1 GBP = 98.50 INR                       

BREAKING NEWS

കിഴക്കന്‍ ലഡാക്കില്‍ നിന്നും പിടിയിലായ ചൈനീസ് സൈനികനെ ഉടന്‍ മോചിപ്പിക്കില്ല; കോര്‍പറല്‍ വാങ് യാ ലോങിന്റെ കൈമാറ്റം ചൈനീസ് കാര്യങ്ങളിലെ വിദഗ്ധര്‍ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രം: വാങിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ചൈന

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ പിടിയിലായ ചൈനീസ് സൈനികനെ ഉടന്‍ മോചിപ്പിക്കില്ല. ഡെംചോക് മേഖലയില്‍നിന്നു പിടിയിലായ കോര്‍പറല്‍ വാങ് യാ ലോങ്ങിനെ അടുത്ത ദിവസങ്ങളില്‍ മോചിപ്പിക്കേണ്ടെന്ന് ഇന്ത്യന്‍ സേന തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. ചൈനീസ് കാര്യങ്ങളിലെ വിദഗ്ദ്ധര്‍ ചോദ്യംചെയ്ത ശേഷമേ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് (പിഎല്‍എ) കൈമാറേണ്ടതുള്ളൂ എന്നാണു സേനയുടെ നിലപാട്.

ഇന്ത്യന്‍ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാം ഇയാളെന്നാണു കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഇയാള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഇന്ത്യന്‍ സേന ഒരുക്കി നല്‍കുന്നുണ്ട്. ലോങ്ങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ സമീപിച്ചിരുന്നു. എന്നാല്‍, രാജ്യാന്തര നിയമങ്ങള്‍ പാലിച്ച്, അവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, പ്രോട്ടോക്കോള്‍ പ്രകാരം സൈനികനെ തിരിച്ചേല്‍പിക്കുമെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ മറുപടി നല്‍കി.

യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) മറികടന്നെത്തിയ ചൈനീസ് സൈനികന് ഓക്സിജന്‍ ഉള്‍പ്പെടെ എല്ലാ ചികിത്സാ സഹായങ്ങളും നല്‍കുന്നുണ്ടെന്നു സേന അറിയിച്ചു. പിടിയിലാകുമ്പോള്‍ ഇയാളുടെ കയ്യില്‍ സിവില്‍, മിലിറ്ററി രേഖകള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മെയ് മുതല്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ജൂണില്‍ ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category