1 GBP = 98.10INR                       

BREAKING NEWS

അര്‍ഹത ഇല്ലാതെ ബെനഫിറ്റ് കൈപ്പറ്റിയാല്‍ എന്തുപറ്റും? ബെനഫിറ്റ് ഫ്രോ ഡ് എങ്ങനെകണ്ടെത്താം? പിടിക്കപ്പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യാം? ബെനഫിറ്റ് കൈപ്പറ്റുന്നവര്‍ അറിയാന്‍

Britishmalayali
kz´wteJI³

വിവിധ തരത്തിലുള്ള അവശതകള്‍ അനുഭവിക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് വിവിധ ബെനഫിറ്റുകള്‍ അഥവാ ആനുകൂല്യങ്ങള്‍. യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ട് ഇത്തരത്തിലുള്ള ബെനഫിറ്റുകളില്‍ ഏതെങ്കിലുമൊന്നിന് അപേക്ഷിക്കുകയോ, അല്ലങ്കില്‍, മനഃപൂര്‍വ്വം മാറിയ സാഹചര്യം അറിയിക്കാതിരിക്കുകയോ ചെയ്യുന്നതിനയാണ് ബെനഫിറ്റ് ഫ്രോഡ് എന്നുപറയുന്നത്. സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം, തെറ്റായ മാര്‍ഗ്ഗത്തിലൂടെ കൈപ്പറ്റുന്നത് ഗുരുതരമായ തട്ടിപ്പാണ്.

എന്താണ് ബെനഫിറ്റ് ഫ്രോഡ്?
വിവിധ രീതികളിലുള്ള ബെനഫിറ്റ് തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. വ്യാജമായ വിവരങ്ങള്‍ നല്‍കി ബെനഫിറ്റുകള്‍ക്കോ ടാക്സ് ക്രഡിറ്റുകള്‍ക്കോ അപേക്ഷിക്കുക, സത്യസന്ധമല്ലാത്ത വിവരങ്ങള്‍ നല്‍കുക എന്നിവയൊക്ക തട്ടിപ്പുകളുടെ പരിധിയില്‍ ഉള്‍പ്പടും.

സാധാരണയായി നടക്കുന്ന ബെനഫിറ്റ് ഫ്രോഡുകളുടെ ഉദാഹരണങ്ങള്‍
  • തൊഴിലില്ലായ്മ ബെനഫിറ്റോ, അവശത അനുഭവിക്കുന്നവര്‍ക്കുള്ള ബെനഫിറ്റോ ലഭിക്കുന്നതിനായി ഇല്ലാത്ത ഒരു രോഗമോ പരിക്കോ ഉണ്ടന്ന് സ്ഥാപിക്കുക.
  • യഥാര്‍ത്ഥത്തില്‍ ഉള്ള വരുമാനത്തേക്കാള്‍ കുറവ് വരുമാനം കാണിക്കുവാന്‍, ഒരു ബിസിനസ്സില്‍ നിന്നോ തൊഴിലില്‍ നിന്നോ ഉള്ള ഒരു വരുമാനം കാണിക്കാതിരിക്കുക.
  • വീട്ടു ചെലവുകളുടെ ഒരു ഭാഗം നല്‍കുന്ന ഒരാളൊടൊത്ത് താമസിക്കുകയും അയാളുടെ വരുമാനത്തിന്റ വിവരങ്ങള്‍ അധികൃതരെ ബോധിപ്പിക്കാതിരിക്കുകയും ചെയ്യുക.
  • യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കുറച്ച് സമ്പാദ്യം കാണിക്കുവാന്‍ അക്കൗണ്ടില്‍ കൃത്രിമത്വം കാണിക്കുക.
ഫ്രോഡ് കണ്ടുപിടിക്കുന്നതെങ്ങനെ?
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ്, തദ്ദേശ ഭരണസ്ഥാപനങ്ങള്‍, എച്ച് എം ആര്‍ സി എന്നിവയ്ക്ക് ബെനഫിറ്റ് തട്ടിപ്പ് അന്വേഷിക്കുവാനും തടയുവാനുമുള്ള അധികാരമുണ്ട്. വിവിധ വകുപ്പുകള്‍ നിങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറും. മാത്രമല്ല, അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ തൊഴിലിടത്ത് അന്വേഷണത്തിന്റ ഭാഗമായി പ്രവേശിക്കാന്‍ സാധിക്കും. അധികൃതരുമായി നേരിട്ട് സംസാരിക്കുക വഴി നിങ്ങള്‍ക്ക് ഔദ്യോഗികമായ ഒരു അന്വേഷണം ഒഴിവാക്കാന്‍ കഴിയും.

നിങ്ങള്‍ ബെനഫിറ്റ് തട്ടിപ്പ് നടത്തുന്നുവെന്ന് സംശയം ഉയര്‍ന്നാല്‍ മേല്പ്പറഞ്ഞ മൂന്ന് വകുപ്പുകളില്‍ ഏതെങ്കിലും ഒന്നിലേയോ അതിലധികം വകുപ്പുകളിലേയോ ഉദ്യോഗസ്ഥര്‍ നിങ്ങളുമായി ബന്ധപ്പടും. ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരെ കാണുവാനോ, അവരുമായി സംസാരിക്കുവാനോ നിങ്ങളുടെ ക്ലയിമിന കുറിച്ച് സംസാരിക്കുവാനോ ആവശ്യപ്പടും. ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പടുമ്പോള്‍ നിങ്ങള്‍ക്ക് കൂട്ടത്തില്‍ ഒരാളെ കൊണ്ടുപോകാനോ സോളിസിറ്ററുടെ ഉപദേശം തേടാനോ അര്‍ഹതയുണ്ട്. അന്വേഷണം നടക്കുന്ന സമയത്ത് നിങ്ങള്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കില്ല. ഈ ചോദ്യം ചെയ്യലിനു ശേഷം നിങ്ങള്‍ക്കതിരെ മറ്റേതെങ്കിലും പ്രോസിക്യുഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചേക്കാം. ഈ മേഖലയില്‍ വിദഗ്ദരായവരുടെ ഉപദേശം ഈ സന്ദര്‍ഭത്തില്‍ തേടുന്നത് നല്ലതായിരിക്കും.

നിങ്ങള്‍ തട്ടിപ്പു നടത്തുകയാണെന്ന് ബോധ്യപ്പെട്ടാല്‍ ഏതൊക്ക ബെനഫിറ്റുകള്‍ നിര്‍ത്തലാക്കാന്‍ സാധിക്കും?
അറ്റന്‍ഡന്‍സ് അലവന്‍സ്, ബിറീവ്മെന്റ് സപ്പോര്‍ട്ട് പേയ്മെന്റ്, ചൈല്‍ഡ് ബെനഫിറ്റ്, ചൈല്‍ഡ് ടാക്സ്, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ്, ക്രിസ്മസ് ബോണസ്, ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ്, ഗ്രാജുവേറ്റഡ് റിട്ടയര്‍മെന്റ് ബെനഫിറ്റ്, ഗാര്‍ഡിയന്‍സ് അലവന്‍സ്, ഇന്‍ഡസ്ട്രിയല്‍ ഇഞ്ചുറീസ് കോണ്‍സ്റ്റന്റ് അറ്റന്‍ഡന്‍സ്, പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ്, സ്റ്റേറ്റ് പെന്‍ഷന്‍, സോഷ്യല്‍ ഫണ്ട് പേയ്മെന്റ്സ്, വാര്‍ പെന്‍ഷന്‍ അറ്റന്‍ഡന്‍സ് അലവന്‍സ്, വാര്‍ പെന്‍ഷന്‍ എക്സെപ്ഷണല്‍ സീവിയര്‍ ഡിസേബിള്‍മെന്റ് അലവന്‍സ്, വാര്‍ പെന്‍ഷന്‍ മൊബിലിറ്റി സപ്ലിമെന്റ്, എന്നിവ നിര്‍ത്തലാക്കാന്‍ കഴിയും

എന്നാല്‍, മറ്റേണിറ്റി അലവന്‍സ്, സ്റ്റാറ്റിയുറ്ററി അഡോപ്ഷന്‍ പേ, സ്റ്റാറ്റിയുറ്ററി മറ്റേണിറ്റി പേ, സ്റ്റാറ്റിയൂറ്ററി പറ്റേണിറ്റി പേ, സ്റ്റാറ്റിയുറ്ററി സിക്ക് പേ എന്നിവ തടയാന്‍ കഴിയില്ല.

നിങ്ങള്‍ തട്ടിപ്പ് നടത്തി എന്ന് കണ്ടുപിടിച്ചാല്‍ എന്തു സംഭവിക്കും?
നിങ്ങള്‍ തട്ടിപ്പ് നടത്തി എന്ന് കണ്ടുപിടിച്ചാല്‍ താഴെ പറയുന്നവയില്‍ ഒന്നോ ഒന്നിലധികം കാര്യങ്ങളൊ സംഭവിക്കും.
  • നിങ്ങള്‍ക്ക് അധികമായി നല്‍കിയ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടും.
  • നിങ്ങളെ കോടതിയില്‍ ഹാജരാക്കുകയും 350 പൗണ്ടിനും 5,000 പൗണ്ടിനും ഇടയിലുള്ള ഒരു തുക പിഴയായി അടയ്ക്കാന്‍ ആവശ്യപ്പടുകയും ചെയ്യും.
  • നിങ്ങളുടെ ബെനഫിറ്റുകള്‍ കുറയ്ക്കുകയോ റദ്ദാക്കപ്പടുകയോ ചെയ്യും

ഇത്തരത്തില്‍ വ്യാജ വിവരങ്ങള്‍ നല്‍കി ബെനഫിറ്റുകള്‍ കൈപ്പറ്റുന്നതിന് പരമാവധി ശിക്ഷ 5,000 പൗണ്ട് പിഴയോ, മൂന്നു മാസം തടവോ അല്ലങ്കില്‍ രണ്ടും കൂടിയോ ആയിരിക്കും. തീര്‍ത്തും സത്യവിരുദ്ധമായ വിവരങ്ങളാണ് നല്‍കുന്നതെങ്കില്‍ 5,000 പൗണ്ട് പിഴയോ ആറുമാസം തടവോ രണ്ടും കൂടിയോ അനുഭവിക്കേണ്ടതായി വരും. എന്നാല്‍ ഒരു ഉയര്‍ന്ന കോടതിയിലാണ് നിങ്ങള്‍ ശിക്ഷിക്കപ്പടുന്നതെങ്കില്‍ പരിധിയില്ലാത്ത പിഴയും ഏഴു വര്‍ഷം വരെ തടവും അനുഭവിക്കേണ്ടതായി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category