1 GBP = 98.80INR                       

BREAKING NEWS

നിക്കോളാസ് പൂരാന്റെ തിളങ്ങുന്ന അര്‍ദ്ധസെഞ്ചുറിയും മാക്സ് വെല്ലിന്റെ പക്വതയാര്‍ന്ന ബാറ്റിംഗും ഒത്തുചേര്‍ന്നപ്പോള്‍ പഞ്ചാബിന് ഐപിഎല്ലിലെ ഹാട്രിക് ജയം; ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പിച്ചത് അഞ്ച് വിക്കറ്റിന്; തുടര്‍ച്ചയായ ഇന്നിങ്സുകളില്‍ സെഞ്ചുറി നേടി ധവാനും

Britishmalayali
kz´wteJI³

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 38ാം മത്സരത്തില്‍ ഡല്‍ഹി കിങ്സ് ഇലവണ്‍ പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 5 വിക്കറ്റിന് തോല്‍പിച്ചു. പഞ്ചാബിന് 165 റണ്‍സാണ് ഡല്‍ഹി വിജയലക്ഷ്യം കുറിച്ചത്. പഞ്ചാബ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. നിക്കോളാസ് പൂരാന്റെ തിളക്കമാര്‍ന്ന 53 റണ്‍സും ഗ്ലെന്‍ മാക്സ്വെല്ലിന്റെ പാകതയ്യാര്‍ന്ന 32 റണ്‍സും ചേര്‍ന്നപ്പോള്‍ പഞ്ചാബിന് ഹാട്രിക് ജയമായി.

27 പന്തില്‍ അര്‍ദ്ധസെഞ്ചുറി തികച്ച നിക്കോളാസ് പൂരാനെ കാഗിസോ റബാഡ പുറത്താക്കി. ഒരോവറില്‍ തുഷാര്‍ പാണ്ഡെക്കെതിരെ 26 റണ്‍സെടുത്ത ക്രിസ് ഗെയിലിനെ അശ്വിന്‍ പുറത്താക്കി. ഇതേ ഓവറില്‍ മായങ്ക് അഗര്‍വാള്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഡല്‍ഹി താരങ്ങള്‍ തുള്ളിച്ചാടി. പഞ്ചാബ് നായകന്‍ കെ.എല്‍.രാഹുലിനെ ഒരു സ്ലോബോളിലൂടെ കബളിപ്പിച്ച അക്സര്‍ പട്ടേലിന് ബിഗ് വിക്കറ്റ്. ഡാനിയല്‍ സാംസ് ക്യാച്ച് നല്‍കി രാഹുല്‍ കളം വിട്ടു. ഗ്ലെന്‍ മാക്സ്വെല്‍ 32 റണ്‍സെടുത്തു. ദീപക് ഹൂഡയും ജെയിംസ് നിഷാമും 15 ഉം 10 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിടല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ഡല്‍ഹിക്ക് വേണ്ടി കളിച്ച ശിഖാര്‍ ധ വാന്‍ 61 പന്തില്‍ 106 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 28 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ധവാന്‍, 57ാം പന്തിലാണ് സെഞ്ചുറിയിലേക്ക് എത്തിയത്. ആദ്യമായാണ് ഐപിഎല്ലില്‍ ഒരു താരം തുടര്‍ച്ചയായ ഇന്നിങ്സുകളില്‍ സെഞ്ചുറി നേടുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയ്ക്കെതിരെയും ധവാന്‍ സെഞ്ചുറി നേടിയിരുന്നു

മറ്റൊരു ഓപ്പണറായ പൃഥി ഷായ്ക്ക് (11 പന്തില്‍ 7) ഇന്നും തിളങ്ങാനായില്ല. നാലാം ഓവറില്‍ ജെയിംസ് നീഷം ഷായെ മാക്‌സ്വെല്ലിന്റെ കൈകളില്‍ എത്തിച്ചു. പിന്നീട് എത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (12 പന്തില്‍ 14) കാര്യമായ സംഭാവന നല്‍കിയില്ല. ഒന്‍പതാം ഓവറില്‍ മുരുകന്‍ അശ്വിനാണ് ശ്രേയസിനെ മടക്കിയത്. ഋഷഭ് പന്ത് (20 പന്തില്‍ 14), മാര്‍ക്കസ് സ്റ്റോയിനിസ് (10 പന്തില്‍ 9) എന്നിവരും പെട്ടെന്ന് മടങ്ങി. ആറ് പന്തില്‍ 10 റണ്‍സെടുത്ത് ഷിമ്രോണ്‍ ഹെറ്റ്മയര്‍ അവസാന പന്തിലാണ് പുറത്തായത്. 180 ല്‍ താഴെ ഡല്‍ഹിയുടെ സ്‌കോര്‍ ഒതുക്കാന്‍ പഞ്ചാബ് ബൗളര്‍മാര്‍ അവസാന ഓവറുകളില്‍ കണിശതയോടെ പന്തെറിഞ്ഞു. 28 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റെടുത്ത ഷമിയുടേതായിരുന്നു മികച്ച പ്രകടനം. മാക്സ്വെല്‍, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ ഐ.പി.എല്‍ സീസണില്‍ രണ്ടാം തവണയാണ് ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവന്‍ പഞ്ചാവും തമ്മില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരെ സൂപ്പര്‍ ഓവറില്‍ നാല് പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി വിജയം നേടിയിരുന്നു. ഇരു ടീമുകളും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 നേടിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category