1 GBP = 98.30 INR                       

BREAKING NEWS

വാദപ്രതിവാദങ്ങള്‍ അക്രമത്തില്‍ കലാശിച്ചതല്ല; കരി ഓയില്‍ കരുതിയത് അക്രമത്തിന്; വീഡിയോ പ്രചരിപ്പിക്കണമെന്ന ഉദ്ദേശം ഗൂഢാലോചനയുടെ ഭാഗം; യൂട്യൂബറുടെ വീട് കാണിച്ചു കൊടുത്ത രണ്ടു പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും പെട്ടു; അറസ്റ്റ് അനിവാര്യതയെന്ന് പൊലീസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി നിര്‍ണ്ണായകം

Britishmalayali
kz´wteJI³

കൊച്ചി: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്ഊബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് കരുക്ക് മുറുകുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ നിലയുറപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് എടുത്തു. ജാമ്യം നല്‍കുന്നതില്‍ വിയോജിപ്പ് അറിയിച്ച് തമ്പാനൂര്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജാമ്യം നല്‍കുന്നതിനെ അനുകൂലിച്ചാല്‍ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് ജാമ്യ ഹര്‍ജിയെ എതിര്‍ക്കുന്നത്.

അക്രമത്തിന് തലേദിവസം കൈരളി ടിവിയുടെ ഫെയ്സ് ബുക്ക് പേജില്‍ ഭാഗ്യ ലക്ഷ്മിയുടേതായി വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയിയിലെ രണ്ട് വൈറസുകളെ കുറിച്ചായിരുന്നു ഈ വീഡിയോ. താന്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമല്ലെന്നും അതുകൊണ്ടാണ് കൈരളി ടിവിയുടെ പേജില്‍ വീഡിയോ ഇടുന്നതെന്നും പറഞ്ഞായിരുന്നു വീഡിയോ ഇട്ടത്. ഇത് ഗൂഢാലോചനയുടെ തെളിവായി പൊലീസ് കാണുന്നു. ഈ വീഡിയോ പിന്നീട് കൈരളി ടിവിയുടെ പേജില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. അക്രമം വിവാദമായതോടെയാണ് വീഡിയോ അപ്രത്യക്ഷമായത്. ഇതെല്ലാം കോടതിയില്‍ എത്തിയാല്‍ പൊലീസ് പ്രതിക്കൂട്ടിലാകും. അതുകൊണ്ട് തന്നെ ജാമ്യ ഹര്‍ജിയെ അതിശക്തമായി എതിര്‍ക്കാനാണ് തീരുമാനം.

ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായരെ ആക്രമിച്ചത് കരുതിക്കൂട്ടിയാണ്. ആക്രമിക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് പ്രതികള്‍ ലോഡ്ജിലേക്ക് പോയത്. വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും തീരുമാനിച്ചുറപ്പിച്ചിരുന്നു. കേസില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. സന്ധി സംഭാഷണത്തിനായിട്ട് പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ എത്താന്‍ വിജയ് നിര്‍ദ്ദേശിച്ചതിനാലാണ് അവിടെ പോയതെന്നായിരുന്നു മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ഭാഗ്യലക്ഷ്മിയുടെ വാദം. ഇത് ശരിയല്ലെന്നാണ് പൊലീസ് പറയുന്നത്. വ്യക്തമായ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസിന്റെ ആരോപണം.

വാദപ്രതിവാദങ്ങള്‍ അക്രമത്തില്‍ കലാശിച്ചതല്ല. കരി ഓയിലടക്കമുള്ള വസ്തുക്കള്‍ കൈയില്‍ കരുതിയത് അക്രമം ലക്ഷ്യമിട്ടാണ്. അതുകൊണ്ട് തന്നെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യങ്ങളൊക്കെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കണമെന്ന ഉദ്ദേശവും പ്രതികള്‍ക്ക് ഉണ്ടായിരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി. വിജയ് പി. നായരുടെ വീട് കാണിച്ചുകൊടുത്ത രണ്ടു പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ അവരെ കൂടി പിടികൂടേണ്ടതുണ്ട്. വിജയ് പി നായരെ കൈയേറ്റം ചെയ്ത ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ വാദം. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 23ന് പരിഗണിക്കുമെന്നാണ് സൂചന.

താനും വെമ്പായം സ്വദേശിനി ദിയ സനയും, കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് പി നായര്‍ അശ്ളീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച് സ്ത്രീത്വത്തെ അപമാനിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം.' എന്നാണ് ഭാഗ്യലക്ഷ്മി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതോടെയാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതില്‍ അപേക്ഷ നല്‍കിയത്. കോടതി നേരത്തെ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.കേസ് വെള്ളിയാഴ്ച പരിഗണിക്കും.

സംഭവം ചര്‍ച്ചയായപ്പോള്‍ സ്ത്രീകളുടെ മാനം കാക്കാനായിരുന്നു അക്രമണമെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ നിലപാട്. എന്നാല്‍ പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്നതിന്റെ പേരില്‍ നിയമം കൈയിലെടുത്ത നടപടിക്കെതിരെ പ്രതിഷേധവും എത്തി. പിന്നീട് അഡീഷനല്‍ സെഷന്‍സ് കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന നിര്‍ദേശമാണ് പൊലീസിനു ലഭിച്ചത്. അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണെന്നും അതിനു ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂവെന്നും തമ്പാനൂര്‍ പൊലീസ് അറിയിച്ചു.

ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ ഇവര്‍ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ഉടന്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നു മറ്റ് നടപടികള്‍ ഒഴിവാക്കുകയായിരുന്നു. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയിലും നിലപാട് കടുപ്പിച്ച് തമ്പാനൂര്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് ഭാഗ്യലക്ഷമിക്ക് തിരിച്ചടിയാണ്. ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയ് പി. നായര്‍ക്ക് നേരെ നടത്തിയത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പ്രധാനമായും ഉന്നയിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category