1 GBP = 98.30 INR                       

BREAKING NEWS

വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നതിനാല്‍ ഓക്സിജന്‍ ലഭിക്കാതെയാണു ഹാരിസ് മരിച്ചെന്ന ആരോപണത്തിലെ പൊലീസ് അന്വേഷണം പ്രഹസനമാകും; വിശദീകരണം വാങ്ങി കേസ് ഒതുക്കും; സത്യം വാട്സാപ്പിലൂടെ പറഞ്ഞ നേഴ്സിങ് സൂപ്രണ്ടിന്റേത് ഗൂഢാലോചനയാകും; ഡോ. നജ്മാ സലിമിനും പണി പോകും; കോവിഡ് കാലത്തെ ആരോഗ്യ മോഡല്‍ വിവാദമാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ സി.കെ. ഹാരിസിന്റെ മരണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ നടത്തുന്ന പൊലീസ് അന്വേഷണം വെറും നടപടി മാത്രമായി ഒതുങ്ങും. നഴ്സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തില്‍ പറയുന്നതു ശരിവച്ചു ജൂനിയര്‍ ഡോക്ടര്‍ നജ്മ സലിം രംഗത്തെത്തിയതോടെ ആശുപത്രി വെട്ടിലായി. നജ്മ സലിമിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുമെന്നാണ് സൂചന. ആരോപണങ്ങള്‍ പത്രസമ്മേളനം വിളിച്ചു നിഷേധിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഡോക്ടര്‍മാരെ വെട്ടിലാക്കുന്നതൊന്നും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. മന്ത്രി ശൈലജ ടീച്ചറിന്റെ കീര്‍ത്തിയെ കളങ്കപ്പെടുത്താനാണ് ഈ ആരോപണങ്ങള്‍ എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. അതുകൊണ്ട് തന്നെ പരാതി ഉന്നയിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയും എടുക്കും.

വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നതിനാല്‍ ഓക്സിജന്‍ ലഭിക്കാതെയാണു ഹാരിസ് മരിച്ചതെന്ന നഴ്സിങ് ഓഫിസറുടെ വെളിപ്പെടുത്തല്‍ ശരിവച്ചാണ് ഡോ. നജ്മ രംഗത്തെത്തിയത്. ഹാരിസിന്റെ മരണസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെങ്കിലും മറ്റു 2 രോഗികള്‍ സമാന രീതിയില്‍ ഓക്സിജന്‍ ലഭിക്കാതെ പ്രയാസപ്പെട്ടതിനു താന്‍ സാക്ഷിയാണെന്നു നജ്മ പറഞ്ഞു. ഇവരിലൊരാളായ ജമീല ശ്വാസമെടുക്കാന്‍ ആയാസപ്പെടുന്നതു കണ്ടു ചെല്ലുമ്പോള്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യം ഡ്യൂട്ടി നഴ്സുമാരെ അറിയിച്ചെങ്കിലും ഉടന്‍ പരിഹാരം കാണുന്നതില്‍ വീഴ്ചയുണ്ടായി. ഇത്തരം അനാസ്ഥ മുതിര്‍ന്ന ഡോക്ടര്‍മാരെയും ആശുപത്രി അധികൃതരെയും അറിയിച്ചെങ്കിലും 'പ്രശ്നമാക്കേണ്ട' എന്നായിരുന്നു നിര്‍ദ്ദേശം. നഴ്സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തിലുള്ള കാര്യങ്ങള്‍ അസത്യമല്ല. തനിക്കെതിരെ നടപടി പ്രതീക്ഷിച്ചു തന്നെയാണു വെളിപ്പെടുത്തല്‍ നടത്തിയതെന്നും നജ്മ പറഞ്ഞു.

കോവിഡ് ആശുപത്രിയെന്ന നിലയിലുള്ള മെഡിക്കല്‍ കോളജിന്റെ നേട്ടങ്ങളെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെയുള്ള വ്യാജപ്രചാരണമാണു നടക്കുന്നതെന്നതെന്നാണ് അധികൃതരുടെ നിലപാട്. ഹാരിസ് മരിച്ചതു ഹൃദയസ്തംഭനം മൂലമാണെന്ന് നോഡല്‍ ഓഫിസര്‍ ഡോ. ഫത്താഹുദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പീറ്റര്‍ വാഴയില്‍ എന്നിവര്‍ പറഞ്ഞു. അശാസ്ത്രീയവും സത്യവിരുദ്ധവും നിരുത്തരവാദപരവുമായാണു ഡോ.നജ്മയുടെ വെളിപ്പെടുത്തല്‍. അവര്‍ ഐസിയുവില്‍ ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ആരും ഇങ്ങനെ ഉണ്ടായതായി അറിയിച്ചിട്ടില്ലെന്നാണ് വിശദീകരണം. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ക്കെതിരെ നടപടി വരുന്നത്. സിപിഎമ്മും സര്‍ക്കാരും എല്ലാം ഈ വിഷയത്തെ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. നജ്മയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം.

അതിനിടെ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്നു പ്രയാസപ്പെടുന്നതു കണ്ടതായി ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലില്‍ പരാമര്‍ശിച്ച പരേതരായ ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കള്‍ ഇന്നു കളമശേരി പൊലീസില്‍ പരാതി നല്‍കും. ഈ കേസില്‍ നജ്മയെ പ്രതിയാക്കാനും സാധ്യതയുണ്ട്. ആലുവയിലെ ജൂവലറി ഉടമ ബൈഹക്കിയുടെ ബന്ധുക്കളും പരിചരണത്തില്‍ വീഴ്ചയുണ്ടായതായി ആരോപിച്ചു. ഐസിയുവില്‍ വേണ്ട ശ്രദ്ധയോ പരിഗണനയോ കിട്ടുന്നില്ലെന്ന വാട്സാപ് സന്ദേശം ബൈഹക്കി പല തവണ അയച്ചിരുന്നതായും വീട്ടുകാര്‍ വെളിപ്പെടുത്തി. മറ്റെവിടേക്കെങ്കിലും മാറ്റാന്‍ ആലോചിച്ചെങ്കിലും അതിനു കഴിയുന്ന സ്ഥിതിയായിരുന്നില്ല.

ശബ്ദസന്ദേശത്തില്‍ പരാമര്‍ശിക്കുന്ന സൂം മീറ്റിങ്ങില്‍ നഴ്സിങ് ഓഫിസര്‍ ജലജാദേവി പങ്കെടുത്തിരുന്നതായി ആര്‍എംഒ ഡോ. ഗണേശ് മോഹന്‍ പറഞ്ഞു. പൊതുവായ നിര്‍ദ്ദേശങ്ങളാണു നല്‍കിയത്. ഓക്സിജന്‍ വിതരണ സംവിധാനം ശ്രദ്ധിക്കണമെന്നു പറഞ്ഞിരുന്നു. സൂം മീറ്റിങ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ആര്‍എംഒ അറിയിച്ചു. ജലജാദേവി ഭാവനയില്‍ കണ്ട കാര്യങ്ങളാണു പറഞ്ഞതെന്നു വിശദീകരണം നല്‍കിയിട്ടുണ്ട്. ലീവിലായിരിക്കെയാണ് അവര്‍ മീറ്റിങ്ങില്‍ പങ്കെടുത്തത്. സൂം മീറ്റിങ് രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറും. ഐസിയുകള്‍ സിസിടിവി നിരീക്ഷണത്തിലാണെങ്കിലും ഹാരിസ് കിടന്ന ഐസിയുവില്‍ സിസിടിവി ഉണ്ടായിരുന്നില്ല.

തന്റെ നിലപാടുകളില്‍ നജ്മയും ഉറച്ചു നില്‍ക്കുകയാണ്. മുന്‍പ് ഇത്തരം വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നില്ലെന്ന വാദവും തെറ്റാണ്. ഐസിയുവിലെ ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതിനൊപ്പം സിസിടിവി ക്യാമറ ഘടിപ്പിക്കാന്‍ ആവശ്യപ്പെടുകയും ഇതു നടപ്പാക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ആര്‍എംഒയോടു വാട്സാപ്പിലൂടെ അറിയിച്ചതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്ന് നജ്മ പറയുന്നു. നജ്മ ആശുപത്രി അധികൃതരെ ഈ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. പുറത്തു വന്ന ശബ്ദരേഖ നല്‍കിയ നഴ്സ് ഐ.സി.യു വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരല്ല. ഇവര്‍ കോവിഡ് ചികിത്സാ സംഘത്തിന്റെ ഭാഗവുമല്ല. ഇവര്‍ ആശുപത്രിയില്‍ എത്തിയത് ഈ അടുത്ത് മാത്രമാണ്. നജ്മയും നഴ്സിങ്ങ് ഓഫീസറും ഉന്നയിക്കുന്ന കാര്യങ്ങള്‍ ഇവിടെ നടന്നിട്ടില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ഹാരിസിന്റെ മരണ കാരണം. ആരോപണം ഉന്നയിച്ച ഡോക്ടറുടേത് താല്‍ക്കാലിക സേവനം മാത്രമെന്നും കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

അനാവശ്യ പ്രചാരണം സ്ഥാപനത്തെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ്. മനുഷ്യ സാധ്യമായ എല്ലാ ചികിത്സയും മരിച്ച ഹാരിസിന് നല്‍കിയിരുന്നു. ഹാരിസ് ആശുപത്രിയില്‍ എത്തിയത് ഗുരുതരാവസ്ഥയിലാണ്. കോവിഡ് ന്യൂമോണിയ ഉണ്ടായിരുന്നു. വെന്റിലേറ്റര്‍ ട്യൂബ് മാറികിടന്നതല്ല മരണകാരണം. സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category