1 GBP = 98.80INR                       

BREAKING NEWS

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതിക്ക് കത്തെഴുതി അര്‍ണബ്; മുംബൈ പൊലീസ് കമ്മീഷണര്‍ക്കെതിരെ 200 കോടിയുടെ മാനനഷ്ടക്കേസും; ടിആര്‍പി കേസില്‍ വാര്‍ത്ത നല്‍കാന്‍ റിപ്പബ്ലിക്കിനെ അനുവദിക്കരുതെന്ന ഹര്‍ജിയുമായി മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഇക്ബാല്‍ ഷെയ്ഖും; ബാര്‍ക് വിവാദത്തില്‍ വിട്ടുകൊടുക്കാതെ പൊലീസും ചാനലും

Britishmalayali
kz´wteJI³

മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയിന്റ്സ് (ടിആര്‍പി) തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. കേസില്‍ മുംബൈ പൊലീസ് കമ്മിഷണര്‍ക്കെതിരെ മാനനഷ്ടത്തിനു കേസ് നല്‍കാന്‍ റിപ്പബ്ലിക് ടിവിയും എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയും ഒരുങ്ങുകയാണ്. അതിനിടെ മുംബൈ പൊലീസ് അന്വേഷണവും തുടരുന്നു.

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തെഴുതിയ അര്‍ണബ്, തന്നെയും ചാനലിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മുംബൈ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിനെതിരെ 200 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കാനാണ് ഒരുങ്ങുന്നത്. ചാനലും അര്‍ണബും 100 കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണു സൂചന. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അടിയന്തരാവസ്ഥക്കാലത്തുണ്ടായതിനു സമാനമായ നടപടികളാണ് റിപ്പബ്ലിക് ചാനലിനു നേരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഷ്ട്രപതിക്കുള്ള കത്തില്‍ അര്‍ണബ് ആരോപിക്കുന്നു. അതിനിടെ, ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് അര്‍ണബിനെയും ചാനലിനെയും വിലക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊലീസ് മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഇക്ബാല്‍ ഷെയ്ഖ് കോടതിയെ സമീപിച്ചു.

ടി.ആര്‍.പി. തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് സേനയ്ക്കെതിരെ അര്‍ണാബ് ഗോസ്വാമി ചാനലിലൂടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന് കാണിച്ചാണ് ഇഖ്ബാല്‍ ഷെയ്ഖ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ ബുധനാഴ്ച സിറ്റി സിവില്‍ കോടതി വാദം കേള്‍ക്കും. അഭിഭാഷകനായ അഭ സിങ് മുഖേനെയാണ് ഇഖ്ബാല്‍ ഷെയ്ഖ് ഹര്‍ജി ഫയല്‍ ചെയ്തത്. ചാനലിനെതിരെയുള്ള കേസ് അന്വേഷണത്തിന് വിധേയമായി നില്‍ക്കുന്ന സാഹചര്യത്തില്‍ അതേ വിഷയം സംപ്രേഷണം ചെയ്യാന ചര്‍ച്ച ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കും നല്‍കരുത്, ടി.ആര്‍.പി. തട്ടിപ്പിനെക്കുറിച്ച് ചാനലിലൂടെ നടത്തുന്ന ചര്‍ച്ചകളും വാര്‍ത്തകളും കേസന്വേഷണത്തെ സ്വാധീനിച്ചേക്കാമെന്ന് ഇഖ്ബാല്‍ ഷെയ്ഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെയാണ് ടി.ആര്‍.പി. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്. കേസില്‍ ആറ് പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പ്രതി ചേര്‍ക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ആദ്യം അദ്ദേഹത്തിന് നോട്ടീസ് അയക്കാന്‍ മുംബൈ പൊലീസിനോട് നിര്‍ദ്ദേശിച്ച് ബോംബെ ഹൈക്കോടതി ഇടപെടല്‍ നടത്തിയിരുന്നു. നോട്ടീസ് അയച്ചാല്‍ അര്‍ണബ് ഗോസ്വാമി പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും കോടതി വ്യക്തമാക്കി. ടിആര്‍പി തട്ടിപ്പ് കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുംബൈ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് എസ്എസ് ഷിന്‍ഡെ, ജസ്റ്റിസ് എംഎസ് കാര്‍ണിക് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നവംബര്‍ നാലിന് മുന്‍പായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മുദ്ര വെച്ച കവറില്‍ വേണം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍. ഇതിനിടെയാണ് മറ്റ് നിയമ നീക്കങ്ങളും സജീവമാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category