1 GBP = 98.50INR                       

BREAKING NEWS

ഗോദ്റേജ് കമ്പനിയിലെ നല്ല ജോലി വേണ്ടെന്ന് വെച്ച് സിവില്‍ സര്‍വീസ് പഠനം; പരാജയത്തിന്റെ രുചിയറിഞ്ഞത് 40 തവണ; ഒടുവില്‍ വിജയത്തിന്റെ പടികള്‍ ചവിട്ടി കയറിയ അവധ് കിഷോറിന്റെ കഥ പ്രചോദനമാകുമ്പോള്‍

Britishmalayali
kz´wteJI³

രാജയം വിജയത്തിന്റെ ചവിട്ടു പടിയാണെങ്കിലും ഇത്രയേറെ തവണ പരാജിതനായിട്ടും വിജയത്തിലേക്ക് കുതിച്ച് ചാടിയവരില്‍ അവധ് കിഷോറിനെ പോലെ മറ്റാരും ഉണ്ടാവില്ല. പല പരീക്ഷകളിലായി 40 തവണ പരാജയത്തിന്റെ ചൂട് ഏറ്റുവാങ്ങിയ ശേഷമാണ് അവധ് വിജയത്തിന്റെ പടവുകള്‍ ചവിട്ടി കയറിയത്. ഗോദ്‌റേജ് കമ്പനിയിലെ നല്ല ശമ്പളത്തിലെ ജോലി വിട്ടെറിഞ്ഞ് സിവില്‍ സര്‍വീസ് സ്വപ്നവുമായി പഠനം തുടങ്ങിയ അവധ് കടുത്ത പ്രതിസന്ധികളെ തരണം ചെയ്താണ് വിജയത്തിന്റെ കിരീടം അണിഞ്ഞത്.

യുപിഎസ്സി പരീക്ഷയും ബാങ്ക് പരീക്ഷയും സംസ്ഥാന സര്‍വീസ് പരീക്ഷയുമടക്കം 40ഓളം പരീക്ഷകളില്‍ തോറ്റു തോപ്പിയിട്ടെങ്കിലും തോറ്റ് പിന്മാറാന്‍ അവധ് തയ്യാറായില്ല. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് നാലു തവണ പരാജയപ്പെട്ടപ്പോഴും പരാജയം വിജയത്തിന്റെ ചവിട്ട് പടിയാണെന്ന് വിശ്വസിച്ച് അവധ് കഠിന പ്രയത്നം ചെയ്തുകൊണ്ടേ ഇരുന്നു. ഒടുവില്‍ 2015ല്‍ തന്റെ അഞ്ചാം തവണ അഖിലേന്ത്യ തലത്തില്‍ 657-ാം റാങ്കുമായി അവധ് വിജയമധുരം നുണഞ്ഞു. സ്ഥിരപ്രയത്‌നമാണ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാനുള്ള വജ്രായുധമെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ അവധ് അടിവരയിട്ടു പറയുന്നു. നിലവില്‍ ഭോപ്പാല്‍ ആദായ നികുതി വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറാണ് അവധ്.

ഗോദ്റേജ് കമ്പനിയിലെ ജോലിക്കിടെയാണ് സിവില്‍ സര്‍വീസ് മോഹം അവധ് എന്ന ചെറുപ്പക്കാരന്റെ മനസ്സില്‍ കടന്നു കൂടിയത്. സിവില്‍ സര്‍വീസ് വിജയിച്ച റിക്ഷാജോലിക്കാരന്റെ മകന്‍ നല്‍കിയ അഭിമുഖം കാണാനിടയായതാണ് പ്രചോദനം. പരിമിത ചുറ്റുപാടുകളില്‍ നിന്നുള്ളവര്‍ക്കും സിവില്‍ സര്‍വീസ് പാസ്സാകാനാകുമെന്ന ചിന്ത ഈ അഭിമുഖം അവധിന്റെ മനസ്സിലുണര്‍ത്തി. പിന്നീട് ഒന്നും കൂടുതല്‍ ആലോചിച്ചില്ല. ജോലി രാജി വച്ച് ഡല്‍ഹിയിലേക്ക് പോയി.

എന്നാല്‍ ഹിന്ദി മീഡിയത്തില്‍ പഠിച്ച അവധിന് ഡല്‍ഹിയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അത്ര നാളും ജോലി ചെയ്ത ശമ്പളമായിരുന്നു ആകെയുള്ള കൈമുതല്‍. ഇംഗ്ലീഷ് അത്ര വശമില്ലായിരുന്നതിനാല്‍ പഠന സാമഗ്രികള്‍ കണ്ടെത്താന്‍ അല്‍പം ബുദ്ധിമുട്ടി. തന്റെ മുന്നിലുള്ള വെല്ലുവിളി വലുതാണെന്ന് അറിയുന്നതുകൊണ്ട് യുപിഎസ്സിക്ക് പുറമേ മറ്റ് മത്സരപരീക്ഷകളും എഴുതി. എഴുതിയ പരീക്ഷകളിലെല്ലാം പരാജിതനായി.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്ത് നിന്നു വന്ന അവധിനെ തളര്‍ത്താന്‍ ഇതിനൊന്നും സാധിച്ചില്ല. ഒടുക്കം സ്ഥിരപ്രയത്‌നത്തിന് ഫലമായി 2015ല്‍ സിവില്‍ സര്‍വീസ് റാങ്ക് കൈപ്പിടിയിലാക്കി. അവധ് എല്ലാവര്‍ക്കും പ്രചോദനമായിരുന്നുവെന്ന് സിവില്‍ സര്‍വീസിന് ഒരുമിച്ച് തയ്യാറെടുക്കുകയും പിന്നീട് ഐപിഎസുകാരനാവുകയും ചെയ്ത പ്രമോദ് കുമാര്‍ യാദവ് പറയുന്നു. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അത്യാവശ്യമായി വേണ്ടത് പ്രചോദനം നല്‍കുന്ന കൂട്ടുകാരുടെ സംഘമാണെന്ന് അവധ് പറയുന്നു. അവധിന് അത് ധാരാളമുണ്ടായിരുന്നു.

ആദ്യ തവണ തനിക്കൊരു പരിചയവുമില്ലാത്ത പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഓപ്ഷണല്‍ വിഷയമായി എടുത്തത് മണ്ടത്തരമായെന്നും അവധ് ഓര്‍ക്കുന്നു. അറിയാവുന്നതോ പഠിച്ചതോ ആയ ഒരു വിഷയം ഓപ്ഷനായി എടുക്കുന്നത് പഠനഭാരം കുറയ്ക്കുമെന്ന തിരിച്ചറിവില്‍ പിന്നീട് ഹിന്ദി സാഹിത്യത്തിലേക്ക് ചുവട് മാറി. അതിന്റെ ഫലവും കണ്ടു. ഈ വിഷയത്തിന് 2015ല്‍ ഇന്ത്യയില്‍ തന്നെ രണ്ടാമത് എത്തിയിരുന്നു അവധ്.

ആദ്യ നാലു ശ്രമങ്ങളിലും അവധ് കോച്ചിങ് സെന്റുകളിലൊന്നും ചേര്‍ന്നിരുന്നില്ല. സ്വയം പഠനമായിരുന്നു. ഈ രംഗത്ത് അദ്ധ്യാപന പരിചയമുള്ളവരുടെ സഹായം കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശമേകുമെന്ന തിരിച്ചറിവിലാണ് അഞ്ചാം തവണ കോച്ചിങ് തേടിയത്. ഇംഗ്ലീഷ്, പ്രാദേശിക പത്രങ്ങള്‍ നിത്യവും വായിച്ചത് അഭിമുഖ പരീക്ഷകളിലും നോട്ട് തയ്യാറാക്കുന്നതിലും സഹായകമായി.

സിവില്‍ സര്‍വീസ് പരീക്ഷപരിശീലനത്തിനായി ഇറങ്ങി തിരിക്കുന്നവര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയോ അതില്ലെങ്കില്‍ പിന്തുണ നല്‍കുന്ന എന്തെങ്കിലും ജോലിയോ ഉള്ളത് നന്നാകുമെന്ന് അവധ് വിശ്വസിക്കുന്നു. സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ബാച്ച്‌മേറ്റുകളെയും ജൂനിയര്‍ ആയിട്ടുള്ള ഉദ്യോഗസ്ഥരെയും കൂട്ടി ഒരു ഫേസ്ബുക്ക് പേജും അവധ് ആരംഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category