1 GBP = 98.80INR                       

BREAKING NEWS

എസ് എഫ് ഐ പ്രവര്‍ത്തകനെ പിടികൂടിയ കലിയില്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ക്കുന്നത് കുറ്റമല്ല! പി എസ് സി പരീക്ഷയില്‍ 28-ാം റാങ്ക് കിട്ടിയ പൊലീസ് കോണ്‍സ്റ്റബിളാകാന്‍ കൊതിച്ച പാവത്തിനെ ജീപ്പു കേസില്‍ വെറുതെ വിടാന്‍ പിണറായി; പൊതുമുതല്‍ നശീകരണത്തിലെ മുന്‍ വിധികള്‍ കാറ്റില്‍ പറത്തി അട്ടിമറി നീക്കം; ഉദ്യോഗ തട്ടിപ്പ് പ്രതി നസീമിനോടുള്ള സര്‍ക്കാര്‍ സ്നേഹം തുടരുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: എസ്.എഫ്.ഐ. പ്രവര്‍ത്തകനെ പിടികൂടിയതിന്റെ പേരില്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്ത എസ്.എഫ്.ഐ. പ്രവര്‍ത്തകനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി വിവാദത്തിലേക്ക്. നസീമിനെതിരായ പൊതുമുതല്‍ നശീകരണ കേസ് പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. കേസില്‍ പരാതിക്കാര്‍ ആരും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കിയാണ് ഈ നീക്കം.

യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പി.എസ്.സി. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം. നസീമിന് ഇപ്പോഴും സര്‍ക്കാരിലും പൊലീസിലും സിപിഎമ്മിലും ഉള്ള സ്വാധീനത്തിന് തെളിവാണ് ഈ ഇടപെടല്‍. രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് ട്രാഫിക് നിയമം ലംഘിച്ചതിനാണ് ആദ്യം എസ്.എഫ്.ഐ. പ്രവര്‍ത്തകനെ പിടികൂടിയത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ അഭിഭാഷകയെ പാര്‍ട്ടി ഇടപെട്ട് മാറ്റിയിരുന്നു. അതിന് ശേഷമാണ് നിസാമിനെ രക്ഷിക്കാനുള്ള നീക്കം. നേരത്തെ യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപികയെ അപാനിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് എഎ റഹിമിനെതിരായ കേസും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അതിന് അദ്ധ്യാപികയുടെ എതിര്‍പ്പ് തടസ്സമായി.

ഇതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റി കോളേജിലെ പഴയ എസ് എഫ് ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമം. നിയമസഭയിലെ അതിക്രമത്തിന്റെ പേരില്‍ എംഎല്‍എ.മാര്‍ക്കെതിരേയെടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച കോടതി കേസ് പിന്‍വലിക്കാന്‍ അനുവദിക്കാതെ പ്രതികളോട് 35000 രൂപ വീതം കെട്ടിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. പൊതുമുതല്‍ നശീകരണ കേസുകള്‍ സര്‍ക്കാരിനുതന്നെ എതിരായതിനാല്‍ അവ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് നിരവധി കോടതി ഉത്തരവുകളുണ്ട്.

കേസ് നടത്തിയ സര്‍ക്കാര്‍ അഭിഭാഷകയുടെ വീഴ്ചയാണ് കേസ് പിന്‍വലിക്കാന്‍ കോടതി അനുവദിക്കാത്തതെന്ന പ്രതികളില്‍ ഒരാളുടെ പരാതിയില്‍ സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി. പകരം പാര്‍ട്ടി ഉന്നത നേതാവിന്റെ മകനെ സര്‍ക്കാര്‍ കേസ് നടത്താന്‍ ചുമതലപ്പെടുത്തി. തുടര്‍ന്ന് ഒരു വര്‍ഷം മാത്രം വിരമിക്കാന്‍ ബാക്കിയുള്ള സര്‍ക്കാര്‍ അഭിഭാഷകയെ ആലപ്പുഴയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. എന്നാല്‍, തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതുവരെ പുതിയ നിയമനം നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മുന്‍ എസ്.എഫ്.ഐ.ക്കാരനായ നസീം പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസ് കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഈ കേസില്‍ കോടതി നിലപാട് നിര്‍ണ്ണായകമാകും.

പിഎസ്സിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുമ്പോഴും തട്ടിപ്പ് കയ്യോടെ പിടികൂടിയ കേസില്‍ പൊലീസ് ഒളിച്ചുകളി തുടരുകയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ തട്ടിപ്പിലാണ് അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരിക്കുന്നത്. ഇതോടെ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി നടക്കുകയാണ്. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് ആര്‍. ശിവരഞ്ജിത്തിന് പൊലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ ഒന്നാം റാങ്കായിരുന്നു. കേസിലെ രണ്ടാം പ്രതി എ.എന്‍. നസീമിനു 28ാം റാങ്കും, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പ്രണവിനു രണ്ടാം റാങ്കുമായിരുന്നു. കോപ്പിയടിയെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ആദ്യം നിഷേധിച്ചിരുന്നു. എന്നാല്‍ പിഎസ്സി വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കോപ്പിയടിയാണെന്ന് തെളിഞ്ഞു.

മൂന്നു പേരും ഉന്നത റാങ്ക് നേടിയത് കോപ്പിയടിച്ചാണെന്ന് തെളിവ് സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. സഹായിച്ചവരടക്കം ആറ് പേര്‍ അറസ്റ്റിലായി. ശാസ്ത്രീയ തെളിവുകളടക്കം വീണ്ടെടുത്ത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഡിസംബറില്‍ പൂര്‍ത്തിയായി. പക്ഷേ 9 മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാനുള്ള അന്തിമ അനുമതി ഉന്നതങ്ങളില്‍ നിന്നെത്തിയിട്ടില്ല. ചില സൈബര്‍ വിവരങ്ങള്‍ കൂടി കിട്ടാനുണ്ടെന്നാണു കുറ്റപത്രം വൈകുന്നതിന് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. കുറ്റപത്രം നല്‍കാത്തതിന്റെ ഏക ഗുണം പ്രതികള്‍ക്ക് മാത്രമാണ്. ഇതിനിടെയാണ് മറ്റൊരു കേസില്‍ നസീമിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category