1 GBP = 98.50INR                       

BREAKING NEWS

4,000 മില്ലി ആമ്പ് ഹവറിന്റെ ബാറ്ററി പകുതി ചാര്‍ജ് ചെയ്യുവാന്‍ എട്ട് മിനിറ്റ് മാത്രം; ഒരു സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുവാന്‍ കേവലം 20 മിനിറ്റ്; ഏറ്റവും ആധുനികമായ വയര്‍ലെസ്സ് ചാര്‍ജ്ജിംഗ് സാങ്കേതിക വിദ്യയുമായി ഷവോമി

Britishmalayali
kz´wteJI³

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇപ്പോഴും സാംസങ്ങിനും ആപ്പിളിനുമൊക്കെ താഴെയാണെങ്കിലും, ഈ വര്‍ഷം വില്പനയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ ഒരു ബ്രാന്‍ഡാണ് ഷവോമി. സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ഈ ചൈനീസ് ഭീമന്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി വെറും 20 മിനിറ്റുകൊണ്ട് പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാവുന്ന വയര്‍ലെസ്സ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയുമായി രംഗത്തെത്തുകയാണ്. 80 ഡബ്ല്യൂ എം ഐ വയര്‍ലെസ്സ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്ന് പേരിട്ടിരിക്കുന്ന ഇത് പക്ഷെ ഇതുവരെ വിപണിയിലിറക്കിയിട്ടില്ല.

ഗൂഗിള്‍ പിക്സല്‍ 5 ല്‍ ഉപയോഗിക്കുന്ന തരത്തിലുള്ള 4,000 മില്ലി ആമ്പ് ഹവര്‍ ബാറ്ററിയുടെ പത്ത് ശതമാനം ഒരു മിനിറ്റില്‍ ചാര്‍ജ്ജ് ചെയ്യാമെന്നും 50 ശതമാനം ചാര്‍ജ്ജ് ചെയ്യുവാന്‍ വെറും എട്ട് മിനിറ്റ് മാത്രമേ എടുക്കുകയുള്ളു എന്നും 19 മിനിറ്റുകൊണ്ട് പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാമെന്നുമാണ് ഷവോമി അവകാശപ്പെടുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ 30 ഡബ്ല്യൂ എം ഐ വയര്‍ലെസ്സ് ചാര്‍ജ്ജിംഗ് സാങ്കേതിക വിദ്യ ഇതേ ബാറ്ററി 50 ശതമാനം ചാര്‍ജ്ജ് ചെയ്യുവാന്‍ ഏകദേശം 25 മിനിറ്റ് സമയമെടുക്കും. പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യുവാന്‍ ഏകദേശം 69 മിനിറ്റും.

80 ഡബ്ല്യൂ എം ഐ വയര്‍ലെസ്സ് ചാര്‍ജ്ജിംഗ് സാങ്കേതിക വിദ്യ, വയര്‍ലെസ്സ് സാങ്കേതിക വിദ്യയില്‍ മാത്രമല്ല, മുഴുവന്‍ ചാര്‍ജ്ജിംഗ് സാങ്കേതികവിദ്യയിലും മികച്ചതായിരിക്കും എന്നാണ് ബെയ്ജിംഗ് ആസ്ഥാനമായ ഷവോമി അവകാശപ്പെടുന്നത്. സ്മാര്‍ട്ട്ഫോണുകളുടെ ഭാവിയിലെ വികസനത്തിന് വര്‍ദ്ധിച്ച ബാറ്ററി ആയുസ്സും പെട്ടെന്നുള്ള ചാര്‍ജ്ജിംഗും ആവശ്യമാണെന്ന അനുമാനത്തില്‍ നിന്നാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചതെന്നാണ് കമ്പനി വക്താക്കള്‍ അറിയിച്ചത്.

ഇപ്പോഴും ഈ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് വികസിപ്പിക്കുന്നതിനുള്ള പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനി വിശദീകരിച്ചു. തീര്‍ത്തും പരുക്കനായ സാഹചര്യങ്ങളില്‍ പോലും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് വികസിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

വയര്‍ലെസ്സ് ചാര്‍ജ്ജറുകള്‍ അവയുടെ ഔട്ട്പുട്ടിന്റെ അടിസ്ഥാനത്തില്‍, വാട്ട്സ് ആയാണ് വിഭജിച്ചിരിക്കുന്നത്. 18 വാട്ടിന് മുകളിലുള്ളവയെല്ലം അതിവേഗ ചാര്‍ജ്ജറുകളായാണ് കണക്കാക്കപ്പെടുന്നത്. 2020 മാര്‍ച്ചിലാണ് ഷവോമി 40 വാട്ട്സ് വയര്‍ലസ് ചാര്‍ജിംഗ് പുറത്തിറക്കിയത്. ആഗസ്റ്റില്‍ 50 വാട്ടിന്റെ വയര്‍ലെസ്സ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയും ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഇതിനു പുറകെയാണ് ഇപ്പോള്‍ 80 വാട്ട്സ് ചാര്‍ജ്ജറുമായി മുന്നോട്ട് പോകുന്നത്.125 വാട്ടിന്റെ ചാര്‍ജ്ജര്‍ മറ്റൊരു ചൈനീസ് കമ്പനിയായ ഓപ്പോ പുറത്തിറക്കിയിട്ടുണ്ടെങ്കിലും, ഇത് ബാറ്ററിയുടെ ആയുസ്സ് രണ്ടുവര്‍ഷമാക്കി ചുരുക്കുമെന്ന് കമ്പനി തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category