1 GBP = 98.50INR                       

BREAKING NEWS

ഭരണത്തുടര്‍ച്ച മോഹിക്കുന്ന പിണറായിക്ക് മുന്നില്‍ മഹാമേരുവായി രാഹുലിന്റെ സാന്നിധ്യം; കേരളത്തിലെ നിയമാസഭാ തെരഞ്ഞെടുപ്പു മുന്നില്‍ നിന്നു നയിക്കാന്‍ രാഹുല്‍ ഗാന്ധി; യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കേണ്ടത് വയനാട് എംപിക്കും അഭിമാനപ്രശ്നം; കേന്ദ്രത്തിനും മോദിക്കുമെതിരായ നിര്‍ഭയ വിമര്‍ശനങ്ങള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ ഇടയാക്കും; രാഹുല്‍ കേരളത്തില്‍ സജീവമാകുമ്പോള്‍ ചങ്കിടിപ്പ് പിണറായിക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച മോഹിക്കുന്നത് സിപിഎമ്മുകാരാനാണ്. എന്നാല്‍ പിണറായി വിജയന്റെ ഇമേജ് ഇടിഞ്ഞതോടെ സിപിഎമ്മിന്റെ അടുത്ത അനുയായികള്‍ പോലും അത് വിശ്വസിക്കുന്നില്ല. കോവിഡിന്റെ തുടക്കകാലത്ത് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച ഉണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, സ്വര്‍ണ്ണക്കടത്തു വിഷയം വന്നതോടെ കളം മാറി. ഇതോടെ സര്‍ക്കാര്‍ നാണക്കേടിന്റെ പടുകുഴിയിലാണ്. ചെന്നിത്തലയിലെ പ്രതിപക്ഷ നേതാവ് അതിശക്തനാകുന്ന കാഴ്ച്ചയും കേരളം കണ്ടു.

മറുവശത്താകട്ടെ സെക്രട്ടറിയേറ്റില്‍ കേന്ദ്ര ഏജന്‍സികള്‍ കയറി നിരങ്ങുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന് ഇനിയും ആറു മാസത്തോളം ഉണ്ടെന്നിരിക്കേ ജോസ് കെ മാണിയെ മുന്നണിയില്‍ എത്തിച്ചും മറ്റു ഭരണത്തുടര്‍ച്ച ഉറപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ തന്നെയാണ് പിണറായി വിജയന്‍. എന്നാല്‍, മുഖ്യമന്ത്രി എത്ര പരിശ്രമിച്ചാലും പിണറായി വിജയന്റെ മോഹം എളുപ്പം പൂവണിയില്ലെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അതിന് അവര്‍ പറയുന്ന പ്രധാന കാര്യം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെ യുഡിഎഫ് തരംഗമാണ് ഉണ്ടായത്. സമാനമായ വിധത്തില്‍ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയാകും കോണ്‍ഗ്രസിന്റെ താര പ്രചാരകനും അമരക്കാരനും.

വയനാട് എംപിയെന്ന നിയില്‍ രാഹുല്‍ കൂടുതല്‍ മണ്ഡലത്തില്‍ സജീവമാകുന്നത് കേരളത്തിലെ ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ദേശീയ തലത്തല്‍ കൂടുതല്‍ വിഷയങ്ങളില്‍ രാഹുല്‍ സജീവമാകുന്നതോടെ ഇതിന്റെ പ്രതിഫലനം കേരളത്തില്‍ ഉണ്ടാകുമെന്ന് നേതാക്കള്‍ ഉറപ്പിക്കുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളെല്ലാം യുഡിഎഫിന് അനുകൂലമാണ്. രാഹുല്‍ കൂടി കളത്തില്‍ ഇറങ്ങിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാകും. വന്‍ വിജയം തന്നെ ഉറപ്പിക്കാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകൂട്ടുന്നു.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് രാഹുല്‍ഗാന്ധിയെ കൂടുതല്‍ സമയം കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിലും യു.പി.യില്‍ സമീപകാലത്ത് നടത്തിയ സമരങ്ങളിലും രാഹുലിന്റെ സാന്നിധ്യം ഊര്‍ജംപകര്‍ന്നുവെന്ന തിരിച്ചറിവില്‍ നിന്നാണിത്. കേരളത്തില്‍ നിന്നുള്ള എംപി. എന്ന നിലയില്‍ക്കൂടി രാഹുലിന്റെ സാന്നിധ്യം ഗുണംചെയ്യുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

ബിജെപി.ക്ക് എതിരേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പ്രക്ഷോഭങ്ങള്‍ അദ്ദേഹത്തിന് മുസ്ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയും ആവേശവും നല്‍കിയിട്ടുണ്ട്. മോദിക്കും ബിജെപിക്കും എതിരെ ശബദിക്കുന്ന ഒരേയൊരു നേതാവാണ് രാഹുല്‍. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷ രാഹുല്‍ ഗാന്ധിയിലാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഉണര്‍വ്വുണ്ടാകണമെങ്കില്‍ രാഹുല്‍ പ്രതിനിധിയായ കേരളത്തില്‍ ഭരണം അനിവാര്യാണ്. മറിച്ച് ഇവിടെ ഭരണം പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് രാഹുലിന്റെ കഴിവുകേടായി ബിജെപി അടക്കം പ്രചരിപ്പിക്കും. ഈ സാഹചര്യ്ത്തില്‍ രാഹുല്‍ കളത്തില്‍ ഇറങ്ങുമ്പോള്‍ മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടും എന്നത് ഉറപ്പാണ്. ഇത് ഗുണം ചെയ്യുക യുഡിഎഫിനാണ് താനും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രണ്ട് ഘടകകക്ഷികളാണ് യു.ഡി.എഫില്‍നിന്ന് മറുപക്ഷത്തേക്ക് പോയത്. ലോക് താന്ത്രിക് ജനതാദള്‍ പഴയ മുന്നണിയിലേക്ക് തിരിച്ചുപോക്കാണ് നടത്തിയതെങ്കില്‍, യു.ഡി.എഫിന്റെ ശക്തമായ ഘടകമായി മൂന്ന് പതിറ്റാണ്ടിലേറെ നിലകൊണ്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗം തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച് മറുകണ്ടം ചാടിയത് യു.ഡി.എഫിനെ അസ്വസ്ഥരാക്കുന്നുണ്ട്. എന്നാല്‍ രാഹുലിനെയും ഒപ്പം പ്രിയങ്കയെയും താരപ്രചാരകരാക്കി മാറ്റി ഈ പോരായ്മ പരിഹരിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.

വയനാട്ടില്‍നിന്നുള്ള എംപി.എന്ന നിലയില്‍ രാഹുലിന്റെ മണ്ഡലത്തിലെ ഓഫീസ് പ്രവര്‍ത്തനം കാര്യമായി നടക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാല്‍ ഏതാനും മാസങ്ങളായി അദ്ദേഹം മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. ഇത് എതിരാളികളുടെ വിമര്‍ശനത്തിനും കാരണമായി. കഴിഞ്ഞദിവസം അദ്ദേഹം കേരളത്തിലെത്തി. വരും മാസങ്ങളില്‍, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാഹുലിന്റെ സാന്നിധ്യം സംസ്ഥാനമാകെ ഉണ്ടാകണമെന്ന് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്.

ഭിന്നാഭിപ്രായങ്ങളും ഗ്രൂപ്പ് പോരുകളും നിലവില്‍ ഉണ്ടെങ്കിലും രാഹുലിന്റെ സാന്നിധ്യം ഇതെല്ലാം കുറയ്ക്കുമെന്ന് നേതാക്കളില്‍ വലിയൊരു വിഭാഗവും വിശ്വസിക്കുന്നു. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടങ്ങള്‍ നയിക്കാന്‍ രാഹുല്‍ തന്നെ മികച്ച വ്യക്തിത്വം എന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസവും ഇതിന് അടിവരയിടുന്നു.

രാഹുല്‍ സജീവമായി എത്തിയാല്‍ സീറ്റു നിര്‍ണയത്തില്‍ അടക്കം കാര്യമായ തര്‍ക്കങ്ങള്‍ ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പുകള്‍ക്ക് അതീതമായി സ്ഥാനാര്‍ത്ഥി നിര്‍ണയം വന്നാല്‍ അത് കോണ്‍ഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്നതു പോലെ ഏറെ പ്രയോജനകരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും കേരളത്തില്‍ രാഹുല്‍ കൂടുതല്‍ സജീവമാകുന്നത് ഏറ്റവും അസ്വസ്ഥമാക്കുന്നത് പിണറായി വിജയനെയും ഇടതു മുന്നണിയെയുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category