1 GBP = 98.80INR                       

BREAKING NEWS

ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തല്‍; ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതി നല്‍കിയത് മൂന്ന് മാസം മുമ്പ്; ഒളിച്ചു കളിച്ച പാര്‍ട്ടിയെ വെട്ടിലാക്കി പൊലീസില്‍ പരാതി കൊടുക്കാനുള്ള വനിതാ നേതാവിന്റെ നീക്കം; ഒടുവില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സഖാവിന് എതിര്; സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടി കുടുങ്ങും

Britishmalayali
kz´wteJI³

ഇടുക്കിയില്‍ സിപിഐ സംസ്ഥാന കമ്മറ്റി അംഗത്തിനെതിരേ പ്രാദേശിക വനിതാ നേതാവ് ഉന്നയിച്ച ലൈംഗികാരോപണത്തില്‍ പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മറ്റിക്ക് ഉടന്‍ സമര്‍പ്പിക്കും. സംസ്ഥാന കമ്മറ്റി അംഗത്തിനെതിരേ നടപടിക്കും സാധ്യത. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടിക്കെതിരെയാണ് നടപടി വരിക.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകായ വീട്ടമ്മ സിപിഐ സംസ്ഥാന നേതാവിനെതിരേ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും. ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സിപിഐ അന്വേഷണ കമ്മീഷനെ നിയമിക്കുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ആരോപണ വിധേയനായ സംസ്ഥാന കമ്മറ്റി അംഗത്തേയും നേരിട്ട് കണ്ട് മൊഴിയെടുത്തു. ഇതോടൊപ്പം അമ്പതിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടേയും മൊഴിയെടുത്തു. അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് പാര്‍ട്ടി ആവശ്യപ്പെടുന്ന സമയത്ത് ജില്ലാ കമ്മറ്റിക്ക് സമര്‍പ്പിക്കുമെന്നും അന്വേഷണ കമ്മീഷന്‍ അറിയിച്ചു.

പാര്‍ട്ടിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരി പ്രതികരിച്ചു. സംസ്ഥാന കമ്മറ്റി അംഗത്തിനെതിരേ പാര്‍ട്ടി നടപടിയെടുക്കുമെന്നാണ് സൂചന. എന്നാല്‍ ആരോപണ വിധേയനായ സംസ്ഥാന കമ്മറ്റി അംഗം ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയോ ആരോപണം നിഷേധിക്കുകയോ ചെയ്തിട്ടില്ല.

അതിനിടെ പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ സിപിഐ. ജില്ലാ കൗണ്‍സില്‍ നിയോഗിച്ച അന്വേഷണക്കമ്മീഷനിലെ അംഗം മൊഴികള്‍ ചോര്‍ത്തിനല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ശനിയാഴ്ച നെടുങ്കണ്ടത്തെ പാര്‍ട്ടി ഓഫീസിലെത്തിയ അന്വേഷണക്കമ്മീഷനംഗം ആരോപണ വിധേയനെ വിളിച്ചുവരുത്തിയിരുന്നതായാണ് വിവരം. തുടര്‍ന്ന് പാര്‍ട്ടി ഓഫീസിലുണ്ടായിരുന്ന മൂന്ന് വനിതാ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്തിറക്കിവിട്ട് കതകടച്ചശേഷം സംസ്ഥാന കൗണ്‍സില്‍ അംഗത്തിന് മൊഴികള്‍ ചോര്‍ത്തിനല്‍കിയെന്നാണ് ആരോപണം. ഞായറാഴ്ച നടക്കുന്ന മൊഴിയെടുപ്പില്‍ പരാതിക്കാരിക്കെതിരേയുള്ള വാദങ്ങള്‍ നിരത്തുന്നതിനാണ് മൊഴി ചോര്‍ത്തിനല്‍കിയെന്നായിരുന്നു ആരോപണം. എന്നിട്ടും ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തില്‍ പാര്‍ട്ടി ഓഫീസിലുണ്ടായിരുന്ന വനിതാ പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടറിയെയും ഇ.എസ്.ബിജിമോള്‍ എംഎല്‍എ.യും വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ജില്ലാ എക്‌സിക്യൂട്ട് അംഗങ്ങളായ പ്രിന്‍സ് മാത്യു, എന്‍.ഗുരുനാഥന്‍, മഹിളാ സംഘം ജില്ലാ സെക്രട്ടറി ജയാ മധു എന്നിവരെയാണ് അന്വേഷണക്കമ്മീഷനായി നിയമിച്ചത്. സി കെ കൃഷ്ണന്‍കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ച മുന്‍ സിപിഐ നേതാവിനെതിരെ വധഭീഷണി വന്നതും ചര്‍ച്ചയായിരുന്നു.

മൂന്ന് മാസം മുന്‍പാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടിക്കെതിരെ പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തക സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കിയത്. പരാതിയില്‍ നടപടിയോ അന്വേഷണമോ ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ പൊലീസില്‍ പരാതിപ്പെടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി വീണ്ടും പാര്‍ട്ടിയെ സമീപിച്ചു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയും നെടുങ്കണ്ടത്ത് വെച്ച് പരാതിക്കാരിയുടേയും കുറ്റാരോപിതന്റെയും ഒഴികെയുള്ളവരുടെ തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് മുന്‍ സിപിഐ നേതാവ് എം എസ് ഷാജി സി കെ കൃഷ്ണന്‍കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടത്.

സി കെ കൃഷ്ണന്‍കുട്ടി സമാനമായ പരാതിയില്‍ നേരത്തെയും പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തപ്പെട്ട ആളാണന്നും അന്നത്തെ പരാതിക്കാരിയുടെ ഭര്‍ത്താവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തെ തുടര്‍ന്ന് തനിക്കെതിരെ ഫോണിലൂടെ നിരവധി വധഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ഷാജി പറഞ്ഞിരുന്നു. അതേസമയം സിപിഐ പ്രതിയെ സംരക്ഷിക്കുകയാണന്നും പൊലീസില്‍ പരാതി നല്‍കുവാന്‍ പരാതിക്കാരിയെ അനുവദിക്കണമെന്നും ഇടുക്കി ഡിസിസിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category