1 GBP = 98.80INR                       

BREAKING NEWS

35 ലക്ഷം രൂപ അയക്കുന്നുവെന്ന് ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശം; പിന്നാലെ ബാഗ് നിറയെ പണവുമായി സ്വപ്നയും ശിവശങ്കരനും അക്കൗണ്ടന്റിന്റെ വീട്ടിലെത്തി; സ്വീകരിക്കാന്‍ മടിച്ചപ്പോള്‍ പണം സത്യമായ സ്രോതസ്സില്‍ നിന്നെന്ന് പറഞ്ഞു സ്വപ്ന; ശിവങ്കറിനെ വെട്ടിലാക്കിയ വേണുഗോപാലിന്റെ മൊഴി ഇങ്ങനെ

Britishmalayali
kz´wteJI³

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ ശരിക്കും വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് ചാര്‍ട്ടേട് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ നല്‍കിയത്. 35 ലക്ഷം രൂപയുടെ ഇടപാടിന് ശിവശങ്കരനും വ്യക്തമായ പങ്കാളിത്തമുണ്ടെന്ന് വ്യക്തമക്കുന്നതാണ് വേണുഗോപാലിന്റെ മൊഴി. ഒരു ബാഗ് നിറയെ പണവുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടില്‍ സ്വപ്ന സുരേഷിനൊപ്പം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ എത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു പറഞ്ഞിരിക്കുന്നത്. വേണഗോപാലിന്റെ മൊഴിയാണ് ഇതില്‍ നിര്‍ണായകമായത്.

ബാഗില്‍ 35 ലക്ഷം രൂപയുമായി ഇരുവരും എത്തിയെന്നും ആ പണം കൈകാര്യം ചെയ്യാന്‍ താന്‍ മടിച്ചെന്നും വേണുഗോപാല്‍ പറഞ്ഞതായി ഇഡി അറിയിച്ചു. ലോക്കര്‍ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് ശിവശങ്കര്‍ സ്വപ്ന സുരേഷുമായി തന്റെ വീട്ടിലെത്തിയാണ് പണം കൈമാറിയതെന്നാണ് വേണുഗോപാല്‍ പറയുന്നത്.പണം കൈമാറിയതിന് ശേഷമുള്ള ചര്‍ച്ചകളിലും ശിവശങ്കര്‍ സ്വപ്നയ്‌ക്കൊപ്പം പങ്കെടുത്തു. സ്വപ്ന സുരേഷിനെ വേണുഗോപാലിന് പരിചയപ്പെടുത്തിയ ശേഷം താന്‍ അവിടെനിന്ന് മടങ്ങിയെന്നാണ് ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ശിവശങ്കറിന്റെ മൊഴി പൂര്‍ണമായും തള്ളുകയാണ് വേണുഗോപാല്‍.

മുഴുവന്‍ സമയവും ചര്‍ച്ചയില്‍ ശിവശങ്കര്‍ ഉണ്ടായിരുന്നുവെന്ന് വേണുഗോപാല്‍ പറയുന്നു.തനിക്ക് പണമടങ്ങിയ ബാഗ് കൈമാറിയത് സ്വപ്ന സുരേഷാണ്. അതിന് മുമ്പ് ശിവശങ്കര്‍ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. അതില്‍ 35 ലക്ഷം രൂപ അയക്കുന്നു എന്നകാര്യം പറഞ്ഞിരുന്നു. എന്നാല്‍ മുപ്പത് ലക്ഷം രൂപ മാത്രമാണ് വന്നത്. ലോക്കര്‍ തുറന്ന് പണം നിക്ഷേപിച്ച ശേഷം ശിവശങ്കറിന് താന്‍ വാട്‌സാപ്പ് സന്ദേശം അയച്ചെന്നും തിരികെ അദ്ദേഹം നന്ദി പറഞ്ഞുവെന്നും വേണുഗോപാല്‍ പറയുന്നു.ശിവശങ്കറുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളതിനാലാണ് സ്വപ്ന സുരേഷില്‍ നിന്ന് ഫീസ് വാങ്ങാതിരുന്നത്.

ലോക്കര്‍ ക്ലോസ് ചെയ്യുന്നതിനായി പലവട്ടം വിളിച്ചിരുന്നു. പലതവണയായി അവര്‍ 30 ലക്ഷം രൂപ ലോക്കറില്‍ നിന്ന് എടുത്തിരുന്നു. മൂന്ന് നാല് തവണ താനാണ് ലോക്കര്‍ തുറന്ന് പണമെടുത്ത് സരിത്തിന് കൈമാറിയത്. പൂര്‍ണമായും പണമെടുത്ത ശേഷം ലോക്കര്‍ ക്ലോസ് ചെയ്യാന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി. വേണുഗോപാലിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തില്‍ സാക്ഷി പട്ടികയിലാണ് ഉള്‍പ്പടുത്തിയിരിക്കുന്നത്.

ഈ പണം സ്വീകരിക്കാന്‍ വേണുഗോപാല്‍ ശരിക്കും മടിച്ചിരുന്നു. പണം സത്യമായ സ്രോതസ്സില്‍ നിന്നാണെന്നു വിശദീകരിക്കാന്‍ സ്വപ്ന ശ്രമിച്ചെന്നും ലോക്കറില്‍ വയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും വേണുഗോപാല്‍ അറിയിച്ചതായി ഇഡി പറയുന്നു. ഈ ചര്‍ച്ചയെല്ലാം ശിവശങ്കറിന്റെ സാന്നിധ്യത്തിലാണ് നടന്നതെന്നും അസി. ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ വിശദീകരണത്തിലുണ്ട്.

സാമ്പത്തികം കൈകാര്യം ചെയ്യാന്‍ സ്വപ്നയെ സഹായിക്കണമെന്ന്, തനിക്ക് 20 വര്‍ഷത്തിലേറെയായി പരിചയമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനു നിര്‍ദ്ദേശം നല്‍കിയിരുന്നതായി ശിവശങ്കറിന്റെ മൊഴിയിലും സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കര്‍ ഓഫിസില്‍ വന്നെന്നും അവരെ തനിക്കു പരിചയപ്പെടുത്തിയെന്നും സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്.

സ്വപ്നയുമായി ചേര്‍ന്ന് ജോയിന്റ് ലോക്കര്‍ ആരംഭിക്കാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നും അതനുസരിച്ച് തിരുവനന്തപുരം എസ്ബിഐയില്‍ സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറന്നെന്നുമാണ് വേണുഗോപാല്‍ വിശദീകരിച്ചത് ഇഡി അറിയിച്ചു. സ്വപ്നയുടെ സാമ്പത്തിക അവസ്ഥ മോശമായിരുന്നെന്നും സഹായിക്കാന്‍ പരമാവധി ശ്രമിച്ചെന്നും ജോലി ലഭ്യമാക്കാന്‍ ശ്രമിച്ചെന്നും ശിവശങ്കര്‍ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന ശിവശങ്കര്‍ ദിവസം മുഴുവന്‍ അവര്‍ക്ക് വാട്സാപ് സന്ദേശങ്ങള്‍ അയയ്ക്കുമായിരുന്നു. ശിവശങ്കറുമായി സ്വപ്ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു.

അതിനാല്‍, സ്വര്‍ണക്കള്ളക്കടത്ത്, കോണ്‍സുലേറ്റ് കരാറിലെ കമ്മിഷന്‍/കൈക്കൂലി എന്നിവ വഴി സ്വപ്ന പണമുണ്ടാക്കുന്നെന്നത് ശിവശങ്കര്‍ അറിഞ്ഞില്ലെന്നു വരാന്‍ സാധ്യതയില്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ വസ്തുതകള്‍ പുറത്തുവരാനുണ്ട് ഇഡി വിശദീകരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category