1 GBP = 98.10INR                       

BREAKING NEWS

ഒന്‍പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വന്നതോടെ പോപ്പിന്റെ ആരോഗ്യത്തിന് കൂടുതല്‍ കരുതല്‍; ചെറുപ്പത്തിലേ, ശ്വാസകോശങ്ങളിലൊന്ന് നീക്കം ചെയ്ത 83 കാരനായ പോപ്പിന് കോവിഡ് ബാധിച്ചാല്‍ സ്ഥിതി വഷളാകും; പോപ്പ് ഫ്രാന്‍സിസ് ഇന്നലെ സര്‍വ്വമത സമ്മേളനത്തിനെത്തിയത് മാസ്‌ക് ധരിച്ച്

Britishmalayali
kz´wteJI³

കോവിഡ് വ്യാപനം ആരംഭിച്ചതിനു ശേഷം ഇതാദ്യമായി ഒരു പൊതുപരിപാടിയില്‍ മാസ്‌ക് ധരിച്ച് പോപ്പ് ഫ്രാന്‍സിസ് എത്തി. 11 സുരക്ഷാ ഗാര്‍ഡുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോപ്പിന്റെ ആരോഗ്യ നിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. മാത്രമല്ല, പോപ്പ് താമസിച്ചിരുന്ന ഹോട്ടലില്‍ താമസിക്കുന്ന മറ്റൊരു വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ വാരാന്ത്യത്തില്‍ വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ചെറുപ്പകാലത്ത്, തന്റെ സ്വദേശമായ അര്‍ജന്റീനയില്‍ വെച്ചുതന്നെ, ചില ആരോഗ്യപരമായ കാരണങ്ങളാല്‍ പോപ്പിന്റെ ശ്വാസകോശങ്ങളില്‍ ഒന്ന് നീക്കം ചെയ്തിരുന്നു. ഇത് കൂടുതല്‍ വെല്ലുവിളിയാവുകയാണ് ഈ കൊറോണക്കാലത്ത്.

മാത്രമല്ല, അദ്ദേഹത്തിന്റെ പ്രായവും ശരീര ഭാരവും അദ്ദേഹത്തെ കൂടുതല്‍ അപകട സാധ്യതയുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായ പരിശോധനാ സംവിധാനങ്ങള്‍ അദ്ദേഹത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ, പ്രതിവാര ജനസമ്പര്‍ക്കത്തിന് പോകുമ്പോള്‍ കാറിനുള്ളില്‍ മാത്രമായിരുന്നു അദ്ദേഹം മാസ്‌ക് ധരിച്ചിരുന്നത്. ലോകസമാധാനത്തിനായി, വിവിധ മതനേതാക്കള്‍ ഒരുമിച്ചു ചേര്‍ന്ന് നടത്തിയ പ്രര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ചോവ്വാഴ്ച്ച പൊതുവേദിയില്‍ പോപ്പ് മാസ്‌ക് ധരിച്ചത്. നേരത്തേ അദ്ദേഹം മാസ്‌ക് ധരിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

റോമിലെ സാന്റാ മരിയ ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കുമ്പോഴും അദ്ദേഹം വെളുത്ത മാസ്‌ക് ധരിച്ചിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആത്മീയ നേതാവ് പാത്രിയാര്‍ക്കീസ് ബര്‍ത്തലോമ്യൂവും അദ്ദേഹത്തോടൊപ്പം കുര്‍ബാനയ്ക്ക് ഉണ്ടായിരുന്നു. അതേസമയം റോമിലെ മറ്റിടങ്ങളില്‍ യഹൂദര്‍, ബുദ്ധമതാനുയായികള്‍, ഹിന്ദുക്കള്‍, മുസ്ലീംങ്ങള്‍ എന്നിവര്‍ അവരവരുടെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടി. മറ്റ് മതനേതാക്കളെ പോലെ പ്രസംഗ സമയത്ത് പോപ്പ് മാസ്‌ക് ഊരിയെങ്കിലും അത് കഴിഞ്ഞ ഉടനെ മാസ്‌ക് വീണ്ടും ധരിച്ചു.

ആംഗ്ലിക്കന്‍ സഭയുടെ ആത്മീയ നേതാവ് കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ്, ജസ്റ്റിന്‍ വെല്‍ബിയും ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, കോവിഡ് നിയന്ത്രണങ്ങളാല്‍ അത് സാധ്യമായില്ല. മാര്‍പ്പാപ്പ താമസിക്കുന്ന ഡോമസ് സാങ്ക്റ്റെ മാര്‍തേയിലെ ഒരു അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനിലാണ്. 2013-ല്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തതുമുതല്‍ അദ്ദേഹം താമസിക്കുന്നത് ഇവിടെയാണ്. സാധാരണക്കാരുടെ ഇടയില്‍ എപ്പോഴും ഉണ്ടാകണം എന്ന അഭിപ്രായത്തിലാണ് അപോസ്റ്റലിക് പാലസ് ഉപേക്ഷിച്ച് അദ്ദേഹം ഇവിടെ താമസമാരംഭിച്ചത്.

ഇവിടയുള്ള ഒരു അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പുറമേയാണ് മാര്‍പ്പാപ്പയുടെ അംഗരക്ഷകരായ സ്വിസ്സ് ഗാര്‍ഡിലെ പതിനൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇറ്റലിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ബാറുകളിലും റെസ്റ്റോറന്റുകളിലും വൈകിട്ട് 6 മണിക്ക് ശേഷം മാത്രമാണ് ടേബിള്‍ സര്‍വ്വീസ് അനുവദിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ കൂടാനിടയുള്ള ചത്വരങ്ങളും മറ്റ് പൊതുസ്ഥലങ്ങളും രാത്രി 9 മണിക്ക് ശേഷം അടച്ചിടാനും ഉത്തരവിറക്കിയിട്ടുണ്ട്. ഇന്നലെ 10,871 പേര്‍ക്കാണ് ഇറ്റലിയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 89 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category