1 GBP = 98.10INR                       

BREAKING NEWS

സ്തനാര്‍ബുദ സാധ്യത കണ്ടെത്തി നേരത്തെ ചികിത്സിക്കാം; ലണ്ടനിലെ ഹരിപ്പാടുകാരിയ്ക്ക് ജെ സി ഐ അംഗീകാരം; പുരസ്‌കാര സമര്‍പ്പണം നവംബറില്‍ ജപ്പാനിലെ യോകോഹാമയില്‍

Britishmalayali
kz´wteJI³

ലണ്ടന്‍: സ്തനാര്‍ബുദ മേഖലയില്‍ നടത്തിയ പഠനം ലണ്ടനിലെ ഡോ. ജജ്‌നി വര്‍ഗീസ് എന്ന ഹരിപ്പാടുകാരിയെ എത്തിച്ചിരിക്കുന്നത് നേട്ടങ്ങളുടെ ഔന്നത്യത്തിലാണ്. അമേരിക്കയിലെ ജെ സി ഐ ഇന്റര്‍നാഷണലിന്റെ ഔട്ട് സ്റ്റാന്‍ഡിങ് യാങ് പേഴ്സണ്‍ ഓഫ് ദി വേള്‍ഡ് 2020'' എന്ന ടൈറ്റിലാണ് ഡോ. ജജ്‌നിയ്ക്ക് ലഭിച്ചിരിക്കുന്നത്. സ്തനാര്‍ബുദം ജനിതക പാരമ്പര്യമുള്ള രോഗമായതിനാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ ജീന്‍ തെറാപ്പി വഴി സാധ്യത വിലയിരുത്താനും ചികില്‍സ വഴി രോഗമുക്തിക്കു വഴിയൊരുക്കാനും കഴിയും എന്നതായിരുന്നു ജജ്‌നിയുടെ കണ്ടെത്തല്‍. പഠനത്തിന്റെ ഭാഗമായി ZNF365 എന്ന പ്രത്യേക ജീന്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഈ പഠന റിപ്പോര്‍ട്ടുകള്‍ ലോക ക്യാന്‍സര്‍ ചികിത്സ രംഗത്തെ നൂതന കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യുന്ന മെഡിക്കല്‍ ജേണലുകളില്‍ ഹോട്ട് ടോപ്പിക്കായി മാറുകയും ചെയ്തു. നേച്വര്‍ മാസിക അടക്കം ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചതും ഡോ. ജജനിക്കുള്ള ആദരവായി മാറുകയായിരുന്നു. ഇതോടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന ജീനിനെ തിരിച്ചറിയാനും ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗികളില്‍ നേരത്തെ രോഗം തിരിച്ചറിഞ്ഞു ഫലപ്രദ ചികിത്സ സാധ്യമാക്കാനും കഴിയുന്നു എന്നതും ഈ കണ്ടെത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയാണ്. 

ഹരിപ്പാട് മുട്ടത്ത് ചക്കാലയില്‍ മണിമംഗലം വീട്ടില്‍ ജോര്‍ജ്ജ് വര്‍ഗീസിന്റെയും ജോളി വര്‍ഗീസിന്റെയും മൂന്നുമക്കളില്‍ മൂത്തയാളാണു ഡോ.ജജ്‌നി. കോയമ്പത്തൂര്‍ പിഎസ്ജി മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസും കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഫുള്‍ സ്‌കോളര്‍ഷിപ്പും നേടിയാണ് എംഫിലും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയത്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിലും റോയല്‍ ഫ്രീ ഹോസ്പിറ്റലിലും ആണ് ഡോ.ജജ്‌നി ഇപ്പോള്‍ ജോലി ചെയ്യുന്നത്. എഫ് ആര്‍ സി എസ്, എം ആര്‍ സി എസ് എന്നീ പ്രൊഫഷണല്‍ ഗ്രൂപുകളില്‍ അംഗമായ ജജ്‌നി ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ബോര്‍ഡ് ഓഫ് എക്‌സാമിനേഴ്‌സ് അംഗം ആണെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ലോകത്തെ 110 രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും അവസാന റൗണ്ടിലെ പത്തു പേരിലേക്ക് മത്സരം ചുരുങ്ങുകയും അതിലെ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുകയും ആയിരുന്നു. അതും ബിസിനസ്, സംരംഭകത്വം, രാഷ്ട്രീയം, സര്‍ക്കാര്‍ വകുപ്പുകള്‍, കല, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങള്‍, കുട്ടികള്‍ക്കും ലോക സമാധാനത്തിനും സംഭാവന നല്‍കിയവര്‍, ശാസ്ത്ര സാങ്കേതിക നേട്ടം കൈപ്പിടിയില്‍ ഒതുക്കിയവര്‍, വൈദ്യശാസ്ത്ര രംഗത്ത് അഭിമാന നേട്ടം സാധിച്ചെടുത്തവര്‍ തുടങ്ങിയ മേഖലകളില്‍ നിന്നാണ് അവസാന റൗണ്ടില്‍ മത്സരിക്കാന്‍ എത്തിയത്. 
നവംബറില്‍ ജപ്പാനിലെ യോകോഹാമയിലാണു പുരസ്‌കാരസമര്‍പ്പണം നടക്കുക. പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരമായി നല്‍കുക. ആതുരസേവനം ഗ്രാമീണ തലത്തില്‍ എത്തിക്കാന്‍ കഠിന പ്രയത്നം ചെയ്യുന്ന ഡോ. ജജിനി ഇന്ത്യയില്‍ ഇത്തരത്തില്‍ യുവ ഡോക്ടര്‍മാരെ സൃഷ്ടിക്കുന്നതില്‍ ഒട്ടേറെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. അവര്‍ക്കാവശ്യമായ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകുമ്പോള്‍ യുവ ഡോക്ടര്‍മാര്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും ഗ്രാമ തലത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.

ഡോക്ടര്‍ എന്നതിന് പുറമെ നന്നായി ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം ചെയ്യുന്ന ജജിനി ഒഴിവു സമയം കിട്ടിയാല്‍ അല്‍പം പെയിന്റിംഗും ഏറ്റെടുക്കും. ലണ്ടനില്‍ തന്നെ ഡോക്ടറായി സേവനം ചെയ്യുന്ന കോശി ചെറിയാന്‍ ആണ് ഇവരുടെ ഭര്‍ത്താവ്. 11 ഉം ഏഴും വയസുള്ള രണ്ടാണ്‍ കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category