1 GBP = 98.50INR                       

BREAKING NEWS

ഐപിഎല്‍ പ്രേമികള്‍ അന്വേഷിച്ച് നടന്ന ആ സുന്ദരി കുട്ടി ഇവിടെയുണ്ട്; മുംബൈ ഇന്ത്യന്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ കാമറ ഒപ്പിയെടുത്ത 'സൂപ്പര്‍ ഗേളി'നെ കണ്ടെത്തി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

ദുബായ്: ഗാലറിയില്‍ നിറഞ്ഞ ആരാധകരും അവരുടെ ആര്‍പ്പു വിളികളും ഇല്ലെങ്കിലും ദുബായില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തിന്റെ ആവേശത്തിന് ഒട്ടും തന്നെ കുറവ് വന്നിട്ടില്ല. ഗാലറികളില്‍ ഇരിക്കുന്ന ആവേശം നിറഞ്ഞ കാണികളുടെ ഭാവ പകര്‍ച്ചകള്‍ ഇത്തവണ കാമറാ കണ്ണുകള്‍ക്കും നഷ്ടമായെങ്കിലും ഞായറാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ്‌കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ അത്തരമൊരു 'സൂപ്പര്‍ഗേള്‍' ക്യാമറക്കണ്ണില്‍ പതിഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അപൂര്‍വം ചില കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാറുണ്ട്. സുരക്ഷാ മാര്‍ഗങ്ങളെല്ലാം പാലിച്ച് ഫ്രാഞ്ചൈസിയുടെ ഭാഗമായി വരുന്ന ആരാധകര്‍. അക്കൂട്ടത്തിലെത്തിയ ഒരു പെണ്‍കുട്ടിയാണ് കാമറാ കണ്ണില്‍ ഉടക്കിയതും ക്രിക്കറ്റ് ആരാധകരുടെ മനസ് കവര്‍ന്ന് വൈറലായതും. ടൈ ആയ മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവറിലാണ് പഞ്ചാബ് വിജയിച്ചത്. സൂപ്പര്‍ ഓവറിനിടയിലെ പെണ്‍കുട്ടിയുടെ വൈകാരിക ഭാവമാണ് ക്യാമറയില്‍ പതിഞ്ഞത്.

ആ നോട്ടം വൈറലായതോടെ പെണ്‍കുട്ടിയെ സമൂഹമാധ്യമം തന്നെ കണ്ടെത്തി. റിയാനാ ലാല്‍വാനി എന്ന പഞ്ചാബി പെണ്‍കുട്ടിയാണ് ഒറ്റദിവസം കൊണ്ട് താരമായത്. സമൂഹമാധ്യമത്തില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് ദുബായിലെ ജുമൈറ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു റിയാനാ. ഇപ്പോള്‍ ഇംഗ്ലണ്ടിലെ കോവെന്‍ട്രിയിലെ വാര്‍വിക് സര്‍വകലാശാലയില്‍ ബിരുദപഠനം നടത്തുന്നു. അടുത്തിടെയാണ് റിയാനാ 23ാം ജന്മദിനം ആഘോഷിച്ചത്.
Image

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category