1 GBP = 98.80INR                       

BREAKING NEWS

ബ്രസീലില്‍ ഓക്സ്ഫോര്‍ഡ് വാക്സിന്‍ പരീക്ഷണത്തിന്റെ ഭാഗമായ ഡോക്ടര്‍ മരിച്ചത് കോവിഡ് ബാധമൂലം; ഈ 28 കാരന്‍ വാക്സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍; സുരക്ഷാ ഭീഷണികള്‍ ഇല്ലാത്തതിനാല്‍ പരീക്ഷണവുമായി മുന്നോട്ട് പോകാന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ബ്രസീലിയന്‍ ആരോഗ്യ വകുപ്പും; അമേരിക്കയില്‍ ആസ്ട്ര സെനെകയുടെ വാക്സിന്‍ പരീക്ഷണത്തിനുള്ള നിരോധനം തുടരും; കോവിഡ് വാക്സിന്‍ പരീക്ഷണത്തിലെ പുതിയ വാര്‍ത്തകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്‍പതോളം സംഘങ്ങളാണ് കോവിഡ്-19 പ്രതിരോധ മരുന്നിനായുള്ള ശ്രമം തുടരുന്നത്. ഇതില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ എത്തിയിട്ടുള്ളത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ തന്നെയണ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ഔഷധ നിര്‍മ്മാണ രംഗത്തെ ഭീമന്മാരായ ആസ്ട്ര സെനെകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്റെ അവസാന ഘട്ട പരീക്ഷണം നടക്കുകയാണ്. ബ്രിട്ടന് പുറമേ ലോകത്തിലെ വിവിധ രാജ്യങ്ങളിലും പരീക്ഷണം നടക്കുന്നു.

ബ്രസീലിലും ഈ വാക്സിന്‍ പരീക്ഷിക്കുന്നുണ്ട്. കോവിഡ് രോഗികളുമായി നിതാന്ത സമ്പര്‍ക്കത്തില്‍ വരുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയാണ് പ്രധാനമായും പരീക്ഷണത്തിന് വിധേയരാക്കുന്നത്. ഇതിനായുള്ള സംഘത്തിലെ അംഗമായ ഡോക്ടര്‍ ജോവോ പെഡ്രോ ഫീറ്റോസ എന്ന 28 കാരനാണ് കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. ഇത് വാക്സിന്‍ പരീക്ഷണ രംഗത്ത് കനത്ത ആശങ്ക ഉളവാക്കിയിരുന്നു. എന്നാല്‍, ഈ ഡോക്ടര്‍, പരീക്ഷണാര്‍ത്ഥം വാക്സിന്‍ നല്‍കപ്പെട്ടവരുടെ കൂട്ടത്തിലുള്ള ആളല്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 15 നാണ് ഡോക്ടര്‍ ഫീറ്റോസ കോവിഡിന് കീഴടങ്ങി മരണം വരിക്കുന്നത്. ഇപ്പോള്‍ ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇദ്ദേഹം നിയന്ത്രിത ഗ്രൂപ്പില്‍ പെട്ട ആളായിരുന്നു എന്നും ഈ ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നില്ല എന്നുമാണ്. പ്ലാസ്ബോ മാത്രമായിരുന്നു നല്‍കിയിരുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ രണ്ട് ആശുപത്രികളിലായി എമര്‍ജന്‍സി വാര്‍ഡുകളിലെ കോവിഡ് രോഗികളെ ശുശ്രൂഷിച്ചിരുന്ന വ്യക്തിയാണ് ഡോക്ടര്‍ ഫീറ്റോസ. റിയോ ഡീ ജനീറോവിലെ രണ്ട് ആശുപത്രികളിലായി ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

തികച്ചും സ്വതന്ത്രമായ വിലയിരുത്തലിനു ശേഷം, പരീക്ഷണവുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പരീക്ഷണം തുടര്‍ന്നു കൊണ്ടുപോകാനാണ് ക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി തീരുമാനിച്ചിരിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് സാവോ പോളോയാണ് ഈ വിവരം പുറത്തറിയിച്ചത്. തികച്ചും സുരക്ഷിതമായി, ലോകത്ത് ആദ്യമെത്താന്‍ പോകുന്ന കോവിഡ് വാക്സിന്‍ ഓക്സ്ഫോര്‍ഡിന്റെതായിരിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ വിശ്വസിക്കുന്നത്.

മേരത്തേ ബ്രിട്ടനില്‍ നടന്ന പരീക്ഷണത്തില്‍ ഒരു വോളന്റിയര്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിക്കും ആസ്ട്ര സെനെകയ്ക്കും പരീക്ഷണം താത്ക്കാലികമായി നിര്‍ത്തി വയ്ക്കേണ്ടതായി വന്നു. എന്നാല്‍, ബ്രിട്ടീഷ അധികൃതരും സ്വതന്ത്ര നിരീക്ഷകരും നടത്തിയ അന്വേഷണത്തിനൊടുവില്‍ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്താത്തതിനാല്‍ പരീക്ഷണം പുനരാരംഭിക്കുകയായിരുന്നു. എന്നാല്‍, അമേരിക്കയില്‍ പരീക്ഷണം പുനരാരംഭിക്കാനുള്ള അനുമതി ഇതുവരെ നല്‍കിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category