1 GBP = 98.80INR                       

BREAKING NEWS

ഒരു വര്‍ഷം തടവില്‍ കഴിഞ്ഞവര്‍ക്ക് ബ്രിട്ടനിലേക്ക് വിസയില്ല; ഭിക്ഷയെടുത്ത് കഴിയുന്നവരെ നാടുകടത്തും; ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ പൗരന്മാര്‍ക്ക് കൊടുക്കുന്നത് മുട്ടന്‍ പണി

Britishmalayali
kz´wteJI³

ഡിസംബര്‍ 31 ഓടെ ബ്രക്സിറ്റ് പൂര്‍ത്തിയാകാനിരിക്കെ, ജനുവരി ഒന്നു മുതല്‍ പുതിയ നിയമങ്ങളുമായി ബ്രിട്ടന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എത്തുകയണ് ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും കുറ്റകൃത്യത്തിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിച്ചിട്ടുള്ള വിദേശികള്‍ക്ക് ജനുവരി 1 മുതല്‍ ബ്രിട്ടനിലേക്ക് പ്രവേശനം ഉണ്ടാകില്ല. അതുപോലെ, തെരുവുകളില്‍ അന്തിയുറങ്ങുന്നവരെയും അവരവരുടെ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. അതുപോലെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ എന്ന നിലയില്‍ പ്രത്യേക പരിഗണന ലഭിക്കുകയുമില്ല.

എന്നിരുന്നാലും ഈ നടപടികള്‍, ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ കുറ്റവാളികളെ കുറിച്ച് ലഭിക്കുന്ന വിവരത്തെ ഭാഗികമായി ആശ്രയിച്ചിരിക്കുന്നു. എത്രമാത്രം വിവരങ്ങള്‍ കൈമാറും എന്നതുമായി ബന്ധപ്പെട്ട് കരാറുകള്‍ ഒന്നും തന്നെ ഇതുവരെ ഒപ്പുവച്ചിട്ടില്ല. നിലവിലുള്ള നിയമ അനുസരിച്ച്, നിലവില്‍ ഒരു ഭീഷണിയാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ മാത്രമെ ഒരു കുറ്റവാളിയെ ബ്രിട്ടനില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്നും വിലക്കാനാകു. എന്നാല്‍, പുതിയ നിയമം ഇത് കൂടുതല്‍ കര്‍ശനമാക്കുന്നു. 12 മാസത്തില്‍ അധികം കാലം ജയില്‍വാസമനുഷ്ഠിച്ചിട്ടുള്ള കുറ്റവാളികളെ ഇത് ബ്രിട്ടനില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുന്നു.

ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഈ ഭേദഗതി പക്ഷെ, യൂറോപ്യന്‍ യൂണിയന്‍ സെറ്റില്‍മെന്റ് പദ്ധതി അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ദശലക്ഷം ആളുകളെ ബാധിക്കുകയില്ല. അവര്‍ക്ക് യഥേഷ്ടം ബ്രിട്ടനിലേക്ക് വരുവാനും പോകുവാനും കഴിയും. ഇതിനു പുറമെ, തെരുവോരങ്ങളില്‍ ഉറങ്ങുകയും, സഹായം നിരാകരിക്കുകയും, അമിതമായി ഭിക്ഷയാചിക്കുകയും ഒക്കെ ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ നാടുകടത്താനും ഈ പുതിയ നിയമം മൂലം സാധിക്കും. അതായത് ലണ്ടനിലെ പാര്‍ക്ക് ലെയ്നിലുള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ കെട്ടിയുയര്‍ത്തിയ ടെന്റ് സിറ്റികള്‍ പൊളിക്കാനുള്ള അധികാരം അധികൃതര്‍ക്ക് ലഭിക്കും.

അതേസമയം ഈ നിയമം അവസാന ആശ്രയം എന്ന നിലയില്‍ മാത്രമേ ഉപയോഗിക്കു എന്നാണ് അറിയാന്‍ കഴിയുന്നത്. കടുത്ത ക്രിമിനലുകള്‍ക്ക് നേരെ ഈ നിയമം യാതോരു ദയാദാക്ഷ്യണ്യവുമില്ലാതെ പ്രയോഗിക്കുമെങ്കിലും, സാധാരണക്കാര്‍ക്ക് നേരെ അത്രയ്ക്ക് കടുപ്പിക്കില്ല. വിദേശ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ശിക്ഷ അനുഭവിച്ചിട്ടുള്ളത് എങ്കിലും, അത്തരക്കാരുടെ പ്രവേശനം തടയുവാന്‍ അഭ്യന്തര മന്ത്രാലയത്തിന് അധികാരമുണ്ടാകും. മാത്രമല്ല, ലൈംഗിക പീഡനം പോലുള്ള കുറ്റങ്ങളില്‍ ജയില്‍ വാസം അനുഷ്ടിക്കേണ്ടതായി വന്നിട്ടില്ലെങ്കില്‍ പോലും പ്രവേശനം നിഷേധിക്കാം.

നിലവിലെ നിയമമനുസരിച്ച്, പണ്ട് ചെയ്ത ഒരു കുറ്റത്തിന്റെ പേരില്‍, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഒരാള്‍ക്ക് ബ്രിട്ടനിലേക്ക് പ്രവേശനം നിഷേധിക്കാന്‍ കഴിയില്ല. അതയത്, ഒരാള്‍, പത്തുകൊല്ലം മുന്‍പ് ലൈംഗിക പീഡനം നടത്തി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെകില്‍, അതിന്റെ പേരില്‍ ഇപ്പോള്‍ പ്രവേശനം നിഷേധിക്കാനാകില്ല. എന്നാല്‍ പുതിയ നിയമം അനുസരിച്ച്, ഇത്തരക്കാര്‍ക്ക് പ്രവേശനം നിഷേധിക്കാവുന്നതാണ്. അതുപോലെ വിവാഹ തട്ടിപ്പുകള്‍ നടത്തിയവര്‍ക്കും പ്രവേശനം പൂര്‍ണ്ണമായും നിഷേധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category