1 GBP = 98.80INR                       

BREAKING NEWS

പിണറായി കേരളം കണ്ട എല്ലാം കൊണ്ടും എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രി; എന്റെ അഭിപ്രായത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല; അദ്ദേഹം നല്ലവനാണോ കെട്ടവനാണോ എന്നത് ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണ്; പിണറായി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് താന്‍ പറഞ്ഞെന്ന പ്രചരത്തിന് മറുപടിയുമായി നടന്‍ ദേവന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മലയാള സിനിമയില്‍ സുന്ദരനായ വില്ലനാണ് നടന്‍ ദേവന്‍. ഒരു കാലത്ത് വിജയസിനിമകളിലെ സ്ഥിര സാന്നിധ്യം. സൗന്ദര്യം കൊണ്ട് നായകന്മാരെ പോലും കവച്ചു വെക്കുന്ന വ്യക്തിത്വതിന് ഉടമ. ഇങ്ങനെ അഭിനയ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചി നടന്‍ ദേവന്‍ രാഷ്ടീയത്തിലും രംഗത്തെത്തിയിരുന്നു. സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയൊക്കെ ഉണ്ടാക്കി ശ്രദ്ധ നേടിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന പക്ഷക്കാരന്‍ കൂടിയാണ് അദ്ദേഹം.

ഇതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്നു ദേവന്‍ പറഞ്ഞു എന്നുള്ള പ്രചരണവും സൈബര്‍ ലോകത്തു നടക്കുന്നുണ്ട്. ഈ അഭിപ്രായം വ്യാപകമായി പ്രചരിക്കുന്നതിനിടെ കടുത്ത ഭാഷയില്‍ മറുപടിയുമായി ദേവന്‍ രംഗത്തുവന്നു. തനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ലെന്നും മറിച്ച് കേരളം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായി എന്നുമാണ് ദേവന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നത്. മാധ്യമ വാര്‍ത്തകളിലൂടെയും മറ്റു അഭിപ്രായങ്ങളിലൂടെയുമാണ് തനിക്ക് ഈ ഇങ്ങനെ കാഴ്ച്ചപ്പാട് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തന്റെ ഫോട്ടോ വെച്ച് ' കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍... നടന്‍ ദേവന്‍'... എന്നുള്ള പ്രചരണമാണ് നടക്കുന്നത്. ഇത് കണ്ട് പത്തുനൂറ് ഫോണ്‍ കാള്‍ വന്നെന്നും ദേവന്‍ പറയുന്നു. പോസ്റ്റ് ഇട്ടവരെ തെറിപറഞ്ഞും കളിയാക്കിയുമാണ് എല്ലാവരും സംസാരിച്ചത്.. കാരണം അവര്‍ക്കു എന്നെ അറിയാം... അറിയാത്തതു നിങ്ങള്‍ കുട്ടി സഖാക്കള്‍ക്കല്ലേയെന്നും ദേവന്‍ പരിഹസിക്കുന്നു.

പിണറായി വിജയന്‍ നല്ലവനാണോ കെട്ടവനാണോ എന്നത് ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണെന്നും ദേവന്‍ പറയുന്നു. താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചിട്ടില്ലെന്നും എന്റെയും നവ കേരള പീപ്പിള്‍ പാര്‍ട്ടിയുടെയും ഔദ്യോഗിക പ്രചരണം ഏറ്റെടുത്തതിനു കുട്ടി സഖാക്കളോട് നന്ദി രേഖപെടുത്തുന്നവെന്നും ദേവന്‍ പറയുന്നു. നിങ്ങള്‍ ഇട്ട ഈ പോസ്റ്റ് എനിക്കും എന്റെ പ്രസ്ഥാനത്തിനും കൂടുതല്‍ പരസ്യം കിട്ടാന്‍ സഹായിക്കുന്നുണ്ട്... തുടരുക കുട്ടി സഖാകളെ.... ദേവന്‍ പരിഹസിച്ചു.

ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റ് ഓണ്‍ലൈന്‍ മാധ്യമ പിള്ളേരെ, ഞാന്‍ നടന്‍ ദേവന്‍.. എനിക്ക് നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ എന്ന ഒരു പരിവേഷം കൂടി ഉണ്ട്... സിനിമ നടനാകുന്നതിനു മുന്‍പേ രാഷ്ട്രീയക്കാരനായ ഒരു എളിയവനാണ് ഞാന്‍.. ഒരുപക്ഷെ നിങ്ങളില്‍ പലരും ജനിച്ചിട്ടുകൂടി ഉണ്ടാവില്ല അന്ന്..

എന്റെ ഒരു ഫോട്ടോ വെച്ച് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്... ' കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍... നടന്‍ ദേവന്‍'... ഇതാണ് അദ്ഭുതകരമായ പോസ്റ്റ്.. പത്തുനൂറ് ഫോണ്‍ കാള്‍ വന്നു... പോസ്റ്റ് ഇട്ടവരെ തെറിപറഞ്ഞും കളിയാക്കിയുമാണ് എല്ലാരും സംസാരിച്ചത്.. കാരണം അവര്‍ക്കു എന്നെ അറിയാം... അറിയാത്തതു നിങ്ങള്‍ കുട്ടി സഖാക്കള്‍ക്കല്ലേ?...

സത്യം പറയട്ടെ... നിങ്ങളുടെ പ്രിയപ്പെട്ട സഖാവ് ശ്രീ പിണറായി വിജയന്‍, കേരളം കണ്ട എല്ലാംകൊണ്ടും എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രിയാണെന്ന് 2017ഇല്‍ തന്നെ തെളിയിച്ച സഖാവാണെന്നു വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഈയുള്ളവന്‍.. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വര്‍ത്തകളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ എന്റെ അഭിപ്രായമാണത് . അതില്‍ മാറ്റം ഉണ്ടായിട്ടില്ല ഇതുവരെ എന്ന് നിങ്ങളെ വിനയപൂര്‍വം അറിയിക്കാനാണ് ഈ പോസ്റ്റ്...അദ്ദേഹം നല്ലവനാണോ കെട്ടവനാണോ?? ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണിത്...

എന്തായാലും എന്റെയും നവ കേരള പീപ്പിള്‍ പാര്‍ട്ടിയുടെയും ഔദ്യോഗിക പ്രചരണം ഏറ്റെടുത്തതിനു കുട്ടി സഖാക്കളോട് നന്ദി രേഖപെടുത്തുന്നു... നിങ്ങള്‍ ഇട്ട ഈ പോസ്റ്റ് എനിക്കും എന്റെ പ്രസ്ഥാനത്തിനും കൂടുതല്‍ പരസ്യം കിട്ടാന്‍ സഹായിക്കുന്നുണ്ട്... തുടരുക കുട്ടി സഖാകളെ....
വരാന്‍പോകുന്ന 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഉള്ള Nava Kerala People's Party യെ നിങ്ങള്‍ക്കു നേരിടേണ്ടിവരും.. കുറെ ഫേക്ക് പോസ്റ്റുകള്‍ കരുതി വെച്ചോളൂ...
നന്ദിയോടെയും വിജയാശംസകളോടെയും
ദേവന്‍ ശ്രീനിവാസന്‍...
Chairman
Nava Kerala People's Party...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category