1 GBP = 98.00INR                       

BREAKING NEWS

അടുത്ത മാസത്തെ ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനായി മുഹമ്മദ് സിറാജ് പറക്കുമോ? പകരക്കാരനായി എത്തി കൊല്‍ക്കത്തയെ തകര്‍ത്ത് കളിയിലെ താരമായി സിറാജ്; ഐപിഎല്‍ പതിമൂന്നാം സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടിയ കൊല്‍ക്കത്തയെ 8 വിക്കറ്റിന് കീഴടക്കി ബാംഗ്ലൂര്‍; 14 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

Britishmalayali
kz´wteJI³

അബുദാബി: അടുത്ത മാസം ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജ് ഇടം പിടിക്കുമോ? ഷെയ്ക് സായിദ് സ്റ്റേഡിയത്തിലെ ഉജ്ജ്വല പ്രകടനം കണ്ടവര്‍ക്ക് അങ്ങനെ തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ ഷഹ്ബാസ് അഹമ്മദിന് പകരം എത്തിയ സിറാദ് തന്റെ ആദ്യ മൂന്നുഓവറില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് തിരിച്ചടിയായി. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയില്‍ കൊല്‍ക്കത്ത തകര്‍ന്നുപോയി. ഐപിഎല്‍ 13 ാം സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നേടിയത്. ഐപിഎല്‍ ചരിത്രത്തില്‍ 20 ഓവറും ബാറ്റ് ചെയ്ത ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറും ഇതാണ്.

കോല്‍ക്കത്തയ്ക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആധികാരിക ജയമാണ് നേടിയത്. വെറും 85 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 13.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ 14 പോയിന്റുമായി ബംഗളൂരു പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.ദേവദത്ത് പടിക്കല്‍ (25), ആരോണ്‍ ഫിഞ്ച് (16) എന്നിവരുടെ വിക്കറ്റുകളാണ് ബംഗളൂരുവിന് നഷ്ടമായത്. ഗുര്‍കീരത് സിങ് മാന്‍ 21 റണ്‍സും നായകന്‍ വിരാട് കോഹ്ലി 18 റണ്‍സും നേടി ടീമിനെ വിജയത്തിലെത്തിച്ചു.നാല് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജാണ് കോല്‍ക്കത്തയെ നിലംപരിശാക്കിയത്.

തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 17 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു. കൊല്‍ക്കത്ത നിരയില്‍ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (30 റണ്‍സ്), ലോക്കി ഫെര്‍ഗൂസന്‍ (പുറത്താകാതെ 19 റണ്‍സ്), കുല്‍ദീപ് യാദവ് (12 റണ്‍സ്), ടോം ബാന്റന്‍ (10 റണ്‍സ്) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ബാംഗ്ലൂരിനു വേണ്ടി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റും, യുസ്വേന്ദ്ര ചെഹല്‍ രണ്ടും, നവ്ദീപ് സെയ്നി, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. മൂന്നാം ഓവറിലും 20 ാം ഓവറിലും മാത്രമാണ് കൊല്‍ക്കത്ത ഒരു ഓവറില്‍ രണ്ടക്കം കടന്നത്. 10 റണ്‍സ് വീതമാണ് ഈ ഓവറുകളില്‍ കൊല്‍ക്കത്ത നേടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category