1 GBP = 98.50INR                       

BREAKING NEWS

യുദ്ധടാങ്കുകളെ നിഷ്പ്രയാസം കീഴ്പ്പെടുത്തുന്ന ആന്റി ടാങ്ക് ഇന്ത്യയുടെ ചുണക്കുട്ടി തന്നെ; ഇന്ത്യയുടെ കരുത്തന്‍ മിസൈല്‍ വിക്ഷേപിച്ചത് പുലര്‍ച്ചെ പൊക്രാനില്‍; നിര്‍ഭയ്, ശൗര്യം, രുദ്രം, പൃഥ്വി, അഗ്‌നി, ബ്രഹ്മോസ്, എന്നിവയ്ക്കൊപ്പം ഇനി നാഗവും; ശത്രുരാജ്യങ്ങള്‍ ഭയക്കും

Britishmalayali
kz´wteJI³

പൊഖ്റാന്‍: ഇന്ത്യാ ചൈന യുദ്ധസമാനമായ സാര്യം നിലനില്‍ക്കുമ്പോള്‍ മിസൈല്‍ കരുത്തില്‍ വന്‍ കുതിച്ചുചാട്ടവുമായി ഇന്ത്യ. ശത്രുവിന്റെ മടയില്‍ പോയി യുദ്ധ ടാങ്കുകളെ ഭസ്മമാക്കുന്ന മിസൈലാണ് രാജ്യം നിര്‍മ്മിച്ചിരിക്കുന്നത്. ടാങ്കുകള്‍ ആക്രമിച്ച് തകര്‍ക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് ആന്റി ടാങ്ക് മിസൈല്‍ വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കി.

പുലര്‍ച്ചെ 6.45ന് രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയിലെ ഫയറിങ് റേഞ്ചില്‍ നിന്നാണ് പോര്‍മുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) അറിയിച്ചു.ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയില്‍പ്പെട്ട അത്യാധുനിക ടാങ്ക് വേദ മിസൈലാണ് നാഗ്. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യതയോടെ ആക്രമിച്ച് തകര്‍ക്കാനുള്ള ശേഷി നാഗിനുണ്ട്. നാല് മുതല്‍ ഏഴ് കിലോമീറ്റര്‍ വരെ പ്രഹര പരിധിയുള്ള മിസൈല്‍ ഭൂമിയില്‍ നിന്നും ആകാശത്ത് നിന്നും തൊടുത്തുവിടാന്‍ സാധിക്കും. 1980കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുള്ള മിസൈലുകള്‍. ഇതില്‍ ത്രിശൂല്‍ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗമാണ്.

നിര്‍ഭയ്, ശൗര്യം, രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ്... അങ്ങനെ നിരവധി മിസൈലുകളാണ് ഇന്ത്യന്‍ പ്രതിരോധ വിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷിച്ചത്. ഒരു മാസത്തിനുള്ളില്‍ 12 പുതിയ മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. ഈ പരീക്ഷണങ്ങളെല്ലാം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ്.

തിങ്കളാഴ്ച ഒഡീഷ തീരത്ത് ഇന്ത്യ സാന്റ് ആന്റിടാങ്ക് മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) ഇന്ത്യന്‍ വ്യോമസേനയ്ക്കായി വികസിപ്പിച്ചെടുത്തതാണ് ഈ മിസൈല്‍. വിക്ഷേപിക്കുന്നതിന് മുന്‍പും, വിക്ഷേപിച്ച ശേഷവും ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിനുള്ള (ലോക്ക്-ഓണ്‍ ആന്‍ഡ് ലോക്ക്-ഓണ്‍) സവിശേഷതകളോട് കൂടിയാണ് മിസൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഈ മിസൈലിന്റെ എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായി, പൂര്‍ണ ആക്രമണ മോദില്‍ എത്തിക്കഴിഞ്ഞാല്‍ അത് വ്യോമസേനയ്ക്ക് കൈമാറും. കഴിഞ്ഞ ഒരു മാസത്തിനിടെ തുടര്‍ച്ചയായി 12 പുതിയ മിസൈലുകള്‍ പരീക്ഷിച്ച് പ്രതിരോധ മേഖലയിലെ എല്ലാവരെയും ഇന്ത്യ അദ്ഭുതപ്പെടുത്തി. ഒഡീഷ തീരത്ത് ചണ്ഡിപൂര്‍ പരീക്ഷണ കേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ 11.30 നാണ് സാന്റ് ആന്റി ടാങ്ക് മിസൈല്‍ പരീക്ഷിച്ചത്. ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ നവീകരിച്ചാണ് സാന്റ് മിസൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഡിആര്‍ഡിഒ ഗവേഷണ കേന്ദ്രത്തിന്റെയും ഇന്ത്യന്‍ വ്യോമസേനയുടെയും സംയുക്ത പ്രവര്‍ത്തനത്തിലാണ് ഇത് തയാറാക്കുന്നത്. മികച്ച ആന്റി ടാങ്ക് മിസൈലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

2011 ലാണ് ആദ്യമായി ഈ മിസൈല്‍ വിക്ഷേപിച്ചത്. ലക്ഷ്യസ്ഥാനം ലോക്ക് ചെയ്താണ് മിസൈല്‍ തൊടുത്തത്. എന്നാല്‍ വിക്ഷേപണത്തിന് ശേഷം രണ്ടാമത്തെ ലക്ഷ്യത്തിലേക്ക് ലോക്ക് ചെയ്യാനും ആക്രമണം നടത്താനും ഈ മിസൈലിന് സാധിച്ചു. തുടര്‍ന്ന്, 2015 ജൂലൈ 13 ന് രാജസ്ഥാനിലെ ജയ്സാല്‍മീറിലെ ചന്ദന്‍ ഫയറിങ് റേഞ്ചില്‍ രുദ്ര ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എച്ച്എഎല്‍ മൂന്ന് പരീക്ഷണങ്ങള്‍ നടത്തി. 7 കിലോമീറ്റര്‍ അകലത്തില്‍ രണ്ട് ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നതില്‍ ഈ മിസൈലുകള്‍ വിജയിച്ചു, ഒരു ലക്ഷ്യം നഷ്ടമായി. തുടര്‍ന്ന്, ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ സാന്റ് ആന്റി ടാങ്ക് മിസൈലിന്റെ പേരിലേക്ക് നവീകരിച്ചു. ഈ മെച്ചപ്പെടുത്തിയ പതിപ്പിന്റെ ആദ്യ വിജയകരമായ ട്രയല്‍ 2018 നവംബറില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ പോഖ്‌റാന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ നടത്തി. പിന്നീട് അത് ഒരു ഡമ്മി ടാങ്ക് തകര്‍ത്തും മികച്ച പ്രകടനം കാഴ്ചവെച്ചു. 15 മുതല്‍ 20 കിലോമീറ്റര്‍ വരെ പരിധിയില്‍ പ്രയോഗിക്കാവുന്ന തദ്ദേശീയ മിസൈലാണിത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയകരമാകുന്നത്. ഒന്നര മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് സബ് സോണിക് ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു

മുന്‍പ് ഹൈപ്പര്‍സോണിക് മിസൈല്‍ ക്ലബിലേക്ക് ഇന്ത്യയും ഇടംനേടിയിരുന്നു. ശബ്ദത്തേക്കാള്‍ ആറു മടങ്ങു വേഗത്തില്‍ മിസൈല്‍ തൊടുക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു വിജയം നേടിയിരുന്നു. ഒഡീഷയിലെ വീലര്‍ ഐലന്റിലുള്ള എപിജെ അബ്ദുള്‍ കലാം വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷച്ചത്. ഇതോടെ ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശമുള്ള മറ്റു രാജ്യങ്ങള്‍.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category