1 GBP = 98.80INR                       

BREAKING NEWS

2018ല്‍ ഉഭയകക്ഷി നിക്ഷേപ കരാര്‍ ഒപ്പിട്ടപ്പോള്‍ വ്യാപാരം 18 ശതമാനമായി വര്‍ധിച്ച് 7.2 ബില്യന്‍ യുഎസ് ഡോളര്‍ ആയി; ഇനി ലക്ഷ്യം ഔദ്യോഗിക വ്യാപാര ചര്‍ച്ചകള്‍; തായ് നിക്ഷേപം രാജ്യത്ത് എത്തിച്ച് ചൈനയ്ക്ക് മറുപടി നല്‍കാന്‍ മോദിയുടെ പുതു തന്ത്രം; തായ് വാനെ ഇന്ത്യ അംഗീകരിച്ചേക്കും; അതിര്‍ത്തിയിലെ പ്രശ്നക്കാരന് പണികൊടുക്കാന്‍ തായ് വാനെ അടുപ്പിക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചൈനയെ പ്രകോപിപ്പിക്കാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ പിടിമുറുക്കിയതിന് പിന്നാലെ തായ് വാനെ കൂട്ടു പിടിച്ചുള്ള വാണിജ്യ യുദ്ധത്തിനാണ് പദ്ധതി. ചൈനയുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ തയ്വാനുമായി വ്യാപാര ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഇത് ചൈനയ്ക്ക് വലിയ വെല്ലുവിളിയായി മാറും.

ചൈനയില്‍നിന്നുള്ള സമ്മര്‍ദത്തില്‍ വന്‍ സാമ്പത്തിക ശക്തികളുമായി വ്യാപാര ഇടപാടുകള്‍ ആരംഭിക്കാന്‍ പ്രയാസപ്പെടുന്ന തയ്വാന്‍, ഇന്ത്യയുമായി ഔദ്യോഗിക തലത്തില്‍ എന്തു ചര്‍ച്ച നടന്നാലും അതിനെ വലിയ അംഗീകരാമായി കാണും. മറ്റു പല രാജ്യങ്ങളെയും പോലെ തയ്വാനെ 'സ്വതന്ത്രരാജ്യമായി' ഇന്ത്യയും അംഗീകരിച്ചിട്ടില്ല. ഈ സ്ഥിതിക്കും മാറ്റം വരുത്തും. തായ് വാനെ അംഗീകരിക്കാനും സാധ്യതയുണ്ട്. ഇന്ത്യയും തായ് വാനും അനൗദ്യോഗിക നയതന്ത്ര ഓഫിസുകളെ 'പ്രതിനിധി' ഓഫിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. തായ് വാനെ നയതന്ത്ര പങ്കാളിയായി ഇന്ത്യ കാണുമെന്നും സൂചനയുണ്ട്.

വര്‍ഷങ്ങളായി സ്വതന്ത്ര വ്യാപാരത്തിനായി തയ്വാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ക്കു താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ ചൈനയെ ചൊടിപ്പിക്കാതിരിക്കാന്‍ തായ് വാനെ ഇന്ത്യ അകറ്റി നിര്‍ത്തി. എന്നാല്‍ അതിര്‍ത്തിയില്‍ ചൈന കാട്ടുന്ന സമര്‍ദ്ദത്തില്‍ ഈ ചരിത്രം വഴി മാറുകയാണ്. തായ് വാനുമായി ഇന്ത്യ ചര്‍ച്ച ഉടന്‍ തുടങ്ങും. തയ്വാനുമായി ചര്‍ച്ച ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. 2018ല്‍ ഇന്ത്യയും തയ്വാനും ഉഭയകക്ഷി നിക്ഷേപ കരാര്‍ ഒപ്പിട്ടിരുന്നു. 2019ല്‍ വ്യാപാരം 18 ശതമാനമായി വര്‍ധിച്ച് 7.2 ബില്യന്‍ യുഎസ് ഡോളര്‍ ആയെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വതന്ത്ര കരാറിലേക്ക് കാര്യങ്ങളെത്തിയാല്‍ എല്ലാം മാറി മറിയും. കോടിക്കണക്കിന് ഡോളര്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തും.

ടെക്നോളജി, ഇലക്ട്രോണിക്സ് മേഖലകളില്‍ വലിയതോതിലുള്ള തയ്വാന്‍ നിക്ഷേപം കൊണ്ടുവരാനാള്ള സാധ്യതയാണ് തേടുന്നത്. തായ് വാനുമായി കരാറുണ്ടാക്കിയാല്‍ അത് ചൈനയ്ക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യയിലേക്ക് വന്‍ നിക്ഷേപം എത്തിക്കാന്‍ ഈ വ്യാപാര കരാറുകള്‍ക്കു സാധിക്കും. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് അന്തിമ തീരുമാനം സര്‍ക്കാര്‍ ഉടന്‍ എടുക്കും. തയ്വാന്റെ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ്, വിസ്ട്രോണ്‍ കോര്‍പ്പറേഷന്‍, പെഗാട്രോണ്‍ കോര്‍പറേഷന്‍ തുടങ്ങിയവയുടെ നിക്ഷേപങ്ങള്‍ക്ക് ഈ മാസം ആദ്യം കേന്ദ്രം അനുമതി നല്‍കിയിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് സ്മാര്‍ട്ഫോണ്‍ ഉല്‍പ്പാദനമേഖലയില്‍ 10.5 ട്രില്യന്‍ യുഎസ് ഡോളര്‍ നിക്ഷേപം കൊണ്ടുവരിക എന്നതാണ് കേന്ദ്ര പദ്ധതി. ഇതിനാണ് തായ് വാന്‍ സഹകരണം.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ ഇരുരാജ്യങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും തയാറായിട്ടില്ല. വാണിജ്യ മന്ത്രാലയ വക്താവ് യോഗേഷ് ബജേവ, തയ്വാന്റെ മുതിര്‍ന്ന വ്യാപാര ഇടനിലക്കാരന്‍ ജോണ്‍ ഡെങ് എന്നിവരോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1949ല്‍ രക്തരൂഷിത ആഭ്യന്തരയുദ്ധം അവസാനിച്ച് തയ്വാന്‍ ചൈനയില്‍നിന്ന് പിരിഞ്ഞശേഷം അവരുമായി അടുത്ത ബന്ധമാണു യുഎസ് പുലര്‍ത്തുന്നത്. എന്നാല്‍ ബെയ്ജിങ്ങിനെ പിണക്കാതിരിക്കുന്നതിന്റെ ഭാഗമായി വലിയ സൗഹൃദ പ്രകടനങ്ങള്‍ ഒഴിവാക്കിയിരുന്നു. കുറച്ചുനാളുകളായി സാമ്പത്തിക മേഖലകളിലുള്‍പ്പെടെ ചൈനയുമായി ഇടഞ്ഞുനില്‍പ്പാണു യുഎസ്. തയ്വാനിലൂടെയും ചൈനയ്ക്കെതിരായ നീക്കമാണു യുഎസ് ഉന്നമിടുന്നത്. ഇത് തന്നെയാണ് ഇന്ത്യയും ലക്ഷ്യമിടുന്നത്.

തയ്വാനെ മെയിന്‍ലാന്‍ഡിന്റെ ഭാഗമായാണു ചൈന കാണുന്നത്. ഈ ഭാഗത്തെ കൂട്ടിച്ചേര്‍ക്കുന്നതു ബഹുമതിയായും ഭരണകൂടം വിലയിരുത്തുന്നു. തന്റെ ഭരണത്തിന്റെ തുടക്കത്തില്‍, ചൈനയുടെ പരമോന്നത നേതാവായിരുന്ന ഡെങ് സിയാവോപിങ് ഈ പുനഃസംഘടനാ വിഷയം രാഷ്ട്രീയ പ്രസംഗങ്ങളില്‍ പതിവാക്കിയിരുന്നു. ഇപ്പോള്‍, ചൈനയിലെ രാഷ്ട്രീയ ബലഹീനതയും താന്‍ അംഗമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദവും തിരിച്ചറിഞ്ഞു ഇതിനോടു പ്രതികരിക്കാന്‍ ഉറച്ചിരിക്കുകയാണ് റിപ്പബ്ലിക് ഓഫ് ചൈന എന്ന തയ്വാന്റെ പ്രസിഡന്റ് സായ് ഇങ് വെന്‍.

പൂര്‍ണ സ്വാതന്ത്ര്യത്തിനായി ആഹ്വാനം ചെയ്തില്ലെങ്കിലും 'ഹോങ്കോങ് മോഡല്‍' ദുര്‍ബലമായ പശ്ചാത്തലത്തില്‍, ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ഒരുമിക്കുകയെന്ന സാധ്യത ഇല്ലാതായെന്നു സായ് സൂചന നല്‍കി. കഴിഞ്ഞ മാസങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍, ചൈനയോട് ആര്‍ക്കാണു കാര്‍ക്കശ്യം കൂടുതലെന്ന ചോദ്യത്തിലാണു പ്രമുഖ നേതാക്കള്‍ തയ്വാനില്‍ ഏറ്റുമുട്ടിയത്. ഈ വാഗ്വാദങ്ങളും ചൈനയുമാള്ള ബന്ധം വീണ്ടും വഷളാക്കി. ഇത്തരത്തിലൊരു രാജ്യവുമായാണ് ഇന്ത്യ ഇടപെടെലുകള്‍ക്ക് തയ്യാറെടുക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category