1 GBP = 98.10INR                       

BREAKING NEWS

ബുഗാട്ടിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുമായി എസ് എസ് സി; ടുവാടര ഹൈപ്പര്‍ കാര്‍ ലാസ് വേഗാസില്‍ കുറിച്ചത് മണിക്കൂറില്‍ 331 മൈല്‍ എന്ന റെക്കോര്‍ഡ് വേഗത; ഇത്തരത്തിലുള്ള 100 കാറുകള്‍ മാത്രമായിരിക്കും നിര്‍മ്മിക്കുക എന്ന് നിര്‍മ്മാതാക്കളായ എസ് എസ് സി; ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറിന്റെ വിശേഷങ്ങളറിയാം

Britishmalayali
kz´wteJI³

ബുഗാട്ടിയുടെ കിറോണ്‍ മോഡലിനേക്കാള്‍ വേഗതയില്‍ ഓടി തങ്ങളുടെ ടുവാടരാ ഹൈപ്പര്‍കാര്‍ വേഗതയുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചതായി അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ എസ് എസ് സി സ്ഥിരീകരിച്ചു. ഈ മാസം ആദ്യം ലാസ് വേഗസ്സിലാണ് മണിക്കൂറില്‍331 മൈല്‍ വേഗത്തില്‍ ഓടി ഈ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. രണ്ട് വ്യത്യസ്ത ശ്രമങ്ങളിലായി ശരാശരി 316.11 മൈല്‍ വേഗതയാണ് ഹൈപ്പര്‍കാര്‍ കാഴ്ച്ച വച്ചത്. ഇതിനു മുന്‍പ് ഈ റെക്കോര്‍ഡ് 304.77 മൈല്‍ വേഗതയായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം നടന്ന ഈ ഓട്ടത്തില്‍ ബുഗട്ടിയുടെ കാര്‍ ഒരു ദിശയിലേക്ക് മാത്രമാണ് ഓടിയതെന്ന ആരോപണവും ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 10 ശനിയാഴ്ച്ച രാവിലെ നെവാഡയിലെ പാഹ്രമ്പിന് സമീപമുള്ള ഏഴ് മൈല്‍ നീളമുള്ള സ്റ്റേറ്റ് റൂട്ട് 160 ല്‍ ആയിരുന്നു ടുവടാരയുടെ പ്രകടനം നടന്നത്. മണിക്കൂറില്‍ 301.07 മൈല്‍, 331.15 മൈല്‍ എന്നിങ്ങനെയായിരുന്നു രണ്ട് ഓട്ടങ്ങളില്‍ ഈ കാര്‍ കൈവരിച്ച വേഗത. ഒരു പൊതുനിരത്തില്‍ ഒരു വാഹനം കൈവരിച്ച ഏറ്റവും കൂടിയ വേഗത എന്ന റെക്കോര്‍ഡും ഇതോടെന്‍ ഈ ഹൈപ്പര്‍ കാറിന് കൈവന്നു.

ഈ ശ്രമത്തിന് കൂടുതല്‍ വിശ്വാസ്യത കൈവരാനായി, കേവലം 100 എണ്ണം മാത്രം ഉദ്പാദിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള മാതൃകകളില്‍ ഒന്നാണ് കമ്പനി ഈ പരീക്ഷണത്തിനായി ഉപയോഗിച്ചത്. മാഞ്ചസ്റ്റര്‍ സ്വദേശിയായ ഒലിവര്‍ വെബ്ബ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. 15 ജി പി എസ് സാറ്റലൈറ്റുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ വേഗത അളന്നത്. റെക്കോര്‍ഡ് നേടാനുള്ള മാനദണ്ഡ പ്രകാരം ടുവാടര രണ്ട് വിരുദ്ധ ദിശകളില്‍ സഞ്ചരിച്ചു. എല്ലാം നിര്‍ദ്ദിഷ്ഠ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നടന്നതെന്ന് ഉറപ്പാക്കാന്‍ അധികൃതരും ഇവിടെ സന്നിഹിതരായിരുന്നു.

ഇതിനു മുന്‍പ് ബുഗട്ടിയുടെ ജുഗുലാര്‍ മോഡലിനു നേരെയും എസ് എസ് സി വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അന്ന്, 2007-ല്‍ എസ് എസ് സിയുടെ എയ്രോ ഹൈപ്പര്‍കാര്‍ ആണ് മണിക്കൂറില്‍ 257.41 മൈല്‍ വേഗത്തില്‍ ഓടി ജുഗുലാറിന്റെ റേക്കോര്‍ഡ് തകര്‍ത്തത്. നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി മറ്റൊരു നേട്ടം കൂടി കൈവരിക്കുകയാണ് എന്നായിരുന്നു എസ് എസ് സി ഉടമ ജെരോഡ് ഷെല്ബി പ്രതികരിച്ചത്. ഈ റെക്കോര്‍ഡ് തകര്‍ക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ലേന്നും അദ്ദേഹം പറഞ്ഞു.

വന്‍വ്യവസായിയും കാര്‍ പ്രേമിയുമായ ഡോ. ലാറി കാപ്ലിനാണ് റെക്കോര്‍ഡ് ഭേദിച്ച ഈ കാറിന്റെ ഉടമസ്ഥന്‍. തന്റെ കാര്‍ നേടിയ 316 മൈല്‍ വേഗത്തിന്റെ പ്രതീകമായി 316,000 ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറിന്റെ ഉടമയായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്ര പ്രാധാന്യമുള്ള ഒരു വാഹനത്തിന്റെ ഉടമയായി തീരുമെന്ന് എന്റെ ഏറ്റവും ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ പോലും ഞാന്‍ കണ്ടിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഇത് എനിക്ക്, അവശരേ സഹായിക്കുവാനുള്ള ഒരു അവസരവും ഒപ്പം ഉത്തരവാദിത്തവും നല്‍കിയിരിക്കുന്നു. അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

2011 ലായിരുന്നു ടുവാടാരാ മോഡല്‍ ആദ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ ആദ്യത്തെ മോഡല്‍ തയ്യാറാക്കിയത് 2018 ലായിരുന്നു. ഈ കാറിന് ഉദ്ദേശം 1.3 മില്ല്യണ്‍ ഡോളര്‍ വിലവരുമെന്ന് 2013 ല്‍ കമ്പനിയുടെമ ഷെല്ബി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ കൃത്യമായ വിലയെത്രയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്രയും കൂടിയ വേഗത ലഭിക്കുവാനായി ഇതില്‍ ട്വിന്‍ - ടര്‍ബോ ചാര്‍ജ്ഡ് 5.9-ലിറ്റര്‍ വി 8 എഞ്ചിന്‍ ആണ് ഉള്ളത്. ഇ 85 എത്തനോള്‍ ഇന്ധനം ഉപയോഗിക്കുമ്പോള്‍ 1,750 ബി എച്ച് പിയും, 91 ഒക്ടെയ്ന്‍ അണ്‍ലെഡഡ് ഇന്ധനത്തില്‍ 1,350 ബി എച്ച് പിയും നല്‍കും.

മറ്റ് ഹൈപ്പര്‍ കാറുകളില്‍ നിന്നും വിപരീതമായി ഇതില്‍ പവര്‍ എല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് പുറകിലെ വീലുകളിലാണ്. മാത്രമല്ല, ഇതുവരെ ഏതൊരു കാറിലുമുപയോഗിക്കുന്നതിനേക്കാള്‍ ഏറെ വേഗതയുള്ള ഷിഫ്റ്റിംഗ് ട്രാന്‍സ്മിഷനും ഇതിലുണ്ട്. 100 മില്ലി സെക്കന്റ് സമയത്തില്‍ കുറവ് സമയമെടുത്ത് ഗിയര്‍ മാറ്റുന്നതിനായി സെവെന്‍ സ്പീഡ് റോബോടൈസ്ഡ് സി ഐ എം എ ബോക്സും ഇതില്‍ ഉണ്ട്. ഒരു കാര്‍ബണ്‍ ഫൈബര്‍ മോണോകോക്ക് ചേസിസില്‍ നിര്‍മ്മിച്ചിരിക്കുന്ന കാറിന്റെ ബോഡി നിര്‍മ്മിക്കാന്‍ ഭാരം കുറഞ്ഞ പദാര്‍ത്ഥങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category