1 GBP = 98.50INR                       

BREAKING NEWS

ജനങ്ങള്‍ കോവിഡില്‍ വലയുമ്പോള്‍ വെപ്പാട്ടികളുമായി സുഖിക്കാന്‍ പോയത് ജര്‍മ്മനിയിലേക്ക്; നാല് ഭാര്യമാര്‍ക്ക് പുറമേ നിരവധി വെപ്പാട്ടികള്‍; ഉദ്യോഗസ്ഥരും മന്ത്രിമാരും മുട്ടില്‍ ഇഴയണം; രാജ്യത്തിന്റെ വ്യോമസേനയുടെ അധിപന്‍ സ്വന്തം വളര്‍ത്തുനായ: ജനങ്ങളുടെ രോഷം നേരിടുന്ന തായ്വാന്‍ രാജാവിന്റെ കഥയിങ്ങനെ

Britishmalayali
kz´wteJI³

ബ്രിട്ടനെ പോലെത്തന്നെ, നിയമപരമായി രാജവാഴ്ച്ചയുള്ള ഒരു രാജ്യമാണ് തായ്വാനും. പക്ഷെ, ബ്രിട്ടനില്‍, രാജാവ് അല്ലെങ്കില്‍ രാജ്ഞി എന്നത് ഒരു പദവി മാത്രമാകുമ്പോള്‍, തായ്വാനില്‍ അത് സര്‍വ്വ അധികാരങ്ങളും സമ്മേളിക്കുന്ന ഒന്നാണ്. മാത്രമല്ല, തായ്വാന്‍കാര്‍ക്ക് രാജാവ് എന്നാല്‍ ദൈവ തുല്യനാണ്. അല്ലെങ്കില്‍, അങ്ങനെയാണ് കുട്ടികളെ ചെറുപ്പം മുതല്‍ പഠിപ്പിച്ചു വരുന്നത്. വീടുകളിലും , പുസ്തകങ്ങള്‍ക്കുള്ളിലും കടകളിലും ഒക്കെ രാജാവിന്റെ ചിത്രം അതീവ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കണം. എന്തിനധികം, രാജാവിനേയോ രാജകുടുംബാംഗങ്ങളേയോ വിമര്‍ശിക്കുകയോ കളിയാക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ് ഏഴ് കോടി ജനങ്ങളുള്ള ഈ നാട്ടില്‍.

ഇപ്പോഴത്തെ തായ്വാന്‍ രാജാവായ മഹാ വാജിരലോങ്കോണ്‍ ഈ സാഹചര്യമെല്ലാം നന്നായി മുതലെടുക്കുന്നവനാണ്. മാത്രമല്ല, ആഡംബര ജീവിതത്തില്‍ അതിരുവിട്ട കമ്പമുള്ളവനും. നാട് കോവിഡ് ഭീതിയില്‍ ഉഴലുമ്പോള്‍ തന്റെ വെപ്പാട്ടികളടങ്ങുന്ന സംഘവുമായി ജര്‍മ്മനിയിലെ ബാവേറിയയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ സുഖജീവിതം നയിക്കുകയായിരുന്നു രാജാവ്.

നാല് ഭാര്യമാര്‍ക്ക് പുറമേ നിരവധി വെപ്പാട്ടികളുണ്ടെങ്കിലും അതിലൊരാളെ രാജകീയ വെപ്പാട്ടി എന്ന സ്ഥാനം നല്‍കി ബഹുമാനിച്ചിരുന്നു. ഇവരുമായി പിന്നീട് ഇടയുകയും ഇവരെ ജയിലില്‍ അടയ്ക്കുകയും ചെയ്തെങ്കിലും മാസങ്ങള്‍ക്ക് മുന്‍പ് അവരുമായുള്ള പ്രശ്നങ്ങള്‍ തീര്‍ത്ത് അവരെ ജര്‍മ്മനിയിലേക്ക് വരുത്തിയിരുന്നു.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പ് അധികാരത്തിലേറിയ മഹാ, സാവധാനം എല്ലാം എല്ലാം തന്റെ നിയന്ത്രണത്തിലാക്കുകയായിരുന്നു. രാജകുടുംബത്തിന്റെ പൊതുവായ സ്വത്തുക്കള്‍ ആദ്യം തന്റേതാക്കിയ മഹാ പിന്നെ പട്ടാളത്തിന്റേയും, പട്ടാളത്തെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനധിപത്യ സര്‍ക്കാരിന്റെയും നിയന്ത്രണം ഏറ്റെടുത്തു. നിയമങ്ങളില്‍ ഭേദഗതി വരുത്തി, വിദേശത്തിരുന്നു പോലും രാജ്യം ഭരിക്കാനുള്ള വകുപ്പുകള്‍ അതില്‍ എഴുതിച്ചേര്‍ത്തു.

1946 മുതല്‍ 2016-ല്‍ മരണമടയുന്നതുവരെ ഭരിച്ചിരുന്ന മഹായുടെ പിതാവ് ഭൂമിബോല്‍ രാജാവ് എല്ലാവരാലും ബഹുമാനിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ രാജാവ് എന്ന ബഹുമതിക്ക് അര്‍ഹനായ അദ്ദേഹം 2005-ല്‍ താന്‍ പോലും വിമര്‍ശിക്കപ്പെടണം എന്നു പറഞ്ഞത് അദ്ദേഹത്തിന്റെ കീര്‍ത്തി ഉയരാന്‍ സഹായിച്ചിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് മഹാ അധികാരത്തിലേറുന്നത്.

ഈസ്റ്റ് സസക്സിലെ കിംഗ്സ് മീഡ് സ്‌കൂളിലും പിന്നീട് സോമര്‍സെറ്റിലെ മില്‍ഫീല്‍ഡിലുമായിട്ടായിരുന്നു മഹായുടെ പഠനം. പഠനകാലത്തുതന്നെ ഒരു അഹങ്കാരിയായി അറിയപ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നു മഹാ. അന്നു മുതല്‍ക്കേ പെണ്‍വിഷയത്തില്‍ കേമനും. 1977-ല്‍ ആസ്ട്രേലിയയിലെ മിലിറ്ററി സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ബന്ധുകൂടിയായ സോംസ്വാലി കിറ്റിയാക്കര രാജകുമാരിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് അവരില്‍ ഒരു മകളുണ്ട്. എന്നാല്‍ ഈ വിവാഹം അധികം വൈകാതെ പിരിഞ്ഞു. ഇതേ കാലയളവില്‍ അദ്ദേഹത്തിന് തന്റെ വെപ്പാട്ടിയില്‍ നാല് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. നടികൂടിയായ ഈ വെപ്പാട്ടിയെ പിന്നീട് അദ്ദേഹം വിവാഹം കഴിച്ചു.

എന്നാല്‍ അതും അധികകാലം നീണ്ടുനിന്നില്ല. അവര്‍ ബ്രിട്ടനിലേക്ക് താമസം മാറ്റി. ഇതോടെ ഇവരിലുണ്ടായ അഞ്ചു മക്കളില്‍ നാലുപേരെ മഹാ കയ്യോഴിഞ്ഞു. അവരുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പോലും അദ്ദേഹം വിസമ്മതിച്ചു. അതിനു ശേഷമാണ് കൊട്ടാരം ജീവനക്കാരി തന്നെയായ ശ്രീരാസ്മി സുവാഡീയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. അവര്‍ക്കൊപ്പമാണ് ഫൂ ഫൂ എന്ന് വിളിപ്പെരുള്ള നായ്ക്കുട്ടി അദ്ദേഹത്തിന്റെ അടുത്തെത്തുന്നത്.

രാജാവിന് ഏറെ പ്രിയങ്കരനായിരുന്നു ഈ നായ്ക്കുട്ടി. ഇതിന്റെ വ്യോമസേനയുടെ മേധാവിയായി വാഴിച്ച രാജാവ് ഈ നായ്ക്കുട്ടിക്കായി യൂണിഫോം വരെ തയ്യാറാക്കി. 2009 ല്‍ ഫൂ ഫൂവിന്റെ ജന്മദിനാഘോഷവേളയില്‍ തന്റെ ഭാര്യയെ അര്‍ദ്ധനഗനയായി നിലത്തു കിടത്തി, ഫൂ ഫൂവിന്റെ പാത്രത്തില്‍ നിന്നും നായ്ക്ക് കൊടുക്കുന്ന ഭക്ഷണം കഴിക്കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തായതോടെ അവരെ ഉപേക്ഷിക്കുകയും കുടുംബാംഗങ്ങളെ തടവിലാക്കുകയും ചെയ്തു. 2015-ല്‍ ഫൂ ഫൂ മരണമടഞ്ഞപ്പോള്‍ അതിഗംഭീരമായിട്ടായിരുന്നു ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

2019-ലാണ് തന്റെ നാലാം ഭാര്യയായ സുതിദ ടിദ്ജായിയെ ഇദ്ദേഹം വിവാഹം കഴിക്കുന്നത്. എന്നാല്‍, ഈ വിവാഹം കഴിഞ്ഞതിനു മാസങ്ങള്‍ക്ക് ശേഷമായിരുന്നു തന്റെ പ്രിയപ്പെട്ട ഒരു വെപ്പാട്ടിയെ രാജകീയ വെപ്പാട്ടി എന്ന സ്ഥാനം നല്‍കി ആദരിച്ചത്. ഇത്രയൊക്കെ നടക്കുമ്പോഴും കര്‍ശനമായ നിയമങ്ങളേയും കടുത്ത ശിക്ഷകളേയും ഭയന്ന് പ്രതികരിക്കുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടുനിന്നു. 2017-ല്‍ സമൂഹ മാധ്യമത്തിലൂടെ രാജാവിനെ വിമര്‍ശിച്ച ഒരു മനുഷ്യന് 35 വര്‍ഷത്തെ തടവായിരുന്നു ലഭിച്ചത്. അതുപോലെ രാജാവിനെതിരായ മുദ്രാവാക്യം എഴുതിയ ടി ഷര്‍ട്ട് ധരിച്ച ഒരു യുവാവിനെ മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ടായിരുന്ന ഒരു പേജ് ഫേസ്ബുക്കിന് നീക്കം ചെയ്യേണ്ടതായും വന്നു. എന്നാല്‍, കൊറോണയ്ക്ക് ശേഷം കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങി. ജര്‍മ്മനിയില്‍ സുഖവാസത്തിലായിരുന്ന രാജാവിനെ ജര്‍മ്മനി തിരിച്ചയയ്ക്കുകയായിരുന്നു. തിരിച്ച് തായ്വാനിലെത്തിയ രാജാവിനെതിരെ ഇപ്പോള്‍ ജനരോഷം കത്തിപ്പടരുകയാണ്. തിരിച്ചെത്തിയ അദ്ദേഹത്തെ വരവേല്‍ക്കാന്‍ എത്തിയത് പതിനായിരത്തിലേറെ പ്രതിഷേധക്കാരായിരുന്നു. മഹാ സഞ്ചരിച്ചിരുന്ന റോള്‍സ്റോയ്സിനെതിരെ രൂക്ഷമായ വാക്കുകള്‍ അലറിവിളിച്ച് പ്രതിഷേധക്കാര്‍ അടുത്തു. ഒരു കാലത്ത് ദൈവമായിരുന്ന രാജാവിന് നേരെ ഇപ്പോള്‍ ജനങ്ങള്‍ തിരിഞ്ഞിരിക്കുകയാണ്. ഒരുതരം അടിയന്തരാവസ്ഥയാണ് ഇപ്പോള്‍ തായ്വാനിലുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category