1 GBP = 98.00INR                       

BREAKING NEWS

ഡെര്‍ബിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ചു പ്രാര്‍ത്ഥന നടത്തിയ മലയാളികള്‍ക്ക് കൗണ്‍സിലിന്റെ 8000 പൗണ്ട് പിഴ; മൂന്നാഴ്ച മുമ്പ് നടന്ന സംഭവം നിഷേധിച്ച് പെന്തക്കോസ്ത് പ്രാര്‍ത്ഥന സംഘം; ടയര്‍ 2 നിയന്ത്രണമുള്ള ഡെര്‍ബി കൗണ്‍സിലില്‍ നിയമ ലംഘനത്തിന് ഉയര്‍ന്ന പിഴ ഈടാക്കാന്‍ കാരണം 30ഓളം പേരുടെ സംഘം ചേരല്‍; പാരയായത് എതിര്‍ വിഭാഗവും അയല്‍വാസികളും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഡെര്‍ബി കൗണ്‍സില്‍ പരിധിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ചു പ്രാര്‍ത്ഥന നടത്തിയ മലയാളി സംഘത്തിന് വന്‍തുക പിഴ. ഏകദേശം മുപ്പതിലേറെ പേരുടെ സംഘം ചേര്‍ന്ന് നടത്തിയ പ്രാര്‍ത്ഥനയാണ് കൗണ്‍സിലിന്റെ കടുത്ത നടപടികള്‍ നേരിടാന്‍ കാരണമായത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ടയര്‍ ടു നിയന്ത്രണത്തിന് തുല്യമായ നടപടികളാണ് കൗണ്‍സില്‍ കോവിഡ് വ്യാപനത്തിന് എതിരെ സ്വീകരിക്കുന്നത്. ഇതനുസരിച്ചു ആറു പേരില്‍ കൂടുതല്‍ ഉള്ള സംഘം ചേരല്‍ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നു കൗണ്‍സില്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം മിസ്റ്റര്‍ ജെ എന്നയാളുടെ വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥന കൂട്ടായ്മയാണ് കൗണ്‍സില്‍ കോവിഡ് നിയമ ലംഘനത്തിന് ഇതുവരെ ഈടാക്കിയതില്‍ ഏറ്റവും ഉയര്‍ന്ന പിഴ മലയാളികളെ തേടിയെത്താന്‍ കാരണമായത്. ഇത്തരം നിയമ ലംഘനത്തിന് പ്രാദേശിക കൗണ്‍സിലുകള്‍ക്കു 10000 പൗണ്ട് വരെ പിഴ ഈടാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. 

പാരയായത് എതിര്‍ വിഭാഗവും അയല്‍വാസികളും 
കത്തോലിക്കരില്‍ നിന്നും ക്‌നാനായക്കാരില്‍ നിന്നും പിരിഞ്ഞു പോയവര്‍ നേതൃത്വം നല്‍കുന്ന രണ്ടു പെന്തകോസ്ത് ഗ്രൂപ്പുകള്‍ക്ക് സ്വാധീനമുള്ള സ്ഥലമാണ് ഡെര്‍ബി. ഇവര്‍ തമ്മില്‍ പലപ്പോഴും ആളുകളെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട നീറിപുകച്ചിലുകള്‍ മുന്‍പ് ഉണ്ടായിട്ടുമുണ്ട്. രണ്ടു ഗ്രൂപ്പുകള്‍ക്കും പുറം നാട്ടില്‍ നിന്നെത്തുന്ന പാസ്റ്റര്‍മാരാണ് നേതൃത്വം നല്‍കുന്നത് എന്നാണ് ലഭ്യമായ വിവരം. എന്നാല്‍ പ്രാദേശികമായി പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ആളെ ചേര്‍ക്കാന്‍ രണ്ടു ഗ്രൂപ്പിനും കോ ഓഡിനേറ്ററുമുണ്ട്.

ഇത്തരത്തില്‍ ഒരു കോ ഓഡിനേറ്ററായ മിസ്റ്റര്‍ ജെയുടെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന യോഗം മറുവിഭാഗം കൗണ്‍സിലിനെ അറിയിച്ചതാണെന്നും സൂചനയുണ്ട്. എന്നാല്‍ അവര്‍ ആരോപണ മുന തങ്ങള്‍ക്കു നേരെ നീളുന്നത് കയ്യോടെ നിഷേധിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥന നടന്ന വീട്ടില്‍ പതിവായി ആളുകള്‍ എത്തുന്നത് ശ്രദ്ധിച്ച അയല്‍വാസികള്‍ കൂടി പരാതിയുമായി എത്തിയതോടെ പോലീസ് എത്തി മുഴുവന്‍ ആളുകളെയും കയ്യോടെ ഒഴിപ്പിക്കുക ആയിരുന്നു. തുടര്‍ന്നാണ് കൗണ്‍സില്‍ പിഴ ഈടാക്കിക്കൊണ്ടുള്ള നോട്ടീസ് വീട്ടുടമയ്ക്ക് കൈമാറിയത്. 

മുന്‍പ് കോവിഡിന്റെ ആദ്യ ഘട്ട വ്യാപനത്തില്‍ കെന്റില്‍ ഇത്തരം ഒരു ശ്രമം സീറോ മലബാറിനു കീഴിലുള്ള പ്രാര്‍ത്ഥന ഗ്രൂപ്പ് സ്വന്തം നിലയില്‍ നടത്തിയ പ്രവര്‍ത്തനം പ്രദേശത്തെ വികാരി അടക്കമുള്ളവര്‍ ഇടപെട്ടു അവസാനിപ്പിക്കുക ആയിരുന്നു. അന്നും പോലീസ് ഇടപെടല്‍ ഉണ്ടായിരുന്നതായി പ്രദേശത്തുള്ളവര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പിഴ ലഭിക്കുന്നതില്‍ നിന്നും കെന്റ് മലയാളികള്‍ അന്ന് തലനാരിഴക്ക് രക്ഷപ്പെടുക ആയിരുന്നു. ഇപ്പോള്‍ കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഡെര്‍ബിയില്‍ പെന്തകോസ്ത് വിഭാഗത്തെ തേടി കൗണ്‍സില്‍ നടപടി ഉണ്ടായിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച, പൊതുസമൂഹത്തില്‍ രോഷം
ഡെര്‍ബിയില്‍ പ്രാര്‍ത്ഥനാ സംഘത്തിന് നേരിടേണ്ടി വന്ന പിഴ ശിക്ഷ ഏതാനും വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴി പ്രചാരം നേടിയപ്പോള്‍ മാത്രമാണ് പ്രദേശത്തുള്ളവര്‍ പോലും കാര്യങ്ങള്‍ അറിഞ്ഞത്. എന്നാല്‍ ഒരു മലയാളിയുടെ മരണം അടക്കം കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കേണ്ടി വന്ന ഡെര്‍ബിയില്‍ തന്നെ രോഗത്തിന്റെ ഗുരുതരാവസ്ഥ ലോകം മുഴുവന്‍ തിരിച്ചറിഞ്ഞിട്ടും ചില ആളുകള്‍ മാത്രം ഗൗരവത്തില്‍ എടുക്കാത്തതില്‍ പ്രദേശത്തുള്ള പൊതു മലയാളി സമൂഹത്തില്‍ കനത്ത അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. കൂത്താട്ടുകുളം സ്വദേശിയായ മലയാളി ഇവിടെ കോവിഡ് മൂലം മരിച്ചപ്പോള്‍ അനേകം പേരാണ് ഗുരുതരാവസ്ഥയിലൂടെ കടന്നു പോയത്. മിഡ്ലാന്‍ഡ്സില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധയുണ്ടായ സ്ഥലം കൂടെയാണ് ഡെര്‍ബി. 

വീണ്ടും അതെ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ കൗണ്‍സില്‍ അധികൃതര്‍ കിണഞ്ഞു പരിശ്രമിക്കവേയാണ് അതിനൊക്കെ പുല്ലുവില കല്‍പ്പിച്ചു ആള്‍ക്കൂട്ട പ്രാര്‍ത്ഥന നടത്താന്‍ ഒരു സംഘം മലയാളികള്‍ തയ്യാറായതും ഒടുവില്‍ നിയമ നടപടിക്കു വിധേയരാകേണ്ടി വന്നതും എന്നതാണ് ശ്രദ്ധേയമാകുന്നത്. തങ്ങള്‍ ടയര്‍ ടു നിയന്ത്രണം അറിഞ്ഞില്ലായിരുന്നു എന്ന തര്‍ക്കം ഉന്നയിക്കാന്‍ ഇവര്‍ തയ്യാറായെങ്കിലും പോലീസ് കര്‍ക്കശ നിലപാട് സ്വീകരിക്കുക ആയിരുന്നു എന്നാണ് ലഭ്യമായ സൂചന. ഒടുവില്‍ പിഴ നടപടികള്‍ ഒഴിവാക്കി തരണമെന്ന് പ്രാര്‍ത്ഥന സംഘം പോലീസിനോട് അപേക്ഷിച്ചെങ്കിലും തങ്ങള്‍ക്ക് അതിനു അനുവാദമില്ല എന്നറിയിച്ചു പോലീസ് ടീം കൈകഴുകുക ആയിരുന്നു.

ഇത്തരം നടപടികളില്‍ കൗണ്‍സിലാണ് അന്തിമ തീരുമാനം സ്വീകരിക്കുക എന്ന മറുപടിയാണ് മിസ്റ്റര്‍ ജെ അടക്കമുള്ളവര്‍ക്ക് ലഭിച്ചത്. The Health Protection (Coronavirus, Restrictions) (Self-Ioslation) (England) Regulations 2020 നിയമം അനുസരിച്ചു യുകെ മലയാളികള്‍ക്കിടയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പിഴയാണ് ഡെര്‍ബിയിലെ പ്രാര്‍ത്ഥന സംഘത്തെ തേടിയെത്തിയത്. രണ്ടാഴ്ച മുന്‍പ് കെന്റിലെ രണ്ടു മലയാളി കുടുംബങ്ങളും പ്രാദേശിക കൗണ്‍സില്‍ നിര്‍ദേശം ലംഘിച്ചു വീടുകളില്‍ സന്ദര്‍ശനം നടത്തിയതിനു പിഴ ശിക്ഷക്ക് അര്‍ഹരായിരുന്നു. ഇത്തരം സംഭവങ്ങളില്‍ അപ്പീല്‍ നടപടികള്‍ക്ക് പോലും കൗണ്‍സില്‍ പ്രോത്സാഹനം നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category