1 GBP = 98.80INR                       

BREAKING NEWS

സ്വര്‍ണ്ണക്കടത്തു കേസില്‍ എം ശിവശങ്കരന്‍ പ്രതിയല്ലെന്ന് എന്‍ഐഎ; അറസ്റ്റു ചെയ്യേണ്ട സാഹചര്യവുമില്ല; അത്തരമൊരു നീക്കം ഉണ്ടായാല്‍ അത് കോടതിയെ അറിയിച്ചേ ചെയ്യൂവെന്ന് എന്‍ഐഎ പ്രോസിക്യൂട്ടര്‍; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി; അറസ്റ്റു ഭയന്നു നടുവേദന കലശലായ ശിവശങ്കരന് ആശ്വാസമായി വിധി

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. എം. ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെയാണ് ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കിയത്. ഇക്കാര്യം ശിവശങ്കറിന്റെ അഭിഭാഷകന്‍ സമ്മതിക്കുക കൂടി ചെയ്തതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

ശിവശങ്കറിനെ എന്‍ഐഎ പ്രതി ചേര്‍ക്കുന്ന വിവരം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് എന്‍ഐഎ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ അറസ്റ്റ് നീക്കമുണ്ടെങ്കില്‍ അത് കോടതിയെ അറിയിച്ച ശേഷമേ ഉണ്ടാകൂ എന്നും എന്‍ഐഎയ്ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു. ശിവശങ്കറിനെതിരെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അറസ്റ്റിനുള്ള നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഐഎ കോടതിയില്‍ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്‍ഐഎ കോടതി നല്കി ജാമ്യം ശിവശങ്കരനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്നതാണ്.

നാളെ വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നാളെ രണ്ട് ഏജന്‍സികളുടെയും വാദം കേട്ടശേഷം ശിവശങ്കറിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 തവണ വിവിധ ഏജന്‍സികള്‍ നൂറിലേറെ മണിക്കൂര്‍ തന്നെ ചോദ്യം ചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുന്ന പശ്ചാത്തലത്തില്‍ അറസ്റ്റ് ഇല്ലാതെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍.ഐ.എ കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, അതിന് വിരുദ്ധമായാണ് ഇക്കുറി എന്‍ഐഎ നിലപാട് സ്വീകരിച്ചത്. കേസില്‍ ഇതുവരെ 11 തവണയായി അന്വേഷണ ഏജന്‍സികള്‍ നൂറു മണിക്കൂറിലേറെ ചോദ്യംചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ആവശ്യപ്പെട്ടാല്‍ ഇനിയും ഹാജരാകാന്‍ തയ്യാറാണെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസുമായി ബന്ധപ്പെട്ട കേസുകളിലും ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അതേസമയം എന്റഫോഴ്സ്മെന്റ് കേസില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്സ്‌മെന്റ് എതിര്‍ സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടി വന്നേക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വപ്നയുടെ സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാന്‍ സാദ്ധ്യതയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സത്യവാങ്മൂലത്തിലുണ്ട്.

ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വേദനസംഹാരി കഴിച്ചാല്‍ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയില്‍ നിന്ന് മടങ്ങുമ്പോള്‍ ശിവശങ്കര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് അസുഖം നടിച്ചത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category