്യാപനം താരതമ്യേന കുറവുമാണ്. അതുകൊണ്ടു തന്നെ ഒരു ദേശീയ ലോക്ക്ഡൗണിന്റെ ആവശ്യം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, രോഗവ്യാപനം നിയന്ത്രണാതീതമാകുന്ന ഭാഗങ്ങളില്‍ മാഞ്ചസ്റ്ററിലേതുപോലെ ടയര്‍ 3 നിയന്ത്രണങ്ങള്‍ ഉണ്ടാകും.

അതേസമയം, കൊറോണയുടെ രണ്ടാം വരവില്‍ ഏറ്റവുമധികം രോഗികള്‍ ഉണ്ടായത് കുട്ടികള്‍, യുവാക്കള്‍ എന്നിവരിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സ്‌കൂളുകളും യൂണിവേഴ്സിറ്റികളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് കുട്ടികളിലും കൗമാരക്കാരിലും രോഗവ്യാപനം ശക്തമായതെന്ന് എന്‍ എച്ച് എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ഈ വിഭാഗത്തില്‍ പെട്ടവരില്‍ രോഗവ്യാപനം കുറഞ്ഞു വരികയാണെന്നും, പ്രായമുള്ളവരില്‍ രോഗവ്യാപനം വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതായത്, വരുന്ന ആഴ്ച്ചകളില്‍, ഗുരുതരമായ രോഗവുമായി ആശുപത്രികളില്‍ എത്തിച്ചേരുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാനിടയുണ്ട്. 10-നും 19 നും ഇടയില്‍ പ്രായമുള്ളവരി ഒരു ലക്ഷം പേരില്‍ 650 രോഗികള്‍ എന്നത് ഒരാഴ്ച്ച കൊണ്ട് ഒരു ലക്ഷം പേരില്‍ 500 രോഗികള്‍ എന്ന നിലയിലേക്ക് കുറഞ്ഞപ്പോള്‍, 60 നും 69 നും ഇടയില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ ഇത് 150 ല്‍ നിന്നും 200 ആയി വര്‍ദ്ധിച്ചു.

ഒന്നാം വരവില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് രണ്ടാം വരവിലെ രോഗവ്യാപന രീതി. രോഗ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചെങ്കിലും അതുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. അതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗവ്യാപനം കൂടുതല്‍ നിയന്ത്രണാതീതമാകുമ്പോഴും കൂടുതല്‍ ഇടങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവും ദൃശ്യമാകുന്നുണ്ട്.

എന്നാല്‍ ബ്രിട്ടനെ ഏറ്റവുമധികം ആശങ്കയിലാഴ്ത്തുന്നത് രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതാണ്. 45 വയസ്സിനു മുകളിലുള്ളവരാണ് ഇങ്ങനെ ആശുപത്രിയില്‍ ചികിത്സതേടി എത്തുന്നവരില്‍ ഭൂരിഭാഗവും. മേയ് 11 ശേഷം ഇതാദ്യമായി ഒക്ടോബര്‍ 15 നാണ് 1000 ത്തില്‍അധികം രോഗികളെ ഒരു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് എന്‍ എച്ച് എസിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നും, മാര്‍ച്ചിലെ ഇരുണ്ട നാളുകളിലേക്ക് തിരികേ പോകാന്‍ ഇടയുണ്ടെന്നും ഈ രംഗത്തെ പല പ്രമുഖരും ആശങ്കപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category