1 GBP = 98.30 INR                       

BREAKING NEWS

രാത്രി വൈകിയും ഫോണില്‍ സംസാരിച്ചതിന് പിതാവ് ശകാരിച്ചു; മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ 28കാരന്‍ തീ കൊളുത്തി മരിച്ചു: ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത് വീട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടയില്‍; പെരുവയെ ഞെട്ടിച്ച് ലിഖില്‍ ജോസഫിന്റെ മരണം

Britishmalayali
kz´wteJI³

പെരുവ: രാത്രി ഏറെ വൈകിയും ഫോണില്‍ സംസാരിച്ചിരുന്നതിന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞതോടെ വീടുവിട്ടിറങ്ങിയ യുവാവ് തീകൊളുത്തി മരിച്ചു. പെരുവ ആറാക്കല്‍ ജോസഫ് ലൈസാ ദമ്പതികളുടെ മകന്‍ ലിഖില്‍ ജോസഫ് (28) ആണ് തീകൊളുത്തി മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ലിഖിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ പുലര്‍ച്ചെ രണ്ടോടെ വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ലിഖില്‍. ശബ്ദം കേട്ട് മുറിയിലെത്തിയ പിതാവ് ജോസഫ് ലിഖിലിന്റെ കൈയില്‍ നിന്നു ഫോണ്‍ പിടിച്ചുവാങ്ങുകയും വഴക്കിട്ട ശേഷം ഉറങ്ങാന്‍ പറയുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരോടു വഴക്കിട്ട് ലിഖില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.

ഏറെ നേരം കഴിഞ്ഞിട്ടും മകന്‍ തിരികെ എത്താതായതോടെ വീട്ടുകാര്‍ വിവരം വെള്ളൂര്‍ പൊലീസില്‍ അറിയിച്ചു. രാവിലെ അഞ്ചോടെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപം ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ലിഖിലിനെ കണ്ടെത്തുകയായിരുന്നു. വീട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടയിലാണ് യുവാവിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്തെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് അഞ്ചിന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. സഹോദരങ്ങള്‍: ജിഞ്ചു ജോസഫ്, ലിനു ജോസഫ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category