1 GBP = 98.80INR                       

BREAKING NEWS

കോവിഡ് പശ്ചാത്തലത്തില്‍ ഒസിഐ കാര്‍ഡ് പുതുക്കാനാവാത്തവര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍; ഒസിഐ കാര്‍ഡ് പുതുക്കാനുള്ള നിയമത്തില്‍ ജൂണ്‍ 30 വരെ ഇളവ് പ്രഖ്യാപിച്ചു

Britishmalayali
kz´wteJI³

വിദേശത്ത് താമസിക്കുന്ന ഇന്ത്യാക്കാരനെ സംബന്ധിച്ചിടത്തോളം ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഓ സി ഐ) കാര്‍ഡ് അതീവ പ്രാധാന്യമുള്ള ഒരു രേഖയാണ്. 20 വയസ്സുവരെ, ഓരോ പ്രാവശ്യവും പാസ്പ്പോര്‍ട്ട് പുതുക്കുമ്പോള്‍ അതിനൊപ്പം ഓ സി ഐ കര്‍ഡും പുതിയത് വാങ്ങിയിരിക്കണം. അതുപ്പ്പ്ലെ 50 വയസ്സിനു ശേഷം ഓരോ തവണ പുതിയ പാസ്പ്പോര്‍ട്ട് എടുക്കുമ്പോഴും ഈ കാര്‍ഡ് പുതിയതായി ലഭിക്കും.കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ഈ വ്യവസ്ഥകളനുസരിച്ച് ഓ സി ഐ കാര്‍ഡ് പുതുക്കാനുള്ള അവസാന തീയതി 2021 ജൂണ്‍ 30 വരെ നീട്ടിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.

20 വയസ്സിനു താഴേയും 50 വയസ്സിനു മേളിലും പ്രായമുള്ളവരില്‍ ശാരീരിക സവിശേഷതകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കും എന്നതിനാലാണ് ഈ പ്രായപരിധിയില്‍ ഉള്ളവര്‍ക്ക്, ഓരോ തവണ പാസ്സ്പോര്‍ട്ട് പുതുക്കുമ്പോഴും ഓ സി ഐ കാര്‍ഡും പുതുക്കേണ്ടതായി വരുന്നത്. ഓ സി ഐ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് 2005 ല്‍ നിലവില്‍ വന്ന നിയമങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

ഇതനുസരിച്ച് 20 വയസ്സിനു താഴേയുള്ളവര്‍ ഓരോ തവണയും പാസ്പ്പോര്‍ട്ട് പുതുക്കുന്നതിനനുസരിച്ച് ഓ സി ഐ കാര്‍ഡും പുതുക്കണം. അതുപോലെ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഓരോ പ്രാവശ്യം പാസ്പ്പോര്‍ട്ട് പുതുക്കുമ്പോഴും ഓ സി ഐ കാര്‍ഡ് പുതുക്കണം. 21 വയസ്സിനും 50 വയസ്സിനും ഇടയില്‍ ഓരോ തവണ പാസ്സ്പോര്‍ട്ട് പുതുക്കുമ്പോഴും ഓ സി ഐ കാര്‍ഡ് പുതുക്കേണ്ടതില്ല. നേരത്തെ ഇത് പുതുക്കുന്നതിനുള്ള അവസാന തീയതി 2020 ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. അതാണ് ഇപ്പോള്‍ 2021 ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നത്.

നിലവില്‍, 20 വയസ്സിനു താഴെയുള്ള ഒരു വ്യക്തിക്ക് പാസ്സ്പോര്‍ട്ട് പുതുക്കുന്നതിനൊപ്പം ഓ സി ഐ കാര്‍ഡ് പുതുക്കി കിട്ടിയിട്ടില്ലെങ്കില്‍ ആ വ്യക്തിക്ക് പഴയ പാസ്സ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള ഓ സി ഐ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. പക്ഷെ, പുതിയ പാസ്സ്പോര്‍ട്ടിനൊപ്പം പഴയ പാസ്പോര്‍ട്ടും കൈയ്യില്‍ കരുതണമെന്നു മാത്രം.

അതുപോലെ 50 വയസ്സിനു മുകളിലുള്ള ഒരു വ്യക്തിക്ക് പാസ്സ്പോര്‍ട്ട് പുതുക്കുന്നതിനോടൊപ്പം ഓ സി ഐ കാര്‍ഡ് പുതുക്കി കിട്ടിയില്ലെങ്കില്‍, പഴയ പാസ്സ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ ഓ സി ഐ കാര്‍ഡ്, പഴയ പാസ്സ്പോര്‍ട്ട്, പുതിയ പാസ്സ്പോര്‍ട്ട് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാം.

കൊറോണ ലോക്ക്ഡൗന്‍ കാരണം പല ഓഫീസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നതും, അന്നുണ്ടായിരുന്ന കടുത്ത യാത്രാവിലക്കും ഒക്കെ കൊണ്ടായിരുന്നു യഥാസമയം ഓ സി ഐ കാര്‍ഡ് പുതുക്കി നല്‍കാന്‍ കഴിയാതിരുന്നത്. ഇതിനായി ഇപ്പോള്‍ ത്വരിത ഗതിയില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണം ധാരാളമുള്ളതുകൊണ്ടാണ് ഇപ്പോള്‍ ദിവസം നീട്ടി നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category