1 GBP = 98.10INR                       

BREAKING NEWS

എന്താ കണ്ണില്‍ ഇരുട്ടു കയറുന്നുണ്ടോ ഷീ ജിങ് പിങ്ങ്? ഇത് പഴയ ഇന്ത്യയല്ല, അടിച്ചാല്‍ തിരിച്ചടി ഉറപ്പ്; ലഡാക്കിലെ റോഡു നിര്‍മ്മാണത്തില്‍ കലിച്ച ചൈനയ്ക്ക് ഇന്ത്യന്‍ മറുപടി രാജകീയമായി തന്നെ; സേനാനീക്കം ചടുലമാക്കാന്‍ ഹിമാലയം തുരന്നു ഇന്ത്യ നിര്‍മ്മിക്കുന്നത് പത്ത് തുരങ്കങ്ങള്‍ കൂടി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അടുത്തകാലത്തായി ചൈന ലഡാക്കിന് മേല്‍ കണ്ണുവെക്കാന്‍ പ്രധാന കാരണം അതിര്‍ത്തിയില്‍ റോഡുകളുടെ നിര്‍മ്മാണം ഇന്ത്യ അതിവേഗത്തിലാക്കിയതാണ്. ഇത് ശരിയല്ലെന്നും ലഡാക്കില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമായിരുന്നു ചൈനയുടെ അവകാശവാദം. ഈ വാദം പണ്ടേ തള്ളിയ ഇന്ത്യ ഇപ്പോള്‍ തെറിക്കുത്തരം മുറിപ്പത്തല്‍ എന്ന വിധത്തിലുള്ള മറുപടിയുമായി രംഗത്തുവന്നു. ഇന്ത്യന്‍ റോഡ് നിര്‍മ്മാണത്തില്‍ ഭയപ്പെടുന്ന ചൈനയെ ശരിക്കും വിറപ്പിക്കാന്‍ പോന്ന രാജകീയ നീക്കവുമായി മോദിയും കൂട്ടരും രംഗത്തുവന്നു.

ചൈനീസ് ഭീഷണിക്ക് വഴങ്ങില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ശക്തമായി പ്രഖ്യാപിച്ചു കൊണ്ടാണ് ഇന്ത്യ രംഗത്തുവന്നത്. ചൈനീസ് ഭീഷണി വകവെക്കാതെ ഇന്ത്യ അതിര്‍ത്തിയില്‍ സേനാനീക്കം ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്നന്നത് പത്ത് തുരങ്കങ്ങള്‍ നിര്‍മ്മിക്കാനാണ്. ഈ നീക്കം അതിര്‍ത്തിയിലെ ചൈനീസ് ഇടങ്ങളെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്. അടുത്തിടെ ഹിമാചലിലെ മണാലിയില്‍ തുറന്ന അടല്‍ തുരങ്കത്തിനും ശ്രീനഗറിനെ കാര്‍ഗില്‍, ലേ എന്നിവയുമായി ബന്ധിപ്പിക്കാന്‍ സോജി ലായില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന തുരങ്കത്തിനും പുറമേയാണിത്.

അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ചൈനയുടെ ആവശ്യം തള്ളിയാണു തുരങ്ക പദ്ധതിയുമായി ഇന്ത്യ മുന്നോട്ടു നീങ്ങുന്നത്. പാക്ക്, ചൈന അതിര്‍ത്തി മേഖലകളില്‍ വാഹന നീക്കം വേഗത്തിലാക്കാന്‍ അടുത്തിടെ 44 പാലങ്ങള്‍ ഇന്ത്യ നിര്‍മ്മിച്ചിരുന്നു. തുരങ്ക നിര്‍മ്മാണത്തിനായി ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ചൈന അനുനയ പാതയില്‍ വരാത്ത പശ്ചാത്തലത്തില്‍ ശക്തമായി മുന്നോട്ടു പോകാനാണ് കേന്ദ്രസര്‍ക്കാന്‍ നീക്കം. ഇതിന്റെ ഭാഗമാണ് തുരങ്ക പദ്ധതികള്‍.

കിഴക്കന്‍ ലഡാക്കില്‍ ചൈനയോടു ചേര്‍ന്ന് ഇന്ത്യന്‍ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡിയിലേക്കുള്ള (ഡിബിഒ) തുരങ്കമാണ് ഇന്ത്യ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന തുരങ്കങ്ങളില്‍ പ്രധാനം. ഡിബിഒയെ ഡെപ്സാങ് താഴ്വരയുമായി ബന്ധിപ്പിച്ച് 17,800 അടി ഉയരത്തിലുള്ള പ്രദേശത്താണു തുരങ്കം നിര്‍മ്മിക്കുക. ചൈനയ്ക്ക് നോട്ടമുള്ള പ്രദേശം കൂടിയാണ് ഇത്. അതുകൊണ്ടു കൂടിയാണ് ഇന്ത്യ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചുന്നത്. ഡിബിഒ ഡെപ്സാങ് റോഡ് കയ്യടക്കി വ്യോമതാവളത്തിലേക്കുള്ള ഇന്ത്യന്‍ സേനാനീക്കം തടസ്സപ്പെടുത്താന്‍ ചൈന ശ്രമം നടത്തിയേക്കുമെന്ന വിലയിരുത്തലിലാണ് ബദല്‍ പാതയായി തുരങ്കം നിര്‍മ്മിക്കുന്നത്.

ചൈനയുടെ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഡെപ്സാങ്, ഡിബിഒ എന്നിവിടങ്ങളില്‍ ഇന്ത്യയുടെ വന്‍ സേനാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയിലുള്ള നൂബ്ര താഴ്വര, ഖാര്‍ദുങ് ലാ, ചാങ് ലാ എന്നിവിടങ്ങളിലും തുരങ്കം നിര്‍മ്മിക്കും. അതിനിടെ ചൈനയോടു ചേര്‍ന്ന് നിര്‍മ്മിച്ച റോഡുകളും പാലങ്ങളും ഉദ്ഘാടനം ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെയും മറ്റന്നാളും സിക്കിമിലെ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ചേക്കും. ചൈനീസ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന ജവാന്മാരുമായി കൂടിക്കാഴ്ച നടത്തുന്നതും പരിഗണനയിലുണ്ട്. കിഴക്കന്‍ ലഡാക്കില്‍ കാവല്‍ നില്‍ക്കുന്നജവാന്മാരെ അദ്ദേഹം മുന്‍പു സന്ദര്‍ശിച്ചിരുന്നു.

ലഡാക്കില്‍ എട്ടും കാശ്മീരില്‍ രണ്ടുമാണ് ഇന്ത്യ നിര്‍മ്മിക്കുന്ന തുരങ്കങ്ങള്‍. ദൗലത് ബേഗ് ഓള്‍ഡി, നൂബ്ര താഴവര, ഖാര്‍ദുങ് ലാ, ചാങ് ലാ എന്നിവ ഉള്‍പ്പെടെയാണിത്. ശൈത്യ മാസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെടുന്ന ഇവിടെ, തുരങ്കം തുറന്നാല്‍ വര്‍ഷം മുഴുവന്‍ സേനാ നീക്കം സാധ്യമാകും. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് നിര്‍മ്മാണം.

യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി)യോടു ചേര്‍ന്ന് ഇന്ത്യ നടത്തുന്ന അടിസ്ഥാന സൗകര്യ വികസനമാണ് കിഴക്കന്‍ ലഡാഖിലെ സംഘര്‍ഷത്തിന്റെ മൂലകാരണമെന്ന ചൈനയുടെ വാദം നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. സ്വന്തം അതിര്‍ത്തിക്കുള്ളില്‍ റോഡും വാര്‍ത്താവിനിമയ സംവിധാനങ്ങളും നിരന്തരം വികസിപ്പിച്ചുകൊണ്ടാണ് ചൈന ആരോപണം ഉന്നയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഇന്ത്യന്‍ നീക്കം.

മൂന്നു കാരണങ്ങളാല്‍ ചൈനയുടെ ആരോപണങ്ങള്‍ മറുപടി പോലും അര്‍ഹിക്കുന്നതല്ല. 1. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത പാലങ്ങളൊന്നും എല്‍എസിയോടു ചേര്‍ന്നല്ല. അവയെല്ലാം സൈനിക കേന്ദ്രങ്ങളുമായല്ല, സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. 2. ഇത്രയും കാലം നടന്ന സൈനിക- നയതന്ത്ര ചര്‍ച്ചകളിലൊന്നും അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചു ചൈന മിണ്ടിയിട്ടില്ല. 3. സ്വന്തം അതിര്‍ത്തിക്കുള്ളില്‍ റോഡ്, പാലം, ഒപ്റ്റിക്കല്‍ ഫൈബര്‍, സൗരോര്‍ജം ഉപയോഗിക്കുന്ന സൈനിക പോസ്റ്റുകള്‍ -ഹട്ടുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം മിസൈല്‍ വിന്യാസം എന്നിവയെക്കുറിച്ചു ചൈനയ്ക്ക് എന്തു പറയാനുണ്ട്? - പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

സംഘര്‍ഷം നിലനില്‍ക്കു്ന ഗോഗ്ര- ഹോട്ട്സ്പ്രിങ് മേഖലയില്‍ ചൈന ഇതിനകം ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചതായി സൈനിക കമാന്‍ഡര്‍മാര്‍ പറഞ്ഞു. അവിടെ വലിയ ക്രെയ്നുകള്‍ സ്ഥാപിച്ച് സൗരോര്‍ജം ഉപയോഗിക്കുന്ന കണ്ടെയ്നറുകള്‍ സൈനികര്‍ക്കായി എത്തിച്ചിട്ടുണ്ട്. പാംഗോങ് ത്സോ തടാകത്തിനു സമീപം ശൈത്യകാലത്ത് ജവാന്മാര്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ താത്കാലിക ആശുപത്രിയും തുറന്നു. ഇതിനുശേഷമാണ് ഇന്ത്യയ്ക്കെതിരേ ആരോപണമുന്നയിക്കുന്നതെന്നും പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാക് അധീന കശ്മീരിലെ ഖുന്‍ജറാബ് ചുരം വഴി കടന്നുപോകുന്ന ചൈന പാക് സാമ്പത്തിക ഇടനാഴി (സിപിഇസി)ക്ക് ഭീഷണിയാകുമെന്നതാണ് എല്‍എസിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണളോടു ചൈനയ്ക്കുള്ള എതിര്‍പ്പിനു കാരണമെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category