1 GBP = 98.80INR                       

BREAKING NEWS

പല ടൗണുകളും ടയര്‍ 2 നിയന്ത്രണങ്ങളിലേക്ക്; വീണ്ടും ഋഷി സുനകിന്റെ ലോക്ക്ഡൗണ്‍ ബെനഫിറ്റുകള്‍; ഓരോ ദിവസവും സുനക് വായ്പയെടുക്കുന്നത് ഒരോ ബില്ല്യണ്‍ പൗണ്ട്; കടം കയറി മുടിഞ്ഞ് ബ്രിട്ടന്‍

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ കൊറോണയുടെ രണ്ടാം വരവിന് ശക്തി കൂടിയതോടെ പല ടൗണുകളും നഗരങ്ങളും ടയര്‍ 2 ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. ലോക്ക്ഡൗണ്ട് നടപ്പാക്കുന്നതു മൂലം പ്രതിസന്ധിയിലേക്ക് നടന്നടുക്കുന്ന ബിസിനസ്സ് മേഖലയെ കൈപിടിച്ച് ഉയര്‍ത്താന്‍ പുതിയ പദ്ധതികളുമായി വീണ്ടും ചാന്‍സലര്‍ ഋഷി സുനക് എത്തുകയാണ്. ഹോസ്പിറ്റാലിറ്റി അടക്കം, ലോക്ക്ഡൗണ്‍ മൂലം കനത്ത സാമ്പത്തിക പ്രതിസന്ധിനേടുന്ന മേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ലക്ഷക്കണക്കിന് പൗണ്ട് ചെലവുവരുന്ന പദ്ധിതികളെ കുറിച്ച് ഇന്ന് ചാന്‍സലര്‍ എം പിമാരുമായി സംസാരിക്കും.

നിലവില്‍, പ്രതിദിനം ഒരു ബില്ല്യണ്‍ പൗണ്ട് വീതം കടത്തിലാകുന്ന സര്‍ക്കാരിന് കൂടുതല്‍ ഭാരമാകും പുതിയ പദ്ധതികള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആറുമാസക്കാലയളവില്‍ ഇതുവരെ 208 ബില്ല്യണ്‍ പൗണ്ടാണ് വിവിധ മന്ത്രാലയങ്ങള്‍ വായ്പ എടുത്തിട്ടുള്ളത് എന്നാണ് ഓഫീസ് ഫോ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് പ്രതിദിനം 1.14 ബില്ല്യണ്‍ പൗണ്ട് വീതം വരും.

കനത്ത ബാദ്ധ്യത ഒഴിവാക്കുവാനായി, നേരത്തേ പ്രഖ്യാപിച്ച പല പദ്ധതികളും നിര്‍ത്തുവാന്‍ ആലോചിക്കുന്നതിനിടയിലാണ് കൊറോണയുടെ രണ്ടാം വരവ്. ഇതോടെ രാജ്യത്തിന്റെ പകുതിയോളം ഭാഗങ്ങള്‍ വീണ്ടും ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു. രോഗവ്യാപനം കനക്കുന്നതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരികയും ചെയ്യും ഈ വാരാന്ത്യത്തോടെ സൗത്ത് യോര്‍ക്ക്ഷയറില്‍ ടയര്‍ 3 നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതുപോലെ നോട്ടിംഗ്ഹാംഷെയറിനെ ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. മേഴ്സിസൈഡും ലങ്കാഷയറും ഇപ്പോള്‍ തന്നെ ടയര്‍ 3 ലോക്ക്ഡൗണിലാണ്. ഇന്ന് അര്‍ദ്ധരാത്രിയോടെ മാഞ്ചസ്റ്ററുംടയര്‍ 3 നിയന്ത്രണങ്ങള്‍ക്ക് വിധേയമാകും. ടയര്‍ 3 യിലേക്ക് പോകും എന്ന് ഉറപ്പായ നോര്‍ത്ത് ഈസ്റ്റും ടീസ്സൈഡും, ഇന്നലെ രോഗവ്യാപനതോതില്‍ കുറവ് ദര്‍ശിച്ചതിനാല്‍ തത്ക്കാലത്തേക്ക് രക്ഷപ്പെട്ടിരിക്കുകയാണ്.

ടയര്‍ 3 നിയന്ത്രണങ്ങളില്‍ അടച്ചുപൂട്ടപ്പെട്ട സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. ഋഷിയുടെ പുതിയ പദ്ധതികള്‍, ടയര്‍ 2 നിയന്ത്രണങ്ങള്‍ നിലവിലിരിക്കുന്ന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമാക്കി ആയിരിക്കും എന്നാണ് വിശ്വസിക്കുന്നത്. ഇവിടങ്ങളില്‍, സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നിട്ടില്ലാത്തതിനാല്‍ നേരത്തേ പ്രഖ്യാപിച്ചധനസഹായത്തിന് ഇവര്‍ അര്‍ഹരല്ല, എന്നാല്‍, നിയന്ത്രണങ്ങള്‍ മൂലം വ്യാപാരം ആവശ്യത്തിന് നടക്കാത്ത അവസ്ഥയുമാണ്.

ബെറ്റിംഗ് ഷോപ്പുകള്‍, സോഫ്റ്റ് പ്ലേ സെന്ററുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും അടച്ചുപൂട്ടിയതിനാല്‍ അവയിലെ ജീവനക്കാര്‍ക്ക് മൂന്നില്‍ രണ്ട് വേതനത്തോടെ ഫര്‍ലോക്ക് വിധേയരാകാം. എന്നാല്‍, ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങള്‍ തുറന്നിരിക്കുന്നുണ്ടെങ്കിലും അവയുടെ ബിസിനസ്സ് സാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നിട്ടുണ്ട്. വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ തമ്മിലുള്ള ഇന്‍ഡോര്‍ മീറ്റിംഗുകള്‍ നിരോധിച്ചതും, പ്രവര്‍ത്തി സമയം വെട്ടിച്ചുരുക്കിയതുമെല്ലാം ഇവരുടെ ബിസിനസ്സിനെ വിപരീതമായി ബാധിച്ചിട്ടുണ്ട്.

ജനസംഖ്യ കൂടുതലുള്ള മിക്ക നഗരങ്ങളിലും ടയര്‍ 2 നിയന്ത്രണങ്ങള്‍ വന്നതോടെ രാജ്യത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ഇത്തരമൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇത്തരക്കാരുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്നത് ഉന്നം വച്ചായിരിക്കും പുതിയ പദ്ധതികള്‍ എന്നാണ് കരുതുന്നത്. നിയമം അനുശാസിക്കുന്നതു കൊണ്ടല്ലെങ്കിലും, നിയന്ത്രണങ്ങള്‍ മൂലം മുന്‍പോട്ട് പോകാന്‍ കഴിയാതെ വന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ അതിലെ ജീവനക്കാരുടെ തൊഴില്‍ നഷ്ടം പരിഹരിക്കാനുള്ള പദ്ധതികളും ആലോചനയിലുണ്ട്.

ബ്രിട്ടന്റെ മൊത്തം കടത്തില്‍ 208.5 ബില്ല്യണ്‍ പൗണ്ടാണ് കൊറോണ പ്രതിസന്ധിമൂലം വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷത്തിന്റേ കടത്തിന്റെ നാലിരട്ടി വരും ഇത്. കഴിഞ്ഞ മാസം അവസാനത്തോടെ മൊത്തം ദേശീയ കടം 2.06 ട്രില്ല്യണ്‍ പൗണ്ടായിരുന്നു. ഇത് മൊത്തം സമ്പദ്വ്യവസ്ഥയുടെ 103.5 ശതമാനം വരും 1960 ന് ശേഷം ഇത്രയും മോശപ്പെട്ട ഒരു സമയം ബ്രിട്ടനുണ്ടായിട്ടില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category