1 GBP = 98.20INR                       

BREAKING NEWS

പത്തു ദിവസത്തെ ജപമാലയും ദിവ്യകാരുണ്യാരാധനയും വിശുദ്ധ കുര്‍ബാനയും നാളെ മുതല്‍

Britishmalayali
സി. ലീനാമേരി

ല്ലാ വര്‍ഷവും നടത്തിവരുന്ന പത്തു ദിവസത്തെ ജപമാലയും, ദിവ്യകാരുണ്യാരാധനയും, വിശുദ്ധ കുര്‍ബാനയും നാളെ വ്യാഴാഴ്ച മുതല്‍ 31 ശനിയാഴ്ച വരെ വൈകീട്ട് ഏഴു മണിക്ക് ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടത്തപ്പെടും.

കോവിഡ് 19 എന്ന മഹാവ്യാധിയില്‍ നിന്നും മോചനം ലഭിക്കണമെന്നുള്ള നിയോഗം സമര്‍പ്പിച്ചു ജപമാല ചൊല്ലിക്കാഴ്ച വയ്ക്കുവാന്‍ ഓരോരുത്തരും ആയിരിക്കുന്ന ഇടങ്ങളില്‍ (ദേവാലയത്തിലോ, ഭവനത്തിലോ) ആയിരുന്നു കൊണ്ട് പരമാവധി ജപമാലകള്‍ ചൊല്ലി പരിശുദ്ധ അമ്മക്ക് സമര്‍പ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബ്രിസ്റ്റോള്‍ എസ്ടിഎംസിസി മിഷന്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടിയും ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയി എന്നിവര്‍ എല്ലാ കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നു.

സെന്റ് തോമസ് മിഷന്റെ ഭാഗമായ വെസ്റ്റേണ്‍ സൂപ്പര്‍ മെയര്‍ സമൂഹം അവരുടെ ഭവനങ്ങൡ ആയിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴിയായി ജപമാല സമര്‍പ്പണത്തില്‍ പങ്കു ചേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category