1 GBP = 98.30 INR                       

BREAKING NEWS

ഐ സി യുവിലെ പിഴവുകളെക്കുറിച്ച് ഉമ്മ പറഞ്ഞിരുന്നു, മരണകാരണം ഇപ്പോഴാണ് മനസിലായത്'; കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍; വെന്റിലേറ്ററിലേക്ക് ഉടന്‍ മാറ്റുമെന്ന് പറഞ്ഞിട്ടും കാത്തു കിടക്കേണ്ടി വന്ന് മൂന്ന് മണിക്കൂറെന്ന് മറ്റൊരു രോഗിയുടെ ബന്ധുക്കള്‍; അനാസ്ഥക്ക് തെളിവായി ശബ്ദരേഖയും പുറത്തുവരുമ്പോഴും എല്ലാം ഇരുമ്പുമറ കെട്ടി മൂടാന്‍ സര്‍ക്കാറിന് തിടുക്കം

Britishmalayali
kz´wteJI³

കൊച്ചി: ഓക്സിജന്‍ കിട്ടാതെ ഉത്തരേന്ത്യയില്‍ ഒരു രോഗി മരിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്നത് കേരളത്തിലാണ്. അവിടുത്തെ സര്‍ക്കാറിന് കുറ്റം പറയാന്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് എന്നാല്‍ സ്വന്തം കാര്യത്തില്‍ മൗനമാണ്. കേരളത്തിലാണ് ഒരു രോഗി വെന്റിലേറ്റര്‍ ഘടിപ്പിക്കപ്പെടാതെ ഓക്സിജന്‍ ലഭിക്കാതെയും ശ്വാസം മുട്ടി മരിക്കേണ്ട് അവസ്ഥ വന്നത്. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

കളമശേരി മെഡിക്കല്‍ കോളേജിലെ അനാസ്ഥക്കെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത് വന്നു. കോവിഡ് ചികിത്സയില്‍ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കള്‍ ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. കോവിഡിനെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാന്‍ സാധിക്കുന്നില്ലെന്നത് വലിയ വീഴ്ച്ചയാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തുവരികയും ചെയ്തു.

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ബൈഹക്കിയുടെയും ജമീലയുടെയും ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കും. വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് രണ്ട് രോഗികള്‍ പ്രയാസപ്പെടുന്നതു കണ്ടെന്ന ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കള്‍ പരാതി നല്‍കുന്നത്. ഐ സി യുവിലെ പിഴവുകളെക്കുറിച്ച് ഉമ്മ പറഞ്ഞിരുന്നുവെന്നും, മരണകാരണം ഇപ്പോഴാണ് മനസിലായതെന്നും ജമീലയുടെ മകള്‍ ഹയറുന്നീസ ഷമീര്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.

ഫോണ്‍ ചെയ്തപ്പോള്‍ ഉമ്മ വലിയ ശബ്ദത്തില്‍, പ്രയാസപ്പെട്ടു ശ്വാസമെടുക്കുന്നതു കേട്ടെന്നും, സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാന്‍ അധികൃതരോട് അനുവാദം ചോദിച്ചിരുന്നുവെന്നും ഹയറുന്നീസ പറയുന്നു. എന്നാല്‍ എവിടെയാണെങ്കിലും ഈ ചികിത്സയേ കിട്ടുവെന്നും, സാമ്പത്തികമായി തകര്‍ന്നു പോകുമെന്നുമായിരുന്നു അധികൃതര്‍ പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി.ആലുവയിലെ ജുവലറി ഉടമ ബൈഹക്കിയുടെ ബന്ധുക്കളും ആശുപത്രിയിലെ പരിചരണത്തില്‍ വീഴ്ച പറ്റിയതായി ആരോപിച്ചു.

വെന്റിലേറ്ററിലേക്ക് മാറ്റാന്‍ വൈകിയെന്ന് നേരത്തെ മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വെന്റിലേറ്ററിലേക്ക് ഉടന്‍ മാറ്റുമെന്ന് പറഞ്ഞെങ്കിലും മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും മാറ്റിയില്ലെന്നും ഇതിനിടെയാണ് രോഗി മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രിയില്‍ മികച്ച പരിചരണം ലഭിച്ചില്ലെന്ന് രോഗി തന്നെ പറഞ്ഞെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

അതിനിടെ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി ഹാരിസ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. മരണസമയത്ത് ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും വിവരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാരിസിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളാണ് പൊലീസിനെ സമീപിച്ചത്.

അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത് വന്നു. മരണം ജീവനക്കാരുടെ അനാസ്ഥ കാരണമല്ലെന്ന കളമശേരി മെഡിക്കല്‍ കോളേജിന്റെ വാദമാണ് തള്ളിയത്. ഹൃദയാഘാതം കാരണമാണ് മരിച്ചതെന്ന് ഇതുവരെയും മെഡിക്കല്‍ കോളേജ് അധികൃതര്‍ തങ്ങളോട് പറഞ്ഞിരുന്നില്ല. ശ്വാസകോശത്തില്‍ അണുബാധയെന്നാണ് അറിയിച്ചത്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി ഹാരിസോ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരോ പറഞ്ഞിരുന്നില്ല. ഉടനെ ഐസിയുവില്‍ നിന്നും മാറ്റാനാകുമെന്നാണ് അറിയിച്ചത്. ഇതിനിടെയാണ് മരണം സംഭവിച്ചത്. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ നീക്കമെന്നും കുടുംബം കുറ്റപ്പെടുത്തി.

അതിനിടെ എല്ലാ മൂടിവെക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നഴ്‌സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തില്‍ പറയുന്നതു ശരിവച്ചു ജൂനിയര്‍ ഡോക്ടര്‍ നജ്മ സലിം രംഗത്തെത്തിയതോടെ ആശുപത്രി വെട്ടിലായി. നജ്മ സലിമിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുമെന്നാണ് സൂചന. ആരോപണങ്ങള്‍ പത്രസമ്മേളനം വിളിച്ചു നിഷേധിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഡോക്ടര്‍മാരെ വെട്ടിലാക്കുന്നതൊന്നും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. മന്ത്രി ശൈലജ ടീച്ചറിന്റെ കീര്‍ത്തിയെ കളങ്കപ്പെടുത്താനാണ് ഈ ആരോപണങ്ങള്‍ എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. അതുകൊണ്ട് തന്നെ പരാതി ഉന്നയിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയും എടുക്കും.

വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നതിനാല്‍ ഓക്‌സിജന്‍ ലഭിക്കാതെയാണു ഹാരിസ് മരിച്ചതെന്ന നഴ്‌സിങ് ഓഫിസറുടെ വെളിപ്പെടുത്തല്‍ ശരിവച്ചാണ് ഡോ. നജ്മ രംഗത്തെത്തിയത്. ഹാരിസിന്റെ മരണസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെങ്കിലും മറ്റു 2 രോഗികള്‍ സമാന രീതിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ പ്രയാസപ്പെട്ടതിനു താന്‍ സാക്ഷിയാണെന്നു നജ്മ പറഞ്ഞു. ഇവരിലൊരാളായ ജമീല ശ്വാസമെടുക്കാന്‍ ആയാസപ്പെടുന്നതു കണ്ടു ചെല്ലുമ്പോള്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യം ഡ്യൂട്ടി നഴ്‌സുമാരെ അറിയിച്ചെങ്കിലും ഉടന്‍ പരിഹാരം കാണുന്നതില്‍ വീഴ്ചയുണ്ടായി. ഇത്തരം അനാസ്ഥ മുതിര്‍ന്ന ഡോക്ടര്‍മാരെയും ആശുപത്രി അധികൃതരെയും അറിയിച്ചെങ്കിലും 'പ്രശ്‌നമാക്കേണ്ട' എന്നായിരുന്നു നിര്‍ദ്ദേശം. നഴ്‌സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തിലുള്ള കാര്യങ്ങള്‍ അസത്യമല്ല. തനിക്കെതിരെ നടപടി പ്രതീക്ഷിച്ചു തന്നെയാണു വെളിപ്പെടുത്തല്‍ നടത്തിയതെന്നും നജ്മ പറഞ്ഞു.

കോവിഡ് ആശുപത്രിയെന്ന നിലയിലുള്ള മെഡിക്കല്‍ കോളജിന്റെ നേട്ടങ്ങളെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെയുള്ള വ്യാജപ്രചാരണമാണു നടക്കുന്നതെന്നതെന്നാണ് അധികൃതരുടെ നിലപാട്. ഹാരിസ് മരിച്ചതു ഹൃദയസ്തംഭനം മൂലമാണെന്ന് നോഡല്‍ ഓഫിസര്‍ ഡോ. ഫത്താഹുദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പീറ്റര്‍ വാഴയില്‍ എന്നിവര്‍ പറഞ്ഞു. അശാസ്ത്രീയവും സത്യവിരുദ്ധവും നിരുത്തരവാദപരവുമായാണു ഡോ.നജ്മയുടെ വെളിപ്പെടുത്തല്‍. അവര്‍ ഐസിയുവില്‍ ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ആരും ഇങ്ങനെ ഉണ്ടായതായി അറിയിച്ചിട്ടില്ലെന്നാണ് വിശദീകരണം. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ക്കെതിരെ നടപടി വരുന്നത്. സിപിഎമ്മും സര്‍ക്കാരും എല്ലാം ഈ വിഷയത്തെ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. നജ്മയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category