1 GBP = 98.80INR                       

BREAKING NEWS

26,698 രോഗികളും 191 മരണങ്ങളുമായി രണ്ടാം വരവില്‍ കുതിച്ചുയര്‍ന്ന് ബ്രിട്ടീഷ് കൊറോണ; നിയമം ലംഘിച്ച് പാര്‍ട്ടി നടത്തിയ നാലു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് 10,000 പൗണ്ട് വീതം പിഴ

Britishmalayali
kz´wteJI³

ബ്രിട്ടനിലെ കൊറോണയുടെ രണ്ടാം വരവ് കനക്കുമ്പോള്‍ പ്രതിദിനം പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു കുതിക്കുകയാണ്. ഇന്നലെ 26,688 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. കര്‍ശനമായ നിയന്ത്രണങ്ങളോടെ ഒരു ദേശീയ ലോക്ക്ഡൗണിന് തയ്യാറായില്ലെങ്കില്‍, ക്രിസ്മസ് കാലത്ത് കോവിഡ് വ്യാപനം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുമെന്ന് സര്‍ക്കാരിന്റെ ശാസ്ത്രീയോപദേഷ്ടാവ് ഇന്നലെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ രോഗവ്യാപന തോതില്‍ മൂന്നില്‍ ഒന്ന് ഭാഗത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച്ച 19,724 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്നാം വരവിലെ മൂര്‍ദ്ധന്യഘട്ടത്തില്‍ പ്രതിദിനം 1 ലക്ഷത്തിലധികം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. രോഗവ്യാപന നിരക്ക് വര്‍ദ്ധിക്കുന്നതിനൊപ്പം മരണനിരക്കും വര്‍ദ്ധിക്കുന്നു എന്നത് ഏറെ ആശങ്കയുളവാക്കുന്ന കാര്യമാണ്. രണ്ടാം വരവും മൂര്‍ദ്ധന്യഘട്ടത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണോ എന്ന സംശയവും ഈ രംഗത്തെ പ്രമുഖര്‍ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിലെ എപിഡെമോളജിസ്റ്റും പ്രധാനമന്ത്രിയുടെ ഉപദേശക സമിതി അംഗവുമായ പ്രൊഫസര്‍ ജോണ്‍ എഡ്മണ്ട്സ് ഇന്നലെ പാര്‍ലമെന്റില്‍ എം പിമാരോട് പറഞ്ഞത്, ടയര്‍ 3 നിയന്ത്രണങ്ങള്‍ രോഗവ്യാപനം സാവധാനത്തില്‍ ആക്കുമെന്നാല്ലാതെ അത് കുറയ്ക്കില്ല എന്നായിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയുള്ള ഒരു ദേശീയ ലോക്ക്ഡൗണ്‍ മാത്രമാണ് അതിനുള്ള ഒരു വഴി എന്നാണ് പൊതുവേ ശാസ്ത്രലോകം വിലയിരുത്തുന്നത്.

അതേസമയം, ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ രോഗവ്യാപന തോത് കുറഞ്ഞു വരുന്നതിനാല്‍, നിലവിലുള്ള മള്‍ട്ടി ടയര്‍ പ്രാദേശിക ലോക്ക്ഡൗണ്‍ തന്നെ മതി എന്ന അഭിപ്രായത്തിലാണ് പ്രധാനമന്ത്രി. കടുത്ത രോഗവ്യാപനം ദൃശ്യമാകുന്ന ഇടങ്ങളില്‍ പോലും ടയര്‍ 3 നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനെ ജനങ്ങള്‍ എതിര്‍ക്കുന്ന അവസ്ഥയാണിത്. മാഞ്ചസ്റ്ററില്‍ മേയര്‍ ഉള്‍പ്പടെയുള്ളവരുടെ എതിര്‍പ്പിനെ അവഗണീച്ചാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടയില്‍, വിവിധ തലങ്ങളിലായി നടപ്പിലാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. ടയര്‍ 2 നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ ഉള്ള നോട്ടിംഗ്ഹാമിലെ ഒരു യൂണിവേഴ്സിറ്റിയില്‍ അവ ലംഘിച്ച് പാര്‍ട്ടി സംഘടിപ്പിച്ച നല് വിദ്യാര്‍ത്ഥികള്‍ക്ക് 10,000 പൗണ്ട് വീതം പിഴയാണ് പോലീസ് വിധിച്ചത്. ഒരു വര്‍ഷത്തെ ട്യുഷന്‍ ഫീസിനേക്കാള്‍ അധികം വരും ഈ തുക.

പോലീസ് പട്രോളിംഗിനിടയില്‍ ലെന്‍ടണിലെ കിംബോള്‍ട്ടണ്‍ അവന്യൂവിലാണ് ഒരു ഹൗസ് പാര്‍ട്ടി നടക്കുന്ന കാര്യം പോലീസ് അറിഞ്ഞത്. എന്നാല്‍ വന്നവരെല്ലാം ഒഴിഞ്ഞു പോയി എന്നാണ് പാര്‍ട്ടി സംഘടിപ്പിച്ച നാല് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. അത് കണക്കാക്കാതെ വീടിനുള്ളിലേക്ക് കയറിയ പോലീസ്, അടുക്കളയിലും, ശുചിമുറിയിലുമൊക്കെയായി ഒളിച്ചിരുന്ന മുപ്പതോളം വിദ്യാര്‍ത്ഥികളെ അവിടെനിന്നും പൊക്കുകയായിരുന്നു. ഇവര്‍ക്കെതിരെ യൂണിവേഴ്സിറ്റി തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സസ്പെന്‍ഷനില്‍ ആയ ഇവര്‍ക്ക്, കുറ്റം തെളിഞ്ഞാല്‍ പിരിച്ചുവിടല്‍ ഉള്‍പ്പടെയുള്ള കര്‍ശന ശിക്ഷകള്‍ ലഭിക്കാം.

തങ്ങളുടെ സ്വര്‍ഗ്ഗത്തില്‍ കട്ടുറുമ്പായി പോലീസെത്തി എന്നായിരുന്നു, പിടിക്കപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ച് സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും അപകടത്തിലാക്കുകയാണ് അവരെന്ന് പോലീസ് ചൂണ്ടിക്കാണിച്ചു. ഉത്തരവാദിത്തത്തോടെയാണ് രാജ്യത്തെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പെരുമാറുന്നതെന്ന് നോട്ടിംഗ്ഹാംഷയര്‍ പോലീസ് അസിസ്റ്റന്റ് ചീഫ് കേയ്റ്റ് മേയ്നെല്‍ പറഞ്ഞു. ചെറിയൊരു ഭാഗം മാത്രമാണ് അഹന്ത കാണിച്ച് മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തില്‍ ആക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ വരും നാളുകളില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടായേക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category